സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു . അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും .ജനുവരി 14 വ്യാഴാഴ്ച സൂര്യൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് സംക്രമിക്കും . ഇത് മകര സംക്രമം എന്നാണ് അറിയപ്പെടുന്നത് .
രാവിലെ 8 .14 നാണു മകര സംക്രമം നടക്കുന്നത്. വളരെ സവിശേഷമായ സമയമാണിത് . നാളെ രാവിലെ 7.40 നും 8.30 യ്ക്കും ഇടയിൽ ഭവനങ്ങളിൽ നിലവിളക്ക് തെളിച്ച് പ്രാർഥിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും . കൂടാതെ ഈ സമയത്ത് കനകധാരാ സ്തോത്രം , ആദിത്യഹൃദയം ,സൂര്യ സ്തോത്ര മഹാമന്ത്രം എന്നിവ ജപിക്കുന്നത് അത്യുത്തമം.
സൂര്യസ്തോത്ര മഹാമന്ത്രം
ഓം സത്ഗുരുഭ്യോ നമഃ
അസ്യ ശ്രീ സൂര്യസ്തോത്രമഹാമന്ത്രസ്യ അഗസ്ത്യ ഋഷി
അനുഷ്ടുപ്പ് ഛന്ദഃ സൂര്യനാരായണോ ദേവതാ, സൂം ബീജം
രീം ശക്തിഃ യം കീലകം, സൂര്യ പ്രസാദസിദ്ധ്യർത്ഥേ ജപേ വിനിയോഗഃ
ആദിത്യായ അംഗുഷ്ടാഭ്യാം നമഃ
അർക്കായ തർജ്ജനീഭ്യാം നമഃ
ദിവാകരായ മദ്ധ്യമാഭ്യം നമഃ
പ്രഭാകരായാ അനാമികാഭ്യാം നമഃ
സഹസ്രകിരണായ കനിഷ്ഠികാഭ്യാം നമഃ
മാർത്താണ്ഡായ കരതലകരപൃഷ്ഠാഭ്യാം നമഃ
ആദിത്യായ ഹൃദയായ നമഃ
അർക്കായ ശിരസേ സ്വാഹ
ദിവാകരായ ശിഖായൈ വഷ്ട്
പ്രഭാകരായ കവചായ ഹൂം
സഹസ്രകിരണായ നേത്രാഭ്യാം െവൗഷട്
മാർത്താണ്ഡായ അസ്ത്രായ ഫട്
ഭൂർഭുവസ്സുവരോമിതി ദിക്ബന്ധഃ
ധ്യാനം
ധ്യായേത് സൂര്യമനന്തശക്തികിരണം
തേജോമയം ഭാസ്കരം
ഭക്താനാമഭയപ്രദം ദിനകരം
ജ്യോതിർമയം ശങ്കരം
ആദിത്യം ജഗദീശമച്യുതമജം
ത്രൈലോക്യചൂഡാമണിം
ഭക്താഭീഷ്ടവരപ്രദം ദിനമണിം
മാർത്താണ്ഡമാദ്യം ശുഭം (1)
ബ്രഹ്മാവിഷ്ണുശ്ചരുദ്രശ്ച
ഈശ്വരശ്ച സദാശിവഃ
പഞ്ചബ്രഹ്മമയാകാരാ യേന
ജാതാ നമാമി തം (2)
കാലാത്മാ സർവ്വഭൂതാത്മാ
വേദാത്മാ വിശ്വതോമുഖഃ
ജന്മമൃത്യു ജരാവ്യാധി
സംസാരഭയനാശനഃ (3)
ബ്രഹ്മസ്വരൂപ ഉദയേ
മദ്ധ്യാഹ്നേ തു സദാശിവഃ
അസ്തകാലേ സ്വയം വിഷ്ണുഃ
ത്രയീമൂർത്തിർ ദിവാകരഃ (4)
ഏകചക്രരഥോ യസ്യ
ദിവ്യഃകനകഭൂഷിതഃ
സോടയം ഭവതു നഃ പ്രീതഃ
പത്മഹസ്തോ ദിവാകരഃ (5)
പത്മഹസ്തഃ പരംജ്യോതിഃ
പരേശായനമോ നമഃ
അണ്ഡയോനേ കർമ്മസാക്ഷിൻ
ആദിത്യായ നമോനമഃ (6)
കമലാസനദേവേശ
കർമ്മസാക്ഷിൻ നമോനമഃ
ധർമ്മമൂർത്തേ ദയാമൂർത്തേ
തത്വമൂർത്തേ നമോനമഃ (7)
സകലേശായ സൂര്യായ
സർവ്വയജ്ഞായ നമോനമഃ
ക്ഷയാപസ്മാരഗുല്മാദി
വ്യാധിഹന്ത്രേ നമോനമഃ (8)
സർവ്വജ്വരഹരശ്ചൈവ
സർവ്വരോഗനിവാരണം
സ്തോത്രമേതത് ശിവപ്രോക്തം
സർവ്വസിദ്ധികരം പരം (9)
English Summary : Significance of Makara Sankramam