sections
MORE

കുജവക്രം ; ദോഷാധിക്യം കുറയ്ക്കാൻ ഈ ഭജനം

HIGHLIGHTS
  • ഓരോ നാളുകാരും അനുഷ്ഠിക്കേണ്ട ദോഷ പരിഹാരങ്ങൾ
lemon-lamp-Mars-Transit-dosha-Remedy
SHARE

മകയിരം , ചിത്തിര, അവിട്ടം , ആയില്യം തൃക്കേട്ട , രേവതി , പൂയം ,  അശ്വതി, ഭരണി , മകം, പൂരം നാളുകാർ  വളരെ കരുതലെടുക്കേണ്ട കാലമാണിത് . കുജവക്രം മൂലം ഓരോ കൂറിലും ജനിച്ചവർ അനുഷ്ഠിക്കേണ്ട  പരിഹാരങ്ങൾ  താഴെ  ചേർക്കുന്നു : 

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ) 

നിത്യേന ദേവീ ഭജനം നടത്തുക . ജന്മ നാളിൽ ദേവീ ക്ഷേത്രത്തിൽ ശാന്തി ദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുക.

ഇടവക്കൂർ ( കാർത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 ) :  

ഗുണവർധനയ്ക്കും ദോഷശമനത്തിനുമായി സുബ്രഹ്‌മണ്യ  ഭജനം നടത്തുക. ചൊവ്വാഴ്ചകളിൽ വ്രതമെടുക്കുക. നിത്യേന ഭവനത്തിൽ സുബ്രഹ്മണ്യ  അഷ്ടോത്തര ജപം നടത്തുക.

മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ): 

ഗുണവർധനവിനും ദോഷ ശമനത്തിനുമായി വിഷ്ണു ഭജനം നടത്തുക . വിഷ്ണു  ക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല , വെണ്ണ ഇവ നൽകുക. നാളിൽ  പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക .

കർക്കിടകക്കൂർ  ( പുണർതം 1/ 4, പൂയം, ആയില്യം ) :  

 ഗുണവർധനവിനും ദോഷ ശമനത്തിനുമായി  വിഷ്ണു ഭജനം നടത്തുക . വിഷ്ണു  ക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല , വെണ്ണ ഇവ നൽകുക. നാളിൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക .

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 ) 

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭഗവാനെ  ഭജിക്കുക.  നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ  സ്വാമിക്ക് തുളസിമാല  ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക .

കന്നിക്കൂർ  (ഉത്രം 3/4, അത്തം, ചിത്തിര 1/2) : 

ഗുണവർധനവിനും ദോഷ ശമനത്തിനായി ഗണപതി  ഭജനം നടത്തുക. വെള്ളിയാഴ്ചകളിൽ ഗണപതിയെ ദർശിച്ച്  പ്രാർത്ഥിക്കുക . നിത്യേന ഭവനത്തിൽ നെയ് വിളക്കു കൊളുത്തി ഗണപതി അഷ്ടോത്തരജപം നടത്തുക .

തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 ) 

ഗുണവർധനവിനും  ദോഷ പരിഹാരത്തിനുമായി  ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുംജയ  പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.

വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) : 

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക,    ശനിയാഴ്ചകളിൽ  ഹനുമദ്  ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുക. നിത്യേന ഭവനത്തിൽ രാമായണം സുന്ദരകാണ്ഡം ഓരോ പേജ് എങ്കിലും പാരായണം ചെയ്യുക.

ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) :  

 ദോഷ ശമനത്തിനും  ഗുണവർധന വിനുമായി  ദേവീ ഭജനം നടത്തുക . ജന്മ നാളിൽ   ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ  മന്ത്ര പുഷ്പാഞ്ജലി  നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക .

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :  

ഗുണവർധനവിനും  ദോഷ പരിഹാരത്തിനുമായി ശിവ ക്ഷേത്ര ദർശനം നടത്തി ശംഖധാര , മൃത്യുംജയ  പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) : 

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ്  ഭജനം നടത്തുക. ശനിയാഴ്ചകളിൽ  ഹനുമദ്  ക്ഷേത്രദർശനം നടത്തി അവിൽ , പഴം ഇവ നിവേദിക്കുക . ക്ഷേത്രത്തിൽ ഇരുന്ന്  ജപം നടത്തുക .

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) : 

ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക  . നിത്യേന ലളിതാസഹസ്രനാമം  ഭവനത്തിൽ നെയ്  വിളക്ക്  കൊളുത്തി ജപിക്കുക.

English Summary : Mars Transit 2020 / Dosha Remedy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA