ADVERTISEMENT

ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമാണ് തിരുപ്പതി വെങ്കിടേശ്വര ഭഗവാൻ. കലിയുഗ ദുരിതത്തിൽ നിന്ന് ഭക്തരെ സംരക്ഷിക്കാനായാണ് ഭഗവാൻ തിരുപ്പതിയിൽ കുടികൊണ്ടത് എന്നാണ് വിശ്വാസം .


തിരുപ്പതി ഭഗവാനെ നിത്യവും ഭജിക്കുന്നതിലൂടെ സാമ്പത്തിക അഭിവൃദ്ധി, ദുരിതമോചനം,  മംഗല്യഭാഗ്യം, നാഗദോഷ ശമനം , രാഹു -കേതു ദോഷശമനം , ശനിദോഷ ശാന്തി എന്നിവ ലഭിക്കും എന്നാണ് വിശ്വാസം . ചുരുക്കത്തിൽ കലിയുഗദുരിതങ്ങളിൽ നിന്നുള്ള  മോക്ഷപ്രാപ്തിക്ക് ഉത്തമമാർഗമാണ് വെങ്കടേശ്വര ഭജനം.

ക്ഷിപ്രഫലസിദ്ധി നൽകുന്ന അതിശക്തമായ വെങ്കടേശ്വര മന്ത്രമാണ്  'ഓം നമോ വെങ്കടേശായ' . ഭഗവാന്റെ രൂപം മനസ്സിൽ ധ്യാനിച്ച്  108 തവണ വെങ്കടേശ്വര മന്ത്രം ജപിച്ചാൽ ദുരിതങ്ങളകന്ന്  ഒരു മാസത്തിനുള്ളിൽ ഭക്തന്റെ ആഗ്രഹങ്ങള്‍ സഫലമാകും എന്നാണ് വിശ്വാസം. 

ഒരു വ്യാഴാഴ്ച പ്രഭാതത്തിൽ ആരംഭിക്കുന്നതാണ് ഉത്തമം . അത് മലയാളമാസത്തിലെ ആദ്യത്തെ വ്യാഴാഴ്‌ച ആരംഭിക്കുകയാണെങ്കിൽ അത്യുത്തമം.
നിത്യവും വെങ്കടേശ്വരഗായത്രി  ജപവും ഉത്തമമാണ് 

'നിരഞ്ജനായ വിദ്മഹേ 

നിരപശായ ധീമഹേ 

തന്വേ ശ്രീനിവാസഃ പ്രചോദയാത്

എന്നാണ് വെങ്കടേശ്വരഗായത്രി.

 

English Summary : Most Powerful Mantra of Tirupati Balaji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com