ADVERTISEMENT

ആയുരാരോഗ്യസൗഖ്യത്തിന് പാരായണം ചെയ്യേണ്ട നാരായണീയഭാഗങ്ങൾ അർഥസഹിതം വിശദമാക്കുകയാണ് ശ്രീ രവീന്ദ്രൻ കളരിക്കൽ

 

നശ്യന്മദേ തദനു വിശ്വപതിം മുഹുസ്ത്വാം
നത്വാ ച നൂതവതി ധാതരി ധാമ യാതേ
പോതൈസ്സമം പ്രമുദിതൈഃ പ്രവിശൻ നികേതം
വാതാലയാധിപ! വിഭോ! പരിപാഹി രോഗാത്.

ഭഗവാനേ, അങ്ങയെ പരീക്ഷിക്കാനായി ബ്രഹ്മാവ് പശുക്കളെയും പശുക്കുട്ടികളെയും ഗോപകുമാരന്മാരെയുമൊക്കെ ഒളിപ്പിച്ചപ്പോൾ  അങ്ങു തന്നെ പശുക്കളായും പശുക്കുട്ടികളായും ഗോപന്മാരുമായുമൊക്കെ മാറിയല്ലോ. അങ്ങനെ അഹങ്കാരം നശിച്ച ബ്രഹ്മാവ് അങ്ങയെ വണങ്ങിയിട്ടു സത്യലോകത്തേക്കു തിരിച്ചുപോയി. ഉണ്ണിക്കണ്ണനായ അങ്ങ് സന്തുഷ്ടരായ ഗോക്കളോടും ഗോപകുമാരന്മാരോടുമൊപ്പം ഗോകുലത്തിലെത്തുകയും ചെയ്തു. അങ്ങനെ, സൃഷ്ടികളെല്ലാം ഈശ്വരൻ തന്നെയെന്നു ബ്രഹ്മാവിനു പോലും മനസ്സിലാക്കിക്കൊടുത്ത ഭഗവാനേ,  രോഗത്തിൽ നിന്നു രക്ഷിക്കേണമേ.
(പ്രഭാഷണം കേൾക്കാൻ വിഡിയോ കാണുക.) 

 

English Summary : Importance of Narayaneeyam Dashakam-52 Slokam-10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com