ADVERTISEMENT

 ഗ്രഹനിലയിൽ  രാശിക്കള്ളി വരച്ച്  സൂര്യൻ നിൽക്കുന്ന രാശിയിൽ നിന്ന് മൂന്നാമത്തെ, അഞ്ചാമത്തെ, ആറാമത്തെ, പത്താമത്തെ, പതിനൊന്നാമത്തെ ഈ സ്ഥാനങ്ങളിലെല്ലാം ഓരോ ബിന്ദുക്കളിടുക( point വരയ്ക്കുക). ചന്ദ്രൻ നിൽക്കുന്ന രാശിയിൽ നിന്ന് 3, 6, 11 ഈ സ്ഥാനങ്ങളിൽ ഓരോ ബിന്ദുക്കളിടുക. ചൊവ്വ നിൽക്കുന്ന രാശിയിൽ നിന്ന് 1, 2, 4, 7, 8, 10, 11 ഈ സ്ഥാനങ്ങളിൽ ഓരോ ബിന്ദുക്കൾ വീതം ഇടുക. ബുധൻ നിൽക്കുന്ന രാശിയിൽ നിന്ന് 3, 5, 6, 11 ഈ സ്ഥാനങ്ങളിൽ ഓരോ ബിന്ദുക്കളിടുക. വ്യാഴം നിൽക്കുന്ന രാശിയിൽ നിന്ന് 6, 10, 11, 12 ഈ സ്ഥാനങ്ങളിൽ ഓരോ അക്ഷം അടയാളപ്പെടുത്തുക. ശുക്രൻ നിൽക്കുന്ന രാശിയിൽ നിന്ന് 6, 8, 11, 12 ഈ സ്ഥാനങ്ങളിൽ ഓരോ ബിന്ദുക്കൾ വീതം അടയാളപ്പെടുത്തുക. ശനി നിൽക്കുന്ന രാശിയിൽ നിന്ന് 1, 4, 7, 8, 9, 10, 11 ഈ സ്ഥാനങ്ങളിൽ ഓരോ ബിന്ദുക്കൾ വീതം അടയാളപ്പെടുത്തുക. ലഗ്നത്തിൽ നിന്ന് 1, 3, 6, 10, 11, ഈ സ്ഥാനങ്ങളിൽ ഓരോ ബിന്ദുക്കൾ വീതം അടയാളപ്പെടുത്തുക. മൊത്തം 39  അക്ഷങ്ങൾ കിട്ടും. ഈ 39 അക്ഷങ്ങൾ ആണ് ചൊവ്വയുടെ അഷ്ടവർഗ്ഗമായി കണക്കാക്കുക. ചൊവ്വയുടെ അഷ്ടവർഗ്ഗത്തിൽ വിശേഷമായ ഒരു ഫലം പറഞ്ഞിട്ടുണ്ട്

 

 

സോച്ചസ്വാക ഗുരുസുഖോദയ 

              മാനയാതേ 

 വിന്ദ്വഷ്‌ടകേ  ച യദി കോടി 

            ധനപ്രഭുസ്യാൽ 

ചാപാജ സിംഹ കീടവിലഗ്ന 

                    സംസ്ഥേ 

ഭൗമേ ചതുഷ്ടയ ഫലോപഗതേ 

                                ച രാജാ

 

  

 

 

അതിവിശേഷമായിട്ടുള്ള ഒരു ഫലമാണ്. ചൊവ്വ തന്റെ അഷ്ട വർഗ്ഗത്തിൽ  എട്ട് ബിന്ദുക്കളോടുകൂടി നിൽക്കുന്നത് ആ രാശിയിൽ ചൊവ്വ പ്രവേശിക്കുന്ന സമയം ഏറ്റവും ഗുണകരമാണ്  അത് ചൊവ്വ മാത്രമല്ല  ഏത് ഗ്രഹം ആണെങ്കിലും ഈ ഗുണം ഉണ്ടാകും. ചൊവ്വ അഷ്ടവർഗ്ഗത്തിൽ എട്ടു ബിന്ദുക്കളോട് കൂടി ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ നിൽക്കുക ആ രാശി ലഗ്നം നാല്, ഒൻപത് ഈ ഭാവങ്ങളായി വരുകയും ചെയ്താൽ തീർച്ചയായും കോടീശ്വരനായി ഭവിക്കും. അത്രകണ്ട് ഈശ്വരൻ അനുഗ്രഹിച്ചാൽ മാത്രമേ അങ്ങനെ വരാറുള്ളൂ. സാധാരണക്കാർക്ക് കിട്ടുമെന്ന് തോന്നുന്നില്ല. 

 

മേടം, ചിങ്ങം, വൃശ്ചികം, ധനു, മകരം ഈ രാശികൾ ലഗ്നമായി അവിടെ ചൊവ്വ നാലു ബിന്ദുക്കളോട് കൂടി  കഴിഞ്ഞാൽ രാജ തുല്യനായിട്ട് ഭവിക്കും. അതാണ്  ചാപാച സിംഹമൃഗകീടവിലഗ്നസംസ്‌തെ  ഭൗമേ ചതുഷ്ടയാം  ഫലോപകതെജ  രാജാം  രാജയോഗമാണത്. ഈ രാജയോഗം ഗ്രഹ നിലയിൽ മാത്രം നോക്കിയിട്ട് കാര്യമില്ല. ഇത്തരത്തിൽ കൂടി ഉണ്ടെങ്കിൽ രണ്ടോ മൂന്നോ ഒക്കെ രാജയോഗം ഉണ്ടെങ്കിൽ ആണ് ഇന്നത്തെ കാലഘട്ടത്തിൽ രാജയോഗം എന്നൊക്കെ പറയാൻ പറ്റൂ. വ്യാഴം മാറിയതു കൊണ്ട് രാജയോഗം എന്നൊന്നും പറയുക അല്ല വേണ്ടത്. ഇത്തരം വിശേഷ ഫലങ്ങൾ ജാതകത്തിൽ നമ്മൾ പരിശോധിച്ച് കണ്ടെത്തണം. അങ്ങനെയുള്ള രാജയോഗങ്ങൾ ആണ് ഫലിക്കുക. വ്യാഴം ചാരവശാൽ നാലിലേയ്ക്ക്  കഴിഞ്ഞാൽ അവിടെ നീചഭംഗ രാജയോഗം ഈ കൊല്ലം ഉണ്ടാകും എന്നൊക്കെയുള്ള പ്രചരണങ്ങൾ കൊണ്ട് ശാസ്ത്രത്തിന് ഒരു പ്രയോജനവും ഉണ്ടാവുകയില്ല. 

 

വിന്ദ്വഷ്‌ടകേ ധരണിജേതി ലഘു 

                                  ക്ഷിതീശോ 

മാനേഥവാ തനുഗതേ ച 

                     മഹീപതിസ്യാൽ 

ജാതോവനീശ കുലജോ യദി 

ദേശനാഥ: സോച്ചസ്ഥ  രാശി 

                   സഹിതേ നൃപ ചക്രവർത്തി

 

 ചൊവ്വ എട്ട് ബിന്ദുക്കളോട് കൂടി ഏത് രാശിയിൽ നിന്നാലും രാജ തുല്യനായി ഭവിക്കും എന്ന് തന്നെയാണ് പറയുന്നത്. അതായത് രാജകുലത്തിൽ ജനിക്കുകയോ രാജാവിനെപ്പോലെ ജീവിക്കുകയോ ചെയ്യും. ചൊവ്വ ലഗ്നത്തിലോ പത്തിലോ എട്ട് ബിന്ദുക്കളോട് കൂടി നിന്ന് കഴിഞ്ഞാൽ രാജാവായി തന്നെ ഭവിക്കും. ചൊവ്വ ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ ആയിരുന്നാൽ രാജകുലത്തിൽ ജാതനാവുകയോ ദേശാധിപനായ രാജാവാകുകയോ ചക്രവർത്തി ആവുകയോ ചെയ്യും.

 

ചൊവ്വയുടെ അഷ്ടവർഗ്ഗത്തിൽ എട്ട് ബിന്ദുക്കൾ ഉള്ള രാശിയിൽ ചൊവ്വ സഞ്ചരിച്ചാൽ  ലാഭം, ധനലാഭം, ശത്രുജയം എന്നിവയും ഏഴ് അക്ഷമുള്ള രാശിയിൽ വരുമ്പോൾ സഹോദരന്മാരിൽ നിന്ന് ഐശ്വര്യം ഉണ്ടാകും. ആറ്  അക്ഷമുള്ള രാശിയിൽ വരുമ്പോൾ രാജചക്രം തിരിക്കുന്നവരുമായുള്ള ബന്ധം അതായത് ഗവൺമെന്റ് ഉദ്യോഗത്തിനുള്ള യോഗവും അഞ്ച് അക്ഷമുള്ള രാശിയിൽ വരുമ്പോൾ അനേക തരത്തിലുള്ള ഗുണങ്ങൾ, അഭിവൃദ്ധി എന്നിവ ഉണ്ടാകും. നാല് അക്ഷമുള്ള രാശിയിൽ വരുമ്പോൾ ആപത്ത് സംഭവിക്കും സമ്പത്തും സമമായിരിക്കും. മേടം, ചിങ്ങം, ധനു, മകരം ഈ രാശികൾ ലഗ്നമായി അവിടെ ചൊവ്വ നാല് ബിന്ദുക്കളോടു കൂടി നിന്നാൽ രാജാവായിട്ട് ഭവിക്കും. ബാക്കിയുള്ള രാശികളിൽ നിന്നാൽ ആപത്തുണ്ടാകും. സമ്പത്ത് സമമായിരിക്കും. മൂന്ന് അക്ഷമുള്ള രാശിയിൽ വരുമ്പോൾ സഹോദരന്മാരോടും സ്ത്രീകളോടും വിരഹവും രണ്ടക്ഷമുള്ള രാശിയിൽ വരുമ്പോൾ ഭാര്യയും ധനവും നശിക്കുകയും അതേപോലെ തന്നെ കലഹം ഉണ്ടാവുകയും ഒരക്ഷം ഉള്ള രാശിയിൽ വരുമ്പോൾ ആയുധം, അഗ്നി, പിത്തജ്വരം, വസൂരി മുതലായിട്ടുള്ള രോഗങ്ങളെ കൊണ്ട് ദോഷം സംഭവിക്കുകയും ശരീരത്തിന്റെ സ്ഥിതി മോശമാകുകയും ചെയ്യും. ഒരക്ഷം പോലും ഇല്ലാത്ത രാശിയിൽ ആണ് വരുന്നതെങ്കിൽ ഉദരരോഗം, മോഹാലസ്യം, നേത്രരോഗം, ജീവന് ആപത്ത് മുതലായ കാര്യങ്ങൾ ആ കാലഘട്ടത്തിൽ പ്രതീക്ഷിക്കാം. അപൂർവമായി ഒരു ബിന്ദു പോലും ഇല്ലാത്ത രാശിയിൽ ചൊവ്വ സഞ്ചരിക്കാം. അങ്ങനെ ചൊവ്വ സഞ്ചരിച്ചാൽ ആ  സംബന്ധിച്ചിടത്തോളം മോശമായ കാലഘട്ടമായിരിക്കും. 

 

രാജയോഗം പറയുമ്പോൾ വെറുതെ ഒരു ഗ്രഹത്തെ കണ്ടു കൊണ്ടു മാത്രം പറഞ്ഞാൽ പോരാ ചാര വശാൽ  വരുന്ന കാലഘട്ടത്തിൽ  മാത്രം പോരാ അതിന്റെ അഷ്ടവർഗ്ഗത്തേക്കാൾ, ഫലം നോക്കാൻ വേറൊരു സംഗതി ഇല്ല. അഷ്ടവർഗ്ഗബലം നല്ല ഗുണപ്രദമായിട്ടുള്ള ബലം ആണ്. ആ ബലത്തോടുകൂടി നിൽക്കുന്ന ഗ്രഹങ്ങൾ അത് പാപഗ്രഹങ്ങൾ ആണെങ്കിലും ശുഭഗ്രഹങ്ങൾ ആണെങ്കിലും ഗുണഫലദാതാക്കളായിട്ട് ചില സമയത്ത് ഭവിക്കും. 

 

 

ജ്യോത്സ്യൻ 

ഒ.കെ. പ്രമോദ് പണിക്കർ പെരിങ്ങോട്, 

പെരിങ്ങോട് പി.ഒ, 

കൂറ്റനാട് വഴി പാലക്കാട് ജില്ല 

Ph: 8547019646

 

English Summary : Kodeeswara Yogam in Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com