ADVERTISEMENT

ഐശ്വര്യപൂർണമായ ജീവിതം ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. രോഗദുരിതങ്ങൾ അലട്ടാതെ മനഃസമാധാനത്തോടെയുള്ള ജീവിതത്തിനു പൂർവികർ ചില ചിട്ടകൾ പാലിച്ചിരുന്നു. ജീവിത പ്രശ്നങ്ങൾക്ക്  ഒരു പരിധിവരെ  കാരണം  മനസ്സാണ് . മനസ്സിനെ നിയന്ത്രിച്ചു ചില ചിട്ടകൾ മുടങ്ങാതെ പാലിച്ചാൽ കുടുംബത്തിൽ ഐശ്വര്യം വർധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. 

ഐശ്വര്യ വർധനയ്ക്ക് പ്രധാനമായും ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ ഇവയാണ്:

1. സൂര്യോദയത്തിനു മുന്നേ ഉണർന്ന് ഈശ്വരഭജനം , യോഗ , പ്രാണായാമം എന്നിവ പതിവാക്കുക. പ്രഭാതത്തിലെ ഈ ചിട്ടകൾ ദിനം മുഴുവൻ ഊർജസ്വലമാകാൻ സഹായിക്കും. ബ്രാഹ്മമുഹൂർത്തത്തിൽ പ്രതികൂല  ഊർജ്ജം തീരെ ഇല്ലാതെ  പ്രകൃതി ശാന്തവും വായു ശുദ്ധമായിരിക്കും.   ഈ സമയത്തെ  ഓക്സിജൻ നിറഞ്ഞ കാറ്റേറ്റാൽ ശരീരത്തിലെ രോഗപ്രതിരോധശേഷി വർധിക്കുകയും  ഊർജ്ജസ്വലത കൂടുകയും പ്രവർത്തനശേഷി വർധിക്കുകയും ചെയ്യും എന്നാണ് പൂർവികർ അനുഭവത്തിലൂടെ പറയുന്നത്.

2. കുടുംബത്തോടൊപ്പം ചെലവിടാൻ സമയം കണ്ടെത്തുക . സന്ധ്യയ്ക്ക്‌  നിലവിളക്ക് തെളിച്ച് അതിനു മുന്നിൽ  കുടുംബസമേതം നടത്തുന്ന നാമജപത്തിന് ഫലസിദ്ധിയേറെയാണ്. കൂടാതെ സന്ധ്യയ്ക്ക് അഷ്ടഗന്ധം , ദശാംഗം ,  അഗർബത്തി എന്നിവയിലേതെങ്കിലും പുകയ്ക്കുന്നത് ഭവനത്തിൽ അനുകൂല തരംഗം വർധിപ്പിക്കും.

3. ലളിതജീവിതം , വരുമാനത്തിന് അനുസരിച്ച് ദാനധർമങ്ങൾ, പ്രധാനമായും അന്നദാനം, അകാരണമായ ദേഷ്യം കുറച്ച് സൗമ്യതയോടെ കഴിയുക,  കുടുംബ കലഹങ്ങൾ ഒഴിവാക്കുക എന്നിവയെല്ലാം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുക. ഒന്നോർക്കുക നാം മറ്റുള്ളവരെ പോലെ ജീവിക്കാൻ ശ്രമിക്കുമ്പോൾ ആണ്  പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. അതിനാൽ ലഭിച്ചിരിക്കുന്ന സൗഭാഗ്യങ്ങളെ ഓർത്തു എപ്പോഴും സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക.

 

English Summary : Tips for Successful Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com