ADVERTISEMENT

വാസ്തു സ്ഥാനം നോക്കി വീട് വയ്ക്കുന്നവർ ജീവിതത്തിന്റെ പല ഘട്ടത്തിലും ആ തീരുമാനം ശരിയായിരുന്നു എന്ന് സമ്മതിക്കുന്നുണ്ട്. പഞ്ചഭൂതങ്ങളെ പ്രീതിപ്പെടുത്തുന്ന രീതിയിലാണ് വാസ്തുവിന്റെ ഘടന. അതിനാൽ തന്നെ ഇത്തരത്തിൽ പണിയുന്ന പലവീടുകളിലും വെള്ളം , വെളിച്ചം, വായുസഞ്ചാരം എന്നിവ വേണ്ട രീതിയിൽ കിട്ടുന്നവ ആയിരിക്കും.

വീടു പണിയുമ്പോൾ പ്രധാന കിടപ്പുമുറി, പൂജാമുറി, അടുക്കള എന്നിവയ്ക്കാണ് പ്രധാനമായും വാസ്തു നോക്കുക. എന്നാൽ , ഇരുനില വീടുകൾ പണിയുമ്പോൾ ബാല്‍ക്കണി, വരാന്ത, ടെറസ് എന്നിവയ്ക്ക് പുറമെ സ്റ്റെയര്‍കേസ് നിർമിക്കുന്നതിനും വാസ്തു പരിഗണിക്കേണ്ടതാണ്. ബാല്‍ക്കണി, വരാന്ത, ടെറസ് എന്നിവയ്ക്ക് കിഴക്ക്, വടക്ക് ദിക്കുകളാണ് ഉത്തമം. അതിനാൽ ഈ ദിക്കുകൾ ലക്ഷ്യമാക്കി വേണം സ്റ്റെയർകേസ് പണിയുവാൻ.

വീടിന്റെ ബാല്‍ക്കണി തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് വശത്താണെങ്കില്‍ അത് അശുഭകരമാണ്. അത് ഗ്ലാസോ സ്ക്രീനോ ഉപയോഗിച്ച് അടയ്ക്കുന്നതാണ് ഉത്തമം. മാത്രമല്ല, വീടിന്റെ മേൽക്കൂരയുടെ കാര്യത്തിലും വാസ്തു പരിഗണിക്കണം. ബാല്‍ക്കണിക്ക് മുകളിലായി വരുന്ന മേല്‍ക്കൂര വീടിന്‍റെ പ്രധാന മേല്‍ക്കൂരയില്‍ നിന്നും താഴ്ത്തി വേണം പണിയാൻ.

വരാന്തകൾ ഉള്ള വീടാണ് പണിയുന്നതെങ്കിൽ പ്രസ്തുത വരാന്തയുടെ മേല്‍ക്കൂര വടക്ക് കിഴക്ക് ഭാഗത്തേക്ക് ചരിഞ്ഞിരിക്കുന്ന രീതിയിൽ നിർമിക്കുന്നത് ഉത്തമമാണ്. വരാന്തയോട് അടുത്ത ഭാഗങ്ങളിൽ സ്റ്റെയർകേസ് വേണ്ട .

തെക്ക്, പടിഞ്ഞാറ് , തെക്ക്–പടിഞ്ഞാറ് ദിക്കുകളാണ്  സ്റ്റെയര്‍കേസിന് ഉത്തമം. വടക്ക് ഭഗത്ത് സ്റ്റെയർകേസ് വരുന്നത് ദോഷകരമാണ് എന്ന് വാസ്തുശാസ്ത്രം പറയുന്നു. 

സ്റ്റെയർകേസ് നിർമിക്കുമ്പോൾ പടികൾ ഒറ്റസംഖ്യയിൽ ആകുന്നതാണ് ഉത്തമം.

 ഘടികാരസൂചികൾ കറങ്ങുന്ന ദിശയിൽ മുകളിലേക്കു കയറുന്ന രീതിയിലുള്ള ഗോവണിയാണ് അനുയോജ്യം.  പ്രധാന വാതിൽ തുറക്കുമ്പോൾ സ്റ്റെയർകേസ് കാണുന്നതുകൊണ്ട് കുഴപ്പമില്ല. മറിച്ചൊരു ധാരണ ആളുകൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. സ്റ്റെയർകേസ് ഗൃഹമധ്യത്തിലും പ്രധാന വാതിൽ ഗൃഹമധ്യത്തിൽ തന്നെ നേർക്കു നേരെയും വരുമ്പോഴാണ് സ്റ്റെയർകേസ് വില്ലനാകുന്നത്. ഗൃഹമധ്യത്തിലും പാർശ്വവശങ്ങളിലെ മധ്യഭാഗത്തും ഗോവണി ഒഴിവാക്കുന്നതാണു നല്ലത്.

കോർട്ട് യാഡിന്റെ പാർശ്വങ്ങളിലോ ധാരാളം വെൻറിലേഷനോടെയോ സ്റ്റെയർകേസ് നൽകുന്നതും ഗുണപ്രദമാണ്. നാലുകെട്ടിനുള്ളിൽ ഒരുകാരണവശാലും നടുമുറ്റത്ത് സ്റ്റെയർകേസ് നൽകാൻ പാടില്ല. ചില വീടുകളിൽ പുറത്തു നിന്നു സ്റ്റെയർകേസ് നൽകാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ പടിഞ്ഞാറേ പുറത്തു നിന്നോ തെക്കുപുറത്തു നിന്നോ കയറുന്ന രീതിയിൽ നൽകാം.

English Summary : Main Door Opens to Satirs Vasthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com