sections
MORE

ജോലിയിൽ എപ്പോഴും തിളങ്ങുന്നവരാണ് ഇക്കൂട്ടർ

HIGHLIGHTS
  • ജോലിയിൽ മുഴുകുന്ന 'എട്ട്'
Good-luck-Photo-credit- Roman-Samborskyi
Photo Credit : Roman Samborskyi / Shutterstock.com
SHARE

ജനനത്തീയതിയിലെ അക്കങ്ങൾ കൂട്ടുമ്പോൾ ഉള്ള തുക എട്ട് ആണെങ്കിൽ നിങ്ങളുടെ ജന്മസംഖ്യ എട്ട് ആണ്. ബുദ്ധിയും മനസ്സും സദാ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്വഭാവക്കാരായിരിക്കും. അളന്നു തൂക്കിയുള്ള സംസാരശൈലിയും ജോലിയിൽ മുഴുകാൻ ഇഷ്ടമുള്ളവരുമായിരിക്കും. 

ജീവിതത്തിൽ തികഞ്ഞ അച്ചടക്കം പുലർത്തുന്ന ഇവർക്ക് ഏകാന്തതയും സംഗീതവും ഒരു പോലെ പ്രിയമായിരിക്കും. സർഗാത്മകത പുലർത്തുന്നവരും ഭാവിയെ കുറിച്ച്  പദ്ധതികൾ ഉള്ളവരുമായിരിക്കും. പലപ്പോഴും യാഥാസ്ഥിതിക നിലപാട് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും. ജീവിതത്തിൽ സാമ്പത്തിക ഭദ്രത ഉണ്ടാകാൻ കാലതാമസം വരാം. മറ്റുള്ളവരിൽ വിശ്വാസം കുറവുള്ള ഇവരിൽ ചിലർക്ക് വൈവാഹികജീവിതത്തോട്  താൽപര്യം കുറവായിരിക്കും. വിവാഹം അൽപം താമസിക്കാനും ഇടയുണ്ട്. സ്വന്തം കഴിവിൽ നൂറു ശതമാനം വിശ്വാസം പുലർത്തുന്ന ഇവർ ഏറ്റെടുക്കുന്ന ജോലിയിൽ മികവ് പ്രകടിപ്പിക്കും. 

എട്ടാം നമ്പർ വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്ക് ഏതു കാര്യത്തിലും ഉറച്ച നിലപാട് ഉണ്ടായിരിക്കും. പെട്ടെന്നു വികാരവിക്ഷോഭങ്ങൾക്ക് അടിമപ്പെടുന്നവരാകില്ല. അൽപം കർക്കശക്കാരിയാകാനും മടിയുണ്ടാകില്ല.

English Summary : Birth Number 8 Personality

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA