sections
MORE

നവരാത്രിവ്രതം ; രണ്ടാംദിനം ബ്രഹ്മചാരിണീ സ്തുതി ജപിച്ചോളൂ

HIGHLIGHTS
  • രണ്ടാം ദിനത്തിൽ ദേവിയെ ബ്രഹ്മചാരിണീ ഭാവത്തിൽ ഭജിച്ചാൽ
devi-brahmacharini-1200
ചിത്രത്തിന് കടപ്പാട് : സമൂഹമാധ്യമം.
SHARE

ദ്വിതീയം  ബ്രഹ്മചാരിണീ അതായത് നവരാത്രിയുടെ രണ്ടാം ദിനം ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി സ്വരൂപിണിയായ ദേവിയുടെ ശക്തിഭാവങ്ങളില്‍ ബ്രഹ്മചാരിണീ എന്ന ഭാവത്തിലാണ്  ആരാധന നടക്കുന്നത്.  

ശിവന്റെ പത്നിയായ്ത്തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ് അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു.അതിന്റെ ഐതിഹ്യം ഇനിപ്പറയുന്നു . 

പരമേശ്വരന്‍റെ പ്രീതിക്കായി കയ്യിൽ ജപമാലയും കമണ്ഡലുവുമേന്തി തപസ്സു ചെയ്ത പാര്‍വതീ ദേവി ഒടുവിൽ  ശിവപ്രീതിക്ക് അര്‍ഹയാവുകയും പാര്‍വതിയുടെ പ്രേമം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. പാര്‍വതിയുടെ തന്നോടുള്ള ഭക്തിയിലും പ്രേമത്തിലും തൃപ്തനായ പരമശിവൻ  ദേവിക്ക് ബ്രഹ്മചാരിണി എന്ന നാമം നല്‍കി. നവരാത്രിയിലെ രണ്ടാം രാത്രി ബ്രഹ്മചാരിണിയുടെ ആരാധനയ്ക്കായി നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു.

ബ്രഹ്മചാരിണീ  സ്തുതിക്കുള്ള പ്രാർഥന  ഇപ്രകാരമാണ് 

ദധാനാ  കരപദ്മാഭ്യാമക്ഷമാലാകമണ്ഡലൂ ।

ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ ॥

ധ്യാനം -

വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാര്‍ധകൃതശേഖരാം 

ജപമാലാകമണ്ഡലുധരാം ബ്രഹ്മചാരിണീം ശുഭാം 

ഗൌരവര്‍ണാം സ്വാധിഷ്ഠാനസ്ഥിതാം ദ്വിതീയദുര്‍ഗാം ത്രിനേത്രാം 

ധവളവര്‍ണാം ബ്രഹ്മരൂപാം പുഷ്പാലങ്കാരഭൂഷിതാം 

പദ്മവദനാം പല്ലവാധരാം കാന്തങ്കപോലാം പീനപയോധരാം

കമനീയാം ലാവണ്യാം സ്മേരമുഖീം നിംനനാഭിം നിതംബനീം

സ്തോത്രം -

തപശ്ചാരിണീ ത്വം ഹിതാപത്രയനിവാരിണീ 

ബ്രഹ്മരൂപധരാം ബ്രഹ്മചാരിണീം പ്രണമാമ്യഹം 

നവചക്രഭേദിനീ ത്വം ഹി നവ ഐശ്വര്യപ്രദായിനീ 

ധനദാം സുഖദാം ബ്രഹ്മചാരിണീം പ്രണമാമ്യഹം 

ശങ്കരപ്രിയാത്വം ഹി ഭുക്തി-മുക്തിദായിനീ 

ശാന്തിദാം മാനദാം ബ്രഹ്മചാരിണീം പ്രണമാമ്യഹം 

അറിവിന്‍റെ മൂർത്തീഭാവമാണ് ബ്രഹ്മചാരിണീ ദേവി. കുജദോഷം ,മംഗല്യതടസ്സം എന്നിവ നീങ്ങാൻ ദേവിയെ പ്രാർഥിക്കുന്നത് ഉത്തമമാണ് .ദേവി  ഭക്തന്റെ മനസ്സിലെ വിഷമതകൾ എല്ലാം നീക്കി ആത്മവിശ്വാസവും സന്തോഷവും നിറയ്ക്കും. മുല്ലപ്പൂക്കളാണ് ദേവിക്ക് പ്രിയം . മുല്ലപ്പൂ മാല സമർപ്പിക്കുന്നതും ഉത്തമമാണ്.

ബ്രഹ്മചാരിണീ  ദേവീസ്തുതി

യാ ദേവീ സര്‍വ്വ ഭൂതേഷു മാ ബ്രഹ്മചാരിണി രൂപേണ സംസ്ഥിതാ 

നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ 

ലേഖകൻ 

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA