sections
MORE

ഉത്തമ പങ്കാളികളാണ് ഈ രാശിക്കാർ

HIGHLIGHTS
  • ഈ സവിശേഷതകൾക്കനുസരിച്ചു വ്യക്തിത്വത്തിലും വ്യത്യാസങ്ങളനുഭവപ്പെടാം
Best-Couple-Photo-Credit-AJP
Photo Credit : AJP / Shutterstock.com
SHARE

വിവാഹജീവിതത്തിനു ഒരുങ്ങുന്നതിനു മുൻപ് നക്ഷത്രങ്ങൾ തമ്മിലുള്ള പൊരുത്തം നോക്കുന്ന ധാരാളം പേരുണ്ട്. പത്തിൽ പത്തു പൊരുത്തവുമുണ്ടെങ്കിൽ അത്യുത്തമം എന്നാണ് വെയ്പ്പ്. നക്ഷത്രങ്ങൾ തമ്മിലുള്ള പൊരുത്തം നോക്കുന്നത് പോലെ തന്നെ സൂര്യരാശികൾ തമ്മിലുള്ള പൊരുത്തവും നോക്കാവുന്നതാണ്. ഓരോ രാശികൾക്കും തനതു സ്വഭാവ സവിശേഷതകളുണ്ട്. ഈ സവിശേഷതകൾക്കനുസരിച്ചു വ്യക്തിത്വത്തിലും വ്യത്യാസങ്ങളനുഭവപ്പെടാം. ഭാര്യയും ഭർത്താവും തമ്മിലാണെങ്കിലും കുട്ടികൾ തമ്മിലാണെങ്കിലും ചേരുന്ന രാശികളാണെങ്കിൽ സുഖകരവും ഊഷ്മളവുമായ കുടുംബമാകും. ഏതൊക്കെയാണ് തമ്മിൽ ചേരുന്ന രാശികളെന്നു നോക്കാം. 

ഓരോ രാശികൾക്കും ഭൂമി, ജലം, വായു, അഗ്നി എന്നിവയുമായി ബന്ധമുണ്ട്. ഇവയുടെ സ്വഭാവ സവിശേഷതകൾ അതാതു രാശിക്കാരിൽ ദർശിക്കാവുന്നതുമാണ്. ഉദാഹരണമായി, ഏരീസ്, ലിയോ, സാജിറ്റേറിയസ് രാശികൾ പഞ്ചഭൂതങ്ങളിൽ ഒന്നായ അഗ്നിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അഗ്നിയുടെ സവിശേഷതകളും ഗുണഗണങ്ങളും മേല്പറഞ്ഞ രാശിക്കാരിലുണ്ടാകും. 

അഗ്നി: ഏരീസ്, ലിയോ, സാജിറ്റേറിയസ് 

ഉത്സാഹികളും ആത്മവിശ്വാസം കൈമുതലായിട്ടുള്ളവരുമായിരിക്കും ഈ രാശിക്കാരെങ്കിലും സ്വഭാവത്തിൽ അസ്ഥിരത പ്രകടിപ്പിക്കാനിടയുണ്ട്. നേതൃഗുണം ഉള്ളതുകൊണ്ടു തന്നെ കുടുംബത്തിലെ ഏതൊരു സുപ്രധാന തീരുമാനത്തിനു പിന്നിലും ഇവരുണ്ടാകും. കുടുംബാംഗങ്ങൾക്കുമേൽ  ഇവർ ആധിപത്യ മനോഭാവം പുലർത്താം. നാടകീയമായി കാര്യങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവരായിരിക്കും ഇക്കൂട്ടർ. 

ഭൂമി: ടോറസ്, വിർഗോ, കാപ്രികോൺ 

വളരെ എളിമയോടെ കാര്യങ്ങളെ സമീപിക്കുന്നവരുമായിരിക്കും ഈ രാശിക്കാർ. വലിയ മാറ്റങ്ങളെ അംഗീകരിക്കാനും സ്വീകരിക്കാനും ഇവർക്കൊരല്പം വിമുഖത കാണും. എല്ലാവരെയും ഒരുമിച്ചു ചേർത്തു മുന്നോട്ടു പോകാനായിരിക്കും ഈ രാശിക്കാർ ഇഷ്ടപ്പെടുക. വൈകാരികമായി സ്ഥിരത പുലർത്തുന്നവരായിരിക്കും. പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ  ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇവർക്ക് സാധിക്കും. 

വായു: ജമിനി, ലിബ്ര, അക്വാറിയസ് 

വായു പോലെയായിരിക്കും ഈ രാശിക്കാരുടെ സ്വഭാവവും. സ്വതന്ത്ര ചിന്താഗതിക്കാരും തുറന്ന സമീപനമുള്ളവരുമായിരിക്കും. നിയന്ത്രണങ്ങളെ ഇവർ ഇഷ്ടപ്പെടുകയില്ല. ചുറ്റുമുള്ളവരോട് നന്നായി ഇടപഴകുന്നവരും ആശയവിനിമയ ശേഷിയിൽ മുൻപന്തിയിൽ നിൽക്കുന്നവരുമായിരിക്കും. നിഷ്പക്ഷമായി കാര്യങ്ങളെ സമീപിക്കുന്നവരായതു കൊണ്ടുതന്നെ കുടുംബത്തിൽ മധ്യസ്ഥ സ്ഥാനം കയ്യാളാൻ മിടുക്കരായിരിക്കും ഈ രാശിക്കാർ. 

ജലം: സ്കോർപിയോ, കാൻസർ, പീസസ് 

വികാരഭരിതരായിരിക്കും ഈ രാശിക്കാർ, സഹജീവികളോട് കരുണയോടെ പെരുമാറുന്നവരും തങ്ങളുടെ ആവശ്യങ്ങളേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു പ്രാധാന്യം നല്കുന്നവരുമായിരിക്കും. കുടുംബത്തോട് വളരെ അടുപ്പം പുലർത്തുന്നവരായിരിക്കും. മാതാപിതാക്കളുടെയും സഹോദരങ്ങളുടേയുമെല്ലാം പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങൾ പോലെ കണക്കിലെടുക്കുകയും പരിഗണിക്കുകയും ചെയ്യുന്നവരായിരിക്കും. 

 മേൽ പറഞ്ഞതിൽ ഏതൊക്കെ രാശിക്കാർ തമ്മിൽ ചേരുന്നത് ഊഷ്മളമായ കുടുംബബന്ധങ്ങൾ ഉണ്ടാകുന്നതെന്നു നോക്കാം. 

വായു, അഗ്നി 

വളരെ സുഗമമായ കുടുംബബന്ധം നിലനിർത്തി പോകാൻ വായു, അഗ്നി രാശിയിൽ ഉൾപ്പെട്ടവർക്കു  (ഏരീസ്, ലിയോ, സാജിറ്റേറിയസ്,ജമിനി, ലിബ്ര, അക്വാറിയസ് ) സാധിക്കും. ഒരുമിച്ചു ചേർന്നാൽ പരസ്പരം   സ്നേഹിച്ചും സഹായിച്ചും ഈ രാശിക്കാർ മുന്നോട്ടു പോകും. ഉദാഹരണത്തിന്, അഗ്നിയുടെ ഭാവങ്ങൾ ലിയോ രാശിയിൽ ദൃഢനിശ്ചയവും ആത്മവിശ്വാസവും വർധിപ്പിക്കും, അതിനൊപ്പം ലിബ്ര പിന്തുണ കൂടി നൽകുമ്പോൾ കാര്യങ്ങൾ സുഗമമായി മുന്നോട്ടുപോകും. അതുപോലെ അഗ്നിയുടെ സ്വഭാവ സവിശേഷതകൾ പ്രകടിപ്പിക്കുന്ന രാശിക്കാരെ നിയന്ത്രിച്ചു മുന്നോട്ടു കൊണ്ടുപോകാൻ വായുവിൽ ഉൾപ്പെട്ട രാശിക്കാർക്കു കഴിയും. 

ഭൂമി, ജലം 

പരസ്പരം ചേർന്നാൽ ഇതിലുൾപ്പെട്ട ഇരുരാശിക്കാർക്കും ഗുണങ്ങളേറെയാണ്. വളരെ ദൃഢമായ ഒരു ബന്ധം ഈ രാശിക്കാരിലുണ്ടാകും. ജലത്തിന്റെ സ്വഭാവസവിശേഷതകൾ മനസിലാക്കി ക്ഷമയോടെ പെരുമാറാനും കാര്യങ്ങളിൽ തീരുമാനമെടുക്കാനും ഭൂമിയ്ക്ക് സാധിക്കും. കൂടാതെ, പരസ്പരം പിന്തുണ നൽകാനും ഇരുവർക്കും കഴിയും. കൂടുതൽ അനുകമ്പയോടും വിവേകത്തോടും പെരുമാറാൻ ഭൂമിയുടെ പ്രേരണ ജലത്തെ സഹായിക്കുന്നു. മാത്രമല്ല, ഭൂമിക്കൊപ്പം ചേരുമ്പോൾ ജലത്തിനു കൂടുതൽ സ്ഥിരതയും ശാന്തതയും കൈവരുന്നു. 

അഗ്നി, ജലം 

ഒരേ സ്വഭാവ സവിശേഷതകളായിരിക്കും ഇതിൽ ഇരു രാശിയിലും ഉൾപ്പെട്ടവർക്ക്. അഗ്നിയെ ആശയക്കുഴപ്പത്തിൽ ചാടിക്കാൻ ചില സമയങ്ങളിൽ ജലത്തിനു സാധിക്കുമെങ്കിലും ജീവിതത്തേക്കാൾ വലുതായി മറ്റൊന്നുമില്ല എന്ന ചിന്ത ഒരുമിച്ചു ചേർന്ന് മുന്നോട്ടു പോകാൻ ഇരുവരെയും സഹായിക്കും. ജലത്തിന്റെ ആത്മവിശ്വാസം ഉയർത്താൻ അഗ്നിയ്ക്കും അഗ്നിയിൽ അനുകമ്പ വളർത്താൻ ജലത്തിനും സാധിക്കും. ഇത് ഇരുരാശിക്കാരെയും ഒരുമിച്ചു കൊണ്ടുപോകും. 

വായു, ഭൂമി 

ഒരേ സ്വഭാവസവിശേഷതകൾ കയ്യാളുന്നവരാണ് വായു, ഭൂമി രാശിയിൽ ഉൾപ്പെട്ടവർ. വായുവിന്റെ അപ്രവചനാതീതമായ ചില തീരുമാനങ്ങളെ വിവേകപൂർവമുള്ളതാക്കി മാറ്റാൻ ഭൂമിയ്ക്കു കഴിയും. ആശയങ്ങളാൽ സമ്പന്നമായിരിക്കും വായു, ഇവയെ ശരിയായ ദിശയിലേയ്ക്കു മാറ്റിവിടാനും ഏർപ്പെടുന്ന കാര്യങ്ങളിൽ ആത്മാർത്ഥത പുലർത്താനും ഭൂമി, വായുവിനെ സഹായിക്കുന്നു. വായുവിന്റെ പിന്തുണ, ഒരുമിച്ചു മുന്നോട്ട് നീങ്ങാൻ ഭൂമിയെയും പ്രാപ്തമാക്കും. 

അഗ്നി, ഭൂമി 

ഒരുമിച്ചു മുന്നോട്ടു പോകുക എന്നത് ഇവരെ സംബന്ധിച്ച് ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. എങ്കിലും ചില കാര്യങ്ങളിലെ ഒരുമ ഇവരെ മുന്നോട്ടു നയിക്കും. പുതിയ കാര്യങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാൻ അഗ്‌നിയുടെ സ്വാധീനത്താൽ ഭൂമിയ്ക്ക് സാധിക്കും. ഭൂമിയുടെ ക്ഷമയും സ്ഥിരതയും ഒരുമിച്ചു ചേരുമ്പോൾ അഗ്നിയുടെ അസ്ഥിരതയെ മറികടക്കാനും ഒരുമിച്ചു ചേർന്നു മുന്നോട്ടു പോകാനും ഇരുകൂട്ടർക്കും സാധിക്കും. 

വായു, ജലം 

വിപരീത ദിശയിൽ സഞ്ചരിക്കുന്നവരാണ് വായുവും ജലവും. വായു വിവേകപൂർവം കാര്യങ്ങൾ തീരുമാനമെടുക്കുമ്പോൾ ജലം വികാരപരമായി കാര്യങ്ങളിൽ തീരുമാനം കൈകൊള്ളുന്നവരായിരിക്കും. എങ്കിലും ഒരുമിച്ചു മുന്നോട്ടു പോകാൻ ഇരുകൂട്ടർക്കും സാധിക്കും. വികാരങ്ങൾക്കു അടിമപ്പെടാതെ, ജീവിതത്തെ സമീപിക്കാൻ വായു ജലത്തെ പഠിപ്പിക്കുന്നു. 

English Summary : Best Couple as per Zodiac Sign

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA