ADVERTISEMENT

വാസ്തുവിദ്യയെയും നിർമിതികളെയും കുറിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രമാണ്‌  വാസ്തുശാസ്ത്രം. അഥർവവേദത്തിലാണ് വാസ്തുശാസ്ത്രത്തെപ്പറ്റി വിശദമായി പ്രതിപാദിച്ചിരിക്കുന്നത്. ഗൃഹനിർമാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പാലിക്കേണ്ടവ എന്നിവയെക്കുറിച്ചെല്ലാം വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. 

ഗൃഹനിർമാണം പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണു ബിസിനസ് സംബന്ധമായ കാര്യങ്ങൾക്കു നിർമിക്കുന്ന കെട്ടിടവും. ഇത്തരം കെട്ടിടങ്ങൾ വാസ്തുശാസ്ത്ര പ്രകാരം പണിതുയർത്തുന്നത്  ബിസിനസിന്റെ അഭിവൃദ്ധിക്ക് ഉത്തമമാണ്. ഔദ്യോഗിക ആവശ്യങ്ങൾക്കായി കെട്ടിടം നിർമിക്കുമ്പോൾ വസ്തുശാസ്ത്ര പ്രകാരം എന്തൊക്കെ കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.

 

ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്ക്, ഫാക്ടറിക്ക്, അല്ലെങ്കിൽ ഓഫിസ് നിർമാണത്തിനായി സ്ഥലം തിരഞ്ഞെടുക്കുമ്പോൾ പിൻഭാഗം, മുൻവശത്തെ അപേക്ഷിച്ചു വീതി കുറവായിരിക്കുന്ന ഭൂമി നോക്കി വാങ്ങുന്നതാണു നല്ലത്. പാതയരികിനോടു ചേർന്നുകിടക്കുന്ന ഭൂമിയാണെങ്കിൽ അത്യുത്തമമാണ്. 

 

വടക്ക്, വടക്ക്-കിഴക്ക്, വടക്ക് - പടിഞ്ഞാറൻ ഭാഗങ്ങൾക്ക് അഭിമുഖമായി കെട്ടിടം നിർമിക്കുന്നതു സൗഭാഗ്യത്തോടൊപ്പം ഓഫിസിൽ പോസിറ്റീവ് എനർജിയും നിറയ്ക്കും. 

 

ഓഫിസിലെ പ്രധാന വാതിൽ കിഴക്ക് അല്ലെങ്കിൽ വടക്കു ദിശയിലേക്കായിരിക്കണം. പ്രധാന വാതിലിൽ നിന്നുള്ള കാഴ്ചകൾ മറയാനോ തടസ്സപ്പെടാനോ പാടില്ല. സ്വീകരണമുറി കിഴക്കോ അല്ലെങ്കിൽ വടക്കുകിഴക്കോ ആയിരിക്കണം. 

 

കെട്ടിടത്തിന്റെ മധ്യഭാഗം ഒഴിച്ചിടണം. പ്രധാന പ്രവർത്തനങ്ങളൊന്നും തന്നെ ഇവിടെ നടത്താതിരിക്കുന്നതാണ് ഉത്തമം.

 

ഉടമസ്ഥന്റെ മുറി ഓഫിസിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തായിരിക്കണം. വടക്കു ഭാഗത്തിനഭിമുഖമായി ഇരിക്കണം. സീറ്റിനു പിറകിലായി ദൈവങ്ങളുടെ വിഗ്രഹങ്ങളോ രൂപങ്ങളോ സ്ഥാപിക്കാൻ പാടില്ല. 

ദീർഘചതുരാകൃതിയിലുള്ള മേശ ഓഫിസ് മുറിയിൽ ഉപയോഗിക്കാം. 

 

ജീവനക്കാർക്കു തെക്കോ കിഴക്കോ ഭാഗത്തിനഭിമുഖമായി ഇരിക്കാം. 

 

ധനസംബന്ധിയായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതു വടക്കു പടിഞ്ഞാറായിരിക്കണം. ഈ ഭാഗങ്ങളിൽ ടോയ്‌ലെറ്റ് പോലുള്ളവ പണിയുന്നതു പ്രതികൂല ഫലങ്ങൾക്കിടയാക്കും.

 

അക്കൗണ്ട്സ് വിഭാഗത്തിന്റെ സ്ഥാനം വടക്കുകിഴക്കു ഭാഗത്താകണം. ധനസംബന്ധിയായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർ വടക്ക്, കിഴക്കു ഭാഗത്തിനഭിമുഖമായിട്ടാണ് ഇരിക്കേണ്ടത്. 

സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഫയലുകൾ തെക്കു പടിഞ്ഞാറ് വശത്തു സൂക്ഷിക്കാം. 

 

വടക്കു പടിഞ്ഞാറായാണ്‌  വാസ്തുശാസ്ത്ര പ്രകാരം കോൺഫറൻസ് റൂമിന്റെ സ്ഥാനം. 

 

ഓഫിസിൽ ഉപയോഗിക്കുന്ന മേശകൾ ദീർഘ ചതുരാകൃതിയിലോ സമചതുരാകൃതിയിലോ ആകാം.

 

പ്രധാന കെട്ടിടത്തിന്റെ തെക്കു കിഴക്കു ഭാഗത്തായി വൈദ്യുതോപകരണങ്ങൾ സ്ഥാപിക്കാം. 

 

ഫാക്ടറിയാണെങ്കിൽ നിർമാണോപകരണങ്ങൾ സ്ഥാപിക്കുമ്പോൾ തെക്കു ഭാഗത്തു നിന്നാണു തുടങ്ങേണ്ടത്. തെക്ക്, വടക്ക്, പടിഞ്ഞാറ്, കിഴക്ക് എന്ന ക്രമത്തിൽ ഉപകരണങ്ങൾ സ്ഥാപിക്കാം.

English Summary : Vastu Tips for Successful Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com