sections
MORE

നവരാത്രി; ദേവിയെ ഇങ്ങനെ ഭജിച്ചോളൂ , അനേകഫലം

HIGHLIGHTS
  • നവരാത്രികാലത്ത് ദേവിയെ ഓരോ ഭാവത്തിലാണ് ആരാധിക്കേണ്ടത്
Goddess-Saraswathi-Photo-Credit-AjayThomas
Photo Credit : AjayThomas / Shutterstock.com
SHARE

 നവരാത്രി ദിവസങ്ങളിൽ നിത്യവും വ്യത്യസ്തഭാവങ്ങളിൽ ആണ് ദുർഗ്ഗാദേവിയെ ആരാധിക്കുന്നത്. ആദ്യ ദിവസം ശൈല പുത്രിയായിട്ട്  ആരാധിക്കും .ചുവന്ന പട്ടുടുത്ത ദേവിയുടെ ഒരു കൈയിൽ തൃശൂലവും മറു കൈയിൽ താമര പൂവും ആണ് ഉള്ളത്.

രണ്ടാം ദിവസം ബ്രഹ്മചാരിണി ആയിട്ടാണ് ആരാധിക്കുന്നത്. ദേവി തപസ്സു ചെയ്ത് ഭഗവാനെ പ്രീതിപ്പെടുത്തുന്ന ഭാവമാണ്. ജപമാലയും കമണ്ഡലുവും ധരിച്ചാണ് ഇരിക്കുന്നത്.

മൂന്നാമത്തെ ദിവസം ചന്ദ്രഖണ്ഡയാണ്. ദേവിയുടെ നെറ്റിയില്‍ അര്‍ദ്ധചന്ദ്രനെ ധരിച്ചിരിക്കുന്നു. സ്വര്‍ണ്ണനിറമാർന്ന ശരീരവും പത്തു കൈകളിലും ദിവ്യായുധങ്ങള്‍ ധരിച്ച് യുദ്ധത്തിന് തയ്യാറായി നില്‍ക്കുന്ന ഭാവമാണ്.

നാലാമത്തെ രൂപം കുശ്മാണ്ഡം ആണ്.  സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ച ദിവ്യപ്രകാശം എല്ലായിടത്തും പ്രവേശിച്ച് തിളങ്ങി തേജസ്വോടെ ദേവി പുഷ്പം ,കമണ്ഡലു ,ജപമാല, ധനുസ്സ്, ബാണം, അമൃത കലശം, ചക്രം, ഗദ, എന്നിവ എട്ട് കൈകളി ൽ ധരിച്ച് സിംഹത്തിന്റെ മുകളിലിരക്കുന്നു.

 അഞ്ചാമത്തെ ദിവസം സ്കന്ദമാതാവാണ്. ദേവിയുടെ മടിയില്‍  സുബ്രഹ്മണ്യന്‍ ഇരിക്കുന്നതാണ് സങ്കല്പം.   രണ്ടു കൈകളിലും താമരപ്പൂവും ഒരു കൈ പുത്രനെ തഴുകുന്നു നാലാമത്തെ കൈയില്‍ വരദമുദ്രയും .

ആറാമത്തെ ദിവസം കാർത്ത്യയനിയുടെതാണ്.കാർത്ത്യയനി മഹര്‍ഷി തപസ്സുചെയ്ത് ദേവിതന്നെ ഗൃഹത്തില്‍ പിറക്കണമെന്നു പ്രാര്‍ഥിച്ചു. പാർവതി  ദേവി മഹര്‍ഷിയു ടെ ആഗ്രഹം സ്വീകരിച്ചു. പിന്നീട് മഹിഷാസുരനെ വധിക്കുകയും ചെയ്തു. നാല് കൈകളിൽ ദേവി പുഷ്പവും വാളും അഭയമുദ്രയും ധരിച്ച് സിംഹത്തിന്റെ പുറത്തിരിക്കുന്നു.

ഏഴാം ദിവസം ഏറ്റവും ഭയാനകരൂപം പൂണ്ട് കാളരാത്രിയായി ശോഭിക്കുന്നു. ധൈര്യം സമ്പാദിച്ച് ജീവിതത്തില്‍ മുന്നേറാന്‍ കഴിയുന്നതിനു വേണ്ടിയാണ് ദേവി ഭയാനകരൂപം. കഴുതയാണ് വാഹനം. വരദമുദ്രയും അഭയമുദ്രയും വാളും മറ്റൊരു ദിവ്യായുധവും ധരിച്ച് ചതുര്‍ഭുജയായി ഇരിക്കുന്നു.

എട്ടാമത്തെ ദിവസം മഹാ ഗൗരിയായി സങ്കല്പിക്കുന്നു.ദേവി ശാന്തസ്വരൂപി ണിയും ശുഭ്രവര്‍ണസ്വരൂപിണിയാണ് വെള്ളക്കാളയുടെ പുറത്ത് ഇരിക്കുന്നു. നാല് കൈകളിൽ ത്രിശൂലം, അഭയമുദ്ര, വരദമുദ്ര, ഡമരു, എന്നിവ ധരിച്ചിരിക്കുന്നു. ഈ ദിവസം ആണ് ആയുധങ്ങളും പുസ്തകവും പൂജ വെയ്ക്കുന്നത്.

ഒമ്പതാം ദിവസം സിദ്ധിധാത്രീ രൂപമാണ്  അന്ന് ദേവി നാല് കൈകളിൽ ശംഖ് ചക്രം ഗദ പത്മം ധരിച്ച് മഹാലക്ഷ്മി താമരയിൽ ഇരിക്കുന്നു. പുസ്തകവും ആയുധങ്ങളുംഎല്ലാം ഇന്ന് പൂജിക്കും.

പത്താം ദിവസം വിജയദശമി ആണ് അന്ന് കേരളത്തിൽ സരസ്വതിയെയാണ് ആരാധിക്കുന്നത്. ഈ ദിവസം ആണ് വിദ്യാരംഭം കുറിക്കുന്നത് . പൂജ വെച്ചിരിക്കുന്നതെല്ലാം എടുക്കും. ചില സംസ്ഥാനങ്ങളിൽ ഇത് ശ്രീരാമൻ രാവണനെ വധിച്ചതിന്റെ ആഘോഷം കൂടിയാണ്. മഹിഷാസുരനെ ദേവി നിഗ്രഹിച്ചത് ഈ ദിവസം ആണ് എന്ന് കരുതപ്പെടുന്നു. എല്ലാ ക്ഷേത്രങ്ങളിലും  പ്രത്യേകിച്ച് ദേവീ ക്ഷേത്രങ്ങളിൽ പുജവെയ്ക്കുകയും എടുക്കുകയും ചെയ്യുന്നു. വീടുകളിലും വ്യവസായശാലകളിലും എല്ലാം  ഇത് ആഘോഷമായി കൊണ്ടാടുന്നു. കേരളത്തിൽ വിദ്യാരംഭം, തമിഴ്നാട്ടിൽ ബൊമ്മകൊലു, കർണാടകയിൽ ദസ്ര, ആസാമിൽ കുമാരി പൂജ , ഉത്തരേന്ത്യയിൽ രാമലീല, ബംഗാളിൽദുർഗ്ഗാ പൂജയായും ഇത് ഭാരതം മുഴുവനും ആഘോഷിക്കുന്നു.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421  

English Summary :  Which Goddess is Worshipped on each day of Navrathri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA