sections
MORE

യാത്രയ്‌ക്ക് തയ്യാറെടുക്കുവാണോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

HIGHLIGHTS
  • യാത്ര ശുഭകരമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Safe-Travel-Photo-Credit-Joyseulay
Photo Credit : Joyseulay / Shutterstock.com
SHARE

വീട്ടിൽ നിന്ന്  ഇറങ്ങും മുൻപേ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് യാത്രയിലുടനീളം തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും എന്നാണ് വിശ്വാസം . പഴമക്കാർ  വീട്ടിൽ നിന്ന്  ഇറങ്ങും മുൻപേ പ്രാർഥിക്കുന്നതും ദീർഘദൂര യാത്രയാണേൽ  നാണയം തലയ്ക്കുഴിഞ്ഞു വയ്ക്കുന്നതും ഒരു ചിട്ടയായിരുന്നു.  ഏതൊരു കാര്യത്തിനു ഇറങ്ങും മുൻപ് ഈശ്വരാധീനം വര്‍ധിപ്പിക്കുന്നത് നല്ലതാണ്.

യാത്ര പുറപ്പെടുന്നതിനു മുന്നേ മൂന്നു തവണ ദുർഗാ മന്ത്രവും മൃത്യുഞ്ജയ മന്ത്രവും ജപിക്കണം .

ദുർഗാ മന്ത്രം:

ഓം സർവസ്വരൂപേ സർവേശേ

സർവശക്തി സമന്വിതേ

ഭയേഭ്യസ്ത്രാഹി നോ ദേവി

ദുര്‍ഗേ ദേവി നമോസ്തുതേ'

ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നാണ് മഹാമൃത്യുഞ്ജയ മന്ത്രം. അതിനാൽ ഈ മന്ത്രം ജപിക്കുമ്പോൾ  ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം . അക്ഷരത്തെറ്റ് ഇല്ലാതെ അർഥം മനസ്സിലാക്കി   മഹാദേവനെ ഗുരുവായി സങ്കല്പിച്ചു ജപിക്കാം.

ഓം ത്ര്യംബകം യജാമഹേ

സുഗന്ധിം പുഷ്ടിവര്‍ധനം

ഉര്‍വാരുകമിവ ബന്ധനാത്

മൃത്യോര്‍ മുക്ഷീയ മാമൃതാത്

സാരം -  ത്രിലോചനനായ ഭഗവാനെ ഞങ്ങൾ ധ്യാനിക്കുന്നു. സുഗന്ധത്തെയും അഭിവൃദ്ധിയെയും  വർധിപ്പിക്കുന്ന അങ്ങ്, വെള്ളരിക്കയെ അതിന്റെ തണ്ടിൽ നിന്നും വേർപെടുത്തുന്നതു പോലെ മരണത്തിൽ നിന്നു ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷേ അമരത്വത്തിൽനിന്നല്ല.

യാത്രാവേളയിൽ  അപകടസാധ്യതയും ധനനഷ്ടവും ഉണ്ടാവാതിരിക്കാനും കാര്യസിദ്ധിക്കായും തുളസി  പേഴ്‌സിലോ യാത്ര ചെയ്യുന്ന വാഹനത്തിലോ വയ്ക്കുന്നത് ഉത്തമമാണ്. ഉണങ്ങിയ തുളസി അലക്ഷ്യമായി കളയാൻ പാടില്ല. സന്ധ്യാസമയത്തും രാത്രികാലങ്ങളിലും തുളസി പറിക്കരുത്. യാത്രയ്ക്കിറങ്ങുമ്പോൾ ഉണ്ടാകാവുന്ന ശകുനദോഷം നീങ്ങാനും തുളസിക്കതിർ കയ്യിൽ സൂക്ഷിക്കുന്നത് ഉത്തമമെന്നു പറയപ്പെടുന്നു.

അപ്രതീക്ഷിതമായി യാത്രയ്ക്കിറങ്ങും മുൻപ് തിരിച്ചു  കയറേണ്ടി വരുകയോ പിന്നിൽ നിന്ന് വിളിക്കുകയോ ചെയ്‌താൽ കുറച്ചു നേരം ഉമ്മറത്ത് ഇരുന്നു ഗണപതിയെ വന്ദിച്ച ശേഷം ഇഷ്ടദേവനെ പ്രാർഥിക്കുകയോ ഗായത്രീ മന്ത്രം ജപിക്കുകയോ ലഘു പ്രാണായാമം ചെയ്യുകയോ ആകാം.

English Summary : Rituals for Safe Travel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA