sections
MORE

ഇന്ന് മകരസംക്രമം ; അയ്യപ്പപഞ്ചാക്ഷരകീര്‍ത്തനം ജപിച്ചോളൂ ; ശനിദോഷശാന്തി ഫലം

HIGHLIGHTS
  • ജ്യോതിഷപ്രകാരം ശനിയുടെ അധിദേവതയാണ് ശാസ്താവ്
lord-ayyappa-1200
SHARE

ഇന്ന് മകരമാസം ഒന്നാം തിയതി , ഉത്തരായന കാലത്തിന്റെ ആരംഭം . ഈ സവിശേഷ ദിനത്തിൽ കലിയുഗ വരദനായ  ശബരിമല ശാസ്താവിനെ ഭജിക്കുന്നത് ശനിദോഷ ശാന്തിക്ക് ഉത്തമമാണ് . ജ്യോതിഷപ്രകാരം ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശിവന്റെയും വിഷ്ണുവിന്‍റെയും പുത്രനായ  അയ്യപ്പസ്വാമിയെ ഭജിക്കാൻ അയ്യപ്പപഞ്ചാക്ഷരകീര്‍ത്തനം ജപിക്കാം  


 

(ന) നന്മമേലില്‍ വരുവതിനായ്‌ ഞങ്ങൾ

നിര്‍മ്മലാ! നിന്നെ സേവ ചെയ്‌തീടുന്നു

സന്തതം മമ വന്നു തുണയ്‌ക്കണം

ഹരിഹരപുത്രനയ്യപ്പാ പാഹിമാം
 

(മ) മന്നിലിന്നു മഹാഗിരി തന്നില-

ത്യുന്നതമാം ശബരിമല തന്നില്‍

സേവിച്ചീടും ജനങ്ങളെയൊക്കെയും

പാലിച്ചീടുക സ്വാമി നിലവയ്യാ!
 

(ശി) ശിവസുത! ഞങ്ങള്‍ക്കുള്ള മാലൊക്കെയും

തിരുവടിതന്നെ തീര്‍ത്തു രക്ഷിക്കണം

കരുണാവാരിധേ! കാത്തിടേണം തവ

തിരുമലരടി വന്ദേ നിലവയ്യാ!
 

(വ) വരണം ഞങ്ങള്‍ക്കു സമ്പത്തു മേല്‌ക്കുമേല്‍

തരണം സന്തതിയുമടിയങ്ങള്‍ക്ക്‌

പലഗുണങ്ങള്‍ ശരീരസൗഖ്യങ്ങളും

വരണമേ നിത്യം സ്വാമി നിലവയ്യാ!
 

(യ) എപ്പോഴും തവ പാദങ്ങളല്ലാതെ

മറ്റൊരൂ മനസ്സില്ലാ കൃപാനിധേ

തൃക്കണ്‍പാര്‍ക്കണം ഞങ്ങളെ നിത്യവും

വിഷ്‌ണുനന്ദന! സ്വാമി നിലവയ്യാ!
 

English Summary : Importance of Ayyappa Panchakshara Keerthanam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA