ADVERTISEMENT

ഗൃഹങ്ങളിലും ഓഫിസുകളിലും  ചെടികൾ  നട്ടു പരിപാലിക്കുന്നത്  വഴി അനുകൂല ഊർജ്ജം ലഭിക്കും  എന്നാണ് വിശ്വാസം . ചെടികൾ  വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. നല്ലതുപോലെ വളർച്ചയുള്ള ചെടികൾ വയ്ക്കുക. .

 

നല്ല വളർച്ചയുള്ള ചെടികൾ ഓഫിസിന്റെയും ഭവനത്തിന്റെയും ഭാഗ്യങ്ങളെ വർധിപ്പിക്കും. റോസാ ചെടി ഒഴികെ മുള്ളുള്ള ചെടികൾ വീട്ടിൽ നട്ടു വളർത്തുന്നത് പ്രതികൂല ഊർജ്ജത്തിന് കാരണമാകും.

 

ചെടികൾ  എങ്ങനെ വീടുകളിൽ ക്രമീകരിക്കണം

 

1. വീടിന്റെ പ്രധാന വാതിലിന്റെ രണ്ടു ഭാഗത്തും ചെടികൾ വയ്ക്കുക.

 

2. വൃത്താകൃതിയില്‍ ഇലയുള്ള ചെടികൾ കൂടുതൽ ഉപയോഗിക്കുക.

 

3. ഓഫിസിന്റെയും വീടിന്റെയും കിഴക്കു ഭാഗത്തോ കിഴക്കുതെക്കു ഭാഗത്തോ ഒരു ചെടി വയ്ക്കുക.

 

4. ഔഷധഗുണമുള്ള ചെത്തി, മന്താരം , ചെമ്പരത്തി ,നന്ദ്യാർവട്ടം എന്നിവ വീടിനു അലങ്കാരം മാത്രമല്ല വളരെയധികം അനുകൂല ഊർജത്തിന്റെ ഉറവിടവുമാണ്. വീടിനു ചുറ്റും ഇവ നട്ട് പരിപാലിക്കാം

 

5. മഞ്ഞപ്പൂക്കളുള്ള ജമന്തി പ്രധാനവാതിലിനരികിലും ചുറ്റ് മതിലിനു അടുത്തായും നട്ടു വളർത്തുന്നത് ധനാഗമനത്തിനു  കാരണമാകും എന്നാണ് വിശ്വാസം .

 

6. വടക്കു കിഴക്ക് മൂലയിൽ താമരക്കുളം ഐശ്വര്യം വർധിക്കാൻ നല്ലതാണ്.

 

7. പവിഴമല്ലി നട്ടുവളർത്തുന്നത് ദൃഷ്ടിദോഷം നീങ്ങാൻ ഉത്തമമെന്നു കരുതിപ്പോരുന്നു.

 

8. വീടിന്റെ കിഴക്കു ഭാഗത്തു തുളസിയോടൊപ്പം മഞ്ഞൾ നട്ടുവളർത്തുന്നത് സർവൈശ്വര്യപ്രദമാണ്.

English Summary : Lucky Plants in Front of the House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com