അശ്വതി നക്ഷത്രക്കാരുടെ പൊതുസ്വഭാവം

HIGHLIGHTS
  • പൊതുവേ സൗന്ദര്യവും ആരോഗ്യവും ഉളളവരായി കാണപ്പെടുന്നു
Ashwathy-Birth-Star
SHARE

അശ്വതി നക്ഷത്ര ദേവതയായ അശ്വിനി ദേവതകളുടെ കുതിരയുടെ ആകൃതിയാണ് നക്ഷത്ര സ്വരൂപം. ഇത് ഈ നക്ഷത്ര ജാതരെ ഉത്സാഹശാലികളും ഊർജ്ജസ്വലരും ആക്കി തീർക്കുന്ന മേടം രാശി സ്വരൂപമായ കോലാടിന്റെ മുന്നേറ്റ സ്വഭാവവും രാശ്യാധിപനായ കുജന്റെ സൈനിക സ്വഭാവവും അശ്വതി നക്ഷത്ര ജാതരെ ഭരിക്കുന്നു.

ഇവർ പൊതുവേ സൗന്ദര്യവും ആരോഗ്യവും ഉളളവരായി കാണപ്പെടുന്നു. വിവിധകാര്യങ്ങളിൽ അറിവു സമ്പാദിയ്ക്കുന്നതിനുളള താല്പര്യം ധൈര്യം, ബുദ്ധിശക്തി, ഗാംഭീര്യമുളള മുഖഭാവം വലിയ നെറ്റി നീണ്ട മൂക്ക് തുളച്ചു കയറുന്ന നോട്ടം ഇവ ഇവരുടെ പ്രത്യേകതയാണ്. ദൃഢനിശ്ചയവും സ്ഥിരോത്സാഹവും കൂടിച്ചേരുമ്പോൾ താനുദ്ദേശിക്കുന്ന ലക്ഷ്യ സ്ഥാനത്ത് നിഷ്പ്രയാസം എത്തിച്ചേരും. സ്വന്തം അഭിപ്രായത്തിന് മുൻതൂക്കം നല്കും. താനിഷ്ടപ്പെടാത്ത മറ്റുളളവരുടെ അഭിപ്രായത്തെ പൂർണ്ണമായും ബന്ധിപ്പിക്കും. എതിർത്താൽ കടുത്തവാക്ശരങ്ങൾ നേരിടേണ്ടിവരും. കുടുംബാംഗങ്ങളുമായി അടുപ്പകുറവുണ്ടാകും. കുടുംബത്തിൽ നിന്നും മാതാപിതാക്കളിൽ നിന്നും കാര്യമായ പ്രയോജനം സിദ്ധിക്കുകയില്ല. സ്വന്തം പരിശ്രമത്താൽ ജീവിത നേട്ടങ്ങളുണ്ടാക്കും. സാമ്പത്തികമായി ഉയർച്ച താഴ്ചകൾ അനുഭവപ്പെടും. പൊതുവേ പിശുക്കു കാട്ടുന്നവരാണെങ്കിലും ആഡംബരപ്രിയരാകയാൽ ആഗ്രഹം തോന്നുന്ന സുഖഭോഗങ്ങൾ അനുഭവിക്കാൻ താല്പര്യവും കാണിക്കും. ജീവിതത്തിൽ അടുക്കും ചിട്ടയും വേണമെന്ന് നിർബന്ധമുണ്ടെങ്കിലും ഇത് സ്വന്തം കാര്യത്തിൽ പ്രാവർത്തികമാക്കുകയില്ല. ദാമ്പത്യ ജീവിതം പൊതുവേ സന്തോഷകരമായിരിക്കുമെങ്കിലും ചില കാര്യങ്ങളിൽ അപൂർണ്ണത അനുഭവപ്പെടും. ജീവിത പങ്കാളിയിൽ നിന്നും പ്രതീക്ഷിക്കുന്ന സഹകരണം കിട്ടിയെന്നു വരികയില്ല. സന്താനസൗഭാഗ്യം ഉണ്ട്.

English Summary : Ashwathy Birth Star Characteristics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS