ADVERTISEMENT

വാസ്തുശാസ്ത്രമനുസരിച്ച് ഊണുമുറി ക്രമീകരിക്കുന്നത് കുടുംബാംഗങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ സഹായിക്കും എന്നാണ് വിശ്വാസം .സന്തോഷത്തോടെ ആസ്വദിച്ച് ഭക്ഷണം കഴിക്കാനാവുന്ന ഇടമായിരിക്കണം ഊണുമുറി. വാസ്തുപ്രകാരം ഊണുമുറി ക്രമീകരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അതിൽ പ്രധാനമാണ് ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ദിശ.

ആളുകൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും അഭിമുഖമായി ഇരിക്കാവുന്ന രീതിയിൽ വേണം ഊണുമേശ ഇടാൻ. അതായത് തെക്കുവടക്കായി ഊണുമേശ ക്രമീകരിക്കണം എന്ന്  അർഥം. കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കാം . പക്ഷേ തെക്കോട്ടു തിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കരുത് എന്നാണ് പ്രമാണം. ഊണുമേശയുടെ ഒരു ഭാഗം ഒരിക്കലും ഭിത്തിയോട് ചേർത്തിടരുത്, ഇത് ഊർജവിന്യാസത്തെ തടസ്സപ്പെടുത്തും. ഊണുമേശ ചതുരമോ സമചതുരമോ ആണ് നല്ലത്. പക്ഷെ കോണുകൾ കൂർത്തിരിക്കാൻ പാടില്ല. കസേരയുടെ എണ്ണം എപ്പോഴും ഇരട്ടസംഖ്യയിലുമായിരിക്കണം.

 

വാസ്തുശാസ്ത്രം അനുശാസിക്കുന്ന ദിശയിലേക്കു തിരിഞ്ഞു ഇരുന്നു ഭക്ഷണം കഴിക്കുന്നപോലെ പ്രധാനമാണ് ആദരവോടെ ഭക്ഷണം കഴിക്കുക എന്നത്. നാം കഴിക്കുന്ന ആഹാരത്തെപ്പോലും ദൈവമായി സങ്കൽപിച്ചവരാണു പഴമക്കാർ. അന്നമയമാണു നമ്മുടെ ശരീരമെന്ന്  അവർക്കറിയാമായിരുന്നു.  

1196 സമ്പൂർണ മലയാള പുതുവർഷഫലം നിങ്ങൾക്കെങ്ങനെ?

 'അന്നം ന നിന്ദ്യാത്, തത് വ്രതം

അന്നം ന പരിചക്ഷീത, തത് വ്രതം...'  (അന്നത്തെ നിന്ദിക്കരുത്, അന്നത്തെ ഉപേക്ഷിക്കരുത്) എന്നാണ് ഉപനിഷത്ത് നമ്മോടു പറയുന്നത്.

 

English Summary : Which Direction is Best for Eating Food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com