ADVERTISEMENT

ആഗോള പ്രവചനക്കാരുടെ തലതൊട്ടപ്പനായ ഫ്രഞ്ച് ചിന്തകൻ നൊസ്ട്രാഡമസ് നൂറ്റാണ്ടുകൾക്കു മുൻപേ പറഞ്ഞുവച്ചത് 2021 കൊള്ളിമീനുകളുടെയും വേതാളങ്ങളുടെയും കൊടുംക്ഷാമങ്ങളുടെയും കാലം എന്നാണ്. എന്നാൽ, ആധുനിക പ്രവചനക്കാർ അത്രയും കടത്തിപ്പറയുന്നില്ല. റഷ്യൻ ജ്യോതിഷക്കാരി ടാറ്റ്യാന ബോർഷ് പ്രവചിക്കുന്നത് 2021 വലിയ മാറ്റങ്ങളുടെ വർഷമാണെന്നാണ്. 2021ൽ ജനുവരി മുതൽ മാർച്ച് വരെയും മേയ് മുതൽ ജൂലൈ ആദ്യവാരം വരെയും ഡിസംബറിലും നല്ല ഫലങ്ങളല്ല ലോകത്ത് ഉണ്ടാകുക. മറ്റു മാസങ്ങളിൽ ലോകത്തു പുരോഗതിയുണ്ടാകുമെന്നു തന്നെയാണ് അവരുടെ പ്രവചനം.

ബൾഗേറിയയിലെ കൊസുഹു മലയുടെ താഴ്‌വരയിൽ ജീവിച്ചിരുന്ന അന്ധയായ പ്രവചനക്കാരിയാണ് ബാബാ വാംഗാ എന്ന വി.പി.ഗഷ്ടറോവ. ബാബാ പറഞ്ഞത്, 2021ൽ ജനം തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പിരിഞ്ഞു കലഹിക്കുമെന്നാണ്.

വ്യാഴവും ശനിയും ഒരുമിച്ചു നിൽക്കുന്ന 2021 ഏപ്രിൽ 4 വരെ നല്ല ഫലമല്ലെങ്കിലും ഏപ്രിൽ 5 മുതൽ ലോകം പുരോഗതിയിലേക്കു നീങ്ങും എന്നു തന്നെയാണ് ഇന്ത്യയിൽ നിന്നുള്ള പ്രവചനം.

പ്രവചനങ്ങൾ എന്തുമാകട്ടെ. നമുക്കു പോകേണ്ടതു മുന്നോട്ടു തന്നെ. ദുരിതങ്ങൾ നീങ്ങി നല്ലകാലം വരുമെന്നു തന്നെ പ്രത്യാശിക്കാം.

 

English Summary : Predictions About 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com