ADVERTISEMENT

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ വിരളമായിരിക്കും. അതുപോലെ എത്ര കിട്ടിയാലും തികയുന്നില്ല എന്നു പരിതപിക്കുന്നവരും കുറവല്ല. ആവശ്യത്തിനു പണം തന്നെ വേണം. കേട്ടിട്ടില്ലേ പണം ഇല്ലാത്തവൻ പിണം എന്ന പഴമൊഴി.

പല കാരണങ്ങൾ കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാം. ചിലപ്പോൾ നിസ്സാരമെന്നു കരുതി അവഗണിക്കുന്ന കാര്യങ്ങൾ ആയിരിക്കും പ്രതിസന്ധികൾക്കു കാരണം. ഇതിൽ പ്രധാനമാണു പണം സൂക്ഷിക്കുന്ന പഴ്‌സ് കൈകാര്യം ചെയ്യുന്ന രീതി.

 

ആദ്യം തന്നെ സാധനങ്ങൾ കുത്തിനിറയ്ക്കാനുള്ള വസ്തുവായി പഴ്‌സിനെ കാണാതിരിക്കുക. ആവശ്യമുള്ള പണം, കാർഡുകൾ എന്നിവ അടുക്കി വൃത്തിയായി സൂക്ഷിക്കുക. നോട്ടുകൾ ചുരുട്ടിയും മടക്കിയും പഴ്‌സിൽ വയ്ക്കരുത്. നോട്ടുകൾ നിവർത്തി വയ്ക്കാവുന്ന രീതിയിൽ ദീർഘ ചതുരാകൃതിയുള്ള പഴ്‌സ് വാങ്ങുന്നതാണു നല്ലത്. കീറിയതും സിപ് പോയതുമായ പഴ്‌സുകൾ ഉപേക്ഷിക്കാൻ മടിക്കരുത്. പുതിയതു വാങ്ങുമ്പോൾ ഉപയോഗിച്ചിരുന്ന അതേ വലുപ്പമോ അതിൽ കൂടുതലോ ഉള്ളവയേ വാങ്ങാവൂ. വാങ്ങിയ ശേഷം ആദ്യം ലക്ഷ്മീ ദേവിയെ സ്മരിച്ചു കൊണ്ട് ഒരു രൂപ നാണയം വയ്ക്കണം. എപ്പോഴും ഈ നാണയം പഴ്‌സിൽ കരുതാനും ശ്രമിക്കണം.


വീടിനു പുറത്തേക്കു പോകുമ്പോൾ ഒരു തുളസിയില പഴ്‌സിൽ സൂക്ഷിക്കുന്നതു യാത്രാതടസ്സം നീങ്ങാനും സാമ്പത്തിക നഷ്ടം ഉണ്ടാവാതെ ഇരിക്കാനും ഉത്തമമാണെന്നാണുവിശ്വാസം. പക്ഷേ ഉണങ്ങിയ ഇല അലക്ഷ്യമായി വലിച്ചറിയരുത് എന്നു മാത്രം.


കണ്ണാടിയുള്ള പഴ്‌സ് പണം ഇരട്ടിപ്പിക്കും എന്നൊരു വിശ്വാസം ഉണ്ട്.


വീട്ടിൽ പഴ്സ് സൂക്ഷിക്കാൻ പ്രത്യേക ഇടം തന്നെ കരുതണം. അതു ഷെൽഫോ മേശയോ അലമാരയോ ആണെങ്കിലും കൃത്യമായി സ്ഥാനം നൽകണം.  അലക്ഷ്യമായി കട്ടിലിലോ ഊണുമേശയിലോ വലിച്ചെറിയരുത്.    


പഴ്സ് തിരഞ്ഞെടുക്കുമ്പോൾ നിറത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം. എല്ലാ ഊർജത്തെയും ആഗിരണം ചെയ്യാൻ കഴിവുള്ള കറുപ്പ് പണത്തെ ആകർഷിക്കാനും സഹായിക്കും. മഞ്ഞ , പിങ്ക്, ബ്രൗൺ എന്നീ നിറങ്ങളിലുള്ളവയിലും ധനം സൂക്ഷിക്കാവുന്നതാണ്. എന്നാൽ ചുവപ്പ്, നീല നിറങ്ങളിലുള്ളവ ഒഴിവാക്കുക.

കഴിവതും ചൊവ്വ, വെള്ളി ദിനങ്ങളിൽ പണം കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാതിരിക്കുക.

 

English Summary : Wallet Tips to Attract Money 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com