ADVERTISEMENT

 കറുത്ത നിറത്തിലുള്ളതും അല്പം തവിട്ടു കലർന്ന ഇളം നിറത്തിലുള്ളതുമായ മറുകുകളുണ്ട്. മറുകുകളുടെ  സ്ഥാനം  വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നൽകും.

മൂക്കിന് തുമ്പത്തു മറുകുള്ളവർ പെട്ടെന്ന് ചിന്തിക്കുന്നവരാണ്. മുൻകോപവും ഇവർക്ക് കൂടുതലായിരിക്കും. ആത്മാഭിമാനത്തിനു വലിയ വില കല്പിക്കുന്ന ഇവർക്ക് മറ്റുള്ളവരുടെ മേൽ അനായാസമായി  വിജയം നേടാൻ കഴിയും. വളരെ വേഗത്തിൽ തീരുമാനങ്ങൾ എടുക്കുന്നവരും ആയിരിക്കും. മറ്റുള്ളവരുടെ  ബഹുമാനവും ശ്രദ്ധയും എപ്പോഴും  പ്രതീക്ഷിക്കുന്നവരാണ് ഇക്കൂട്ടർ.

 

മൂക്കിന്റെ വലതുഭാഗത്താണ് മറുകെങ്കിൽ, ചെറിയ പരിശ്രമം കൊണ്ട് പെട്ടെന്ന് ധനം സമ്പാദിക്കാൻ കഴിയുന്നവരായിരിക്കും. സുഹൃത്തുക്കളോടും ബന്ധുക്കളോടും  കുടുംബത്തോടും ഊഷ്മളമായ  ബന്ധം പുലർത്തുന്നവരായിരിക്കും.

 

ഇടതു ഭാഗത്തെ മറുക്, മോശം ഫലങ്ങളാണ് നൽകുക. ജീവിതത്തിൽ പലവിധത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വരും.

 

മൂക്കിന്റെ പാലത്തിലെ മറുക് ധനനഷ്ടത്തെയും തൊഴിൽ ലഭിക്കാനുള്ള പ്രയാസത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.

 

മൂക്കിന് താഴെ മറുകുള്ളവർ, ആകർഷണീയരും കലാഭിരുചിയുള്ളവരും ആയിരിക്കും. സമൂഹത്തിൽ അറിയപ്പെടുന്നവരാവും ഇക്കൂട്ടർ.  വലിയ കുടുംബവും ഒന്നിലേറെ കുട്ടികളും ഇക്കൂട്ടർക്ക് ഉണ്ടാകും.

 

 

English Summary : Mole on Nose Tells Your Luck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com