ADVERTISEMENT

ക്ഷിപ്ര പ്രസാദിയായ  സുബ്രഹ്മണ്യസ്വാമിക്ക് പ്രാധാന്യമുള്ള ദിനമാണ്  തൈപ്പൂയം . ഇന്ന് മകരമാസത്തിലെ പൂയം നാൾ .   ഭഗവാന്റെ സവിശേഷമായ ഗുഹ പഞ്ചരത്‌ന സ്തോത്രം ജപിക്കുന്നത് അതീവ ഫലദായകമാണ്.

 

ജ്യോതിശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം  രണ്ടിലോ ഏഴിലോ എട്ടിലോ  നില്‍ക്കുന്നവര്‍ക്കും, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ചൊവ്വാ പ്രീതി വരുത്തേണ്ടത് അനിവാര്യമാണ്.  ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബല  ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിവാഹതടസ്സം നേരിടുന്നവർ , കട ബാദ്ധ്യതയുള്ളവർ  എന്നിവരെല്ലാം സുബ്രമണ്യ പ്രീതി വരുത്തുന്നത് ദോഷപരിഹാരമാണ്.

 

സുബ്രഹ്മണ്യസ്വാമിയെ  മനസ്സിൽ സങ്കൽപ്പിച്ച്  ഫലേശ്ച കൂടാതെ ജപിക്കുക .  ഉറപ്പായും ഫലം താനേ ലഭിക്കും .

 

ഗുഹ പഞ്ചരത്‌ന സ്തോത്രം

 

ഓങ്കാര-നഗരസ്ഥം തം

നിഗമാന്ത-വനേശ്വരം

നിത്യമേകം ശിവം ശാന്തം 

വന്ദേ ഗുഹം ഉമാസുതം

 


വാചാമഗോചരം സ്കന്ദം 

ചിദുദ്യാന-വിഹാരിണം

ഗുരുമൂര്‍ത്തിം  മഹേശാനം 

വന്ദേ ഗുഹം ഉമാസുതം

 


സച്ചിദാനന്ദരൂപേശം 

സംസാരധ്വാന്ത-ദീപകം

സുബ്രഹ്മണ്യമനാദ്യന്തം 

വന്ദേ ഗുഹം ഉമാസുതം

 


സ്വാമിനാഥം ദയാസിന്ധും

ഭവാബ്ധേഃ താരകം പ്രഭും

നിഷ്കളങ്കം  ഗുണാതീതം 

വന്ദേ ഗുഹം ഉമാസുതം

 


നിരാകാരം നിരാധാരം 

നിര്‍വികാരം നിരാമയം

നിര്‍ദ്വന്ദ്വം ച നിരാലംബം 

വന്ദേ ഗുഹം ഉമാസുതം

 

 

ഇതി ഗുഹപഞ്ചരത്നം

English Summary : Significance of Thaipooyam Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com