ADVERTISEMENT

ആഗ്രഹങ്ങൾ  വായുവേഗത്തിൽ സാധിച്ചുതരുന്ന ഹനൂമാൻസ്വാമിക്കു പ്രധാനമാണ് ശനിയാഴ്ച ദിനങ്ങൾ . ശനിയാഴ്ചകളിലെ ഹനുമത്  ഭജനം ശനിദോഷ ശാന്തിക്ക് കാരണമാകും എന്നാണ് വിശ്വാസം . അതിനു പിന്നിലൊരു  കഥയുണ്ട്. രാക്ഷസരാജാവായ രാവണൻ ഇന്ദ്രജിത്ത് ജനിക്കാറായ സമയത്തു നവഗ്രഹങ്ങളെ ബലമായി അനുകൂല സ്ഥാനങ്ങളിൽ നിർത്തി. ഈ അവസരത്തിൽ ശനിയുടെ രക്ഷകനായതു ഹനുമാനാണ്. ആ സന്തോഷത്തിൽ ഹനുമദ്‌‌ഭക്തരെ ശനിദോഷം ബാധിക്കില്ലെന്നു ശനിദേവൻ ഉറപ്പു നൽകി എന്നാണു പുരാണത്തിൽ പറയുന്നത്. 

 

ശനിയാഴ്ചകളിൽ  ഹനുമദ്‌ ക്ഷേത്രദർശനം  നടത്തി   വെറ്റിലമാല , നെയ്‌വിളക്ക്  എന്നിവ സമർപ്പിക്കുന്നത് വിശേഷമാണ് . തീവ്ര ശ്രീരാമ ഭക്തനായ ഹനൂമാന് യഥാവിധി വഴിപാടു നടത്തി പ്രാർഥിച്ചാൽ ഫലം ഏറെയാണ്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് ഹനൂമാൻ സ്വാമി. ഹനൂമാന്റെ നാമശ്രവണമാത്രയിൽത്തന്നെ ദുഷ്ടശക്തികൾ അകന്നു പോകുമെന്നാണ് രാമായണം പറയുന്നത്. ശനിദശാകാലത്തും ഏഴരശനി, കണ്ടകശനി ദോഷകാലങ്ങളിലും ഹനൂമാനെ പ്രാർഥിച്ചാൽ അവയുടെ ദോഷ കാഠിന്യത്തിൽനിന്നു ഹനൂമാൻ തന്റെ ഭക്തരെ കാത്തുരക്ഷിക്കുമെന്നാണ് വിശ്വാസം. 

 

 

ഹനൂമൽ സ്തുതി

 

മനോജവം മാരുത തുല്യവേഗം

ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം

വാതാത്മജം വാനരയൂഥ മുഖ്യം

ശ്രീരാമ ദൂതം ശിരസാ നമാമി 

ബുദ്ധിർ ബലം യശോധൈര്യം

നിർഭയത്വമരോഗത

അജയ്യം വാക് പടുത്വം ച

ഹനൂമത് സ്മരണാത് ഭവേത്

 

NB: (ശിരസാ നമാമി എന്നതിനു പകരം ശരണം പ്രപദ്യേ എന്നൊരു പാഠഭേദം കൂടിയുണ്ട്.) 

 

English Summary : Why Lord Hanuman is Worshipped on Saturday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com