ADVERTISEMENT

തമിഴ്‍ പഞ്ചാംഗത്തിലെ തൈ  മാസത്തിലെ ( മലയാളത്തിലെ മകരമാസത്തിലെ)  പൂയം നക്ഷത്രമാണ്  തൈപ്പൂയമായി ആഘോഷിക്കുന്നത്.  ശിവപുത്രനും, ദേവസേനാധിപനുമായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനമായും, സുബ്രഹ്മണ്യൻ താരകാസുരനെ നിഗ്രഹിച്ച ദിവസമായും ഇന്നേ ദിവസം കരുതിപ്പോരുന്നു.


ശത്രു സംഹാരം ചെയ്തു വരുന്ന സുബ്രഹ്മണ്യനെ സ്വീകരിക്കുന്നതിന് സഹ പടയാളികൾ തങ്ങളുടെ വില്ലിൽ പൂക്കൾ കെട്ടി അലങ്കരിച്ച് ഭക്ത ജനങ്ങൾക്കൊപ്പം ആനന്ദ നൃത്തമാടും അദ്ദേഹത്തിന്റെ    ദേഹത്ത് ഏറ്റിരുന്ന  മുറിവുകൾ ശമിക്കുന്നതിന് ശരീരം ഔഷധ ജലത്താൽ അഭിഷേകം ചെയ്കയും ചെയ്തതിന്റെ സ്മരണയ്ക്കായി    ഈ ദിവസം ഭക്തർ  കാവടി എടുത്ത് നൃത്തമാടി അതിലെ ഔഷധ വസ്തുക്കളാൽ വിഗ്രഹത്തിൽ അഭിഷേകം ചെയ്യാറുണ്ട് .


ജനുവരി 28 വ്യാഴാഴ്ചയാണ്  ഈ വർഷത്തെ തൈപ്പൂയം.  ഈ ദിവസം ജപിക്കുന്നതിന്  വിശിഷ്ടമായ കാർത്തികേയഷ്ടകം ഇവിടെ ചേർക്കുന്നു :

ശ്രീകാർത്തികേയഷ്ടകം

അഗസ്ത്യ ഉവാച-


നമോഽസ്തു വൃന്ദാരകവൃന്ദവന്ദ്യ

പാദാരവിന്ദായ സുധാകരായ
ഷഡാനനായാമിതവിക്രമായ ഗൌരീഹൃദാനന്ദസമുദ്ഭവായ

നമോഽസ്തു തുഭ്യം പ്രണതാര്‍തിഹന്ത്രേ കര്‍ത്രേ സമസ്തസ്യ മനോരഥാനാം
ദാത്രേ രഥാനാം പരതാരകസ്യ 

ഹന്ത്രേ പ്രചണ്ഡാസുരതാരകസ്യ

അമൂര്‍ത്തമൂര്‍ത്തായ സഹസ്രമൂര്‍ത്തയേ ഗുണായ ഗണ്യായ പരാത്പരായ
അപാരപാരായ പരാപരായ 

നമോഽസ്തു തുഭ്യം ശിഖിവാഹനായ

നമോഽസ്തു തേ ബ്രഹ്മവിദാം വരായ ദിഗംബരായാംബരസംസ്ഥിതായ
ഹിരണ്യവര്‍ണായ ഹിരണ്യബാഹവേ

നമോ ഹിരണ്യായ ഹിരണ്യരേതസേ

തപഃ സ്വരൂപായ തപോധനായ തപഃ ഫലാനാം പ്രതിപാദകായ
സദാ കുമാരായ ഹി മാരമാരിണേ തൃണീകൃതൈശ്വര്യവിരാഗിണേ നമഃ

നമോഽസ്തു തുഭ്യം ശരജന്‍മനേ വിഭോ പ്രഭാതസൂര്യാരുണദന്തപംക്തയേ
ബാലായ ചാബാലപരാക്രമായ ഷാണ്‍മാതുരായാല മനാതുരായ

മീഢുഷ്ടമായോത്തരമീഢുഷേ നമോ നമോ ഗണാനാം പതയേ ഗണായ
നമോഽസ്തു തേ ജന്‍മജരാതിഗായ 

നമോ വിശാഖായ സുശക്തിപാണയേ

സര്‍വസ്യ നാഥസ്യ കുമാരകായ ക്രൌഞ്ചാരയേ താരകമാരകായ
സ്വാഹേയ ഗാങ്ഗേയ ച കാര്‍തികേയ ശൈവേയ തുഭ്യം സതതം നമോഽസ്തു

ഇതി സ്കാന്ദേ കാശീഖണ്ഡതഃ ശ്രീകാര്‍തികേയാഷ്ടകം സമ്പൂര്‍ണം.

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

 

English Summery : Importance of Thaipooyam in 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com