ADVERTISEMENT

ഒരു ദിവസം പന്ത്രണ്ടു ഭാവങ്ങളിൽ ദർശനം നൽകുന്ന മൂർത്തിയാണ് ഗുരുവായൂരപ്പൻ. ദേവകിക്കും വാസുദേവർക്കും കാരാഗൃഹത്തിൽ വച്ചു നൽകിയ മഹാവിഷ്‌ണുവിന്റെ രൂപമാണ് ഗുരുവായൂരപ്പൻ എന്നാണ് വിശ്വാസം. ദുരിതങ്ങൾ അകന്നു ഐശ്വര്യവും മോക്ഷപ്രാപ്തിയുമുണ്ടാക്കുന്നതാണ് ഗുരുവായൂരപ്പന്റെ പൂജകളും ദർശനങ്ങളും. അവ ഇപ്രകാരമാണ്.

 

1. നിർമ്മാല്യനേരം വിശ്വരൂപ ദർശനമാണ്. ഈ സമയത്ത് ദർശനം നടത്തിയാൽ മഹാപാപനാശനമാണ് ഫലം. 

 

2. എണ്ണാഭിഷേക സമയത്തു വാതരോഗ വിഘ്‌നനാണ്. മേല്പത്തൂരിന്റെ വാതരോഗം മാറ്റിയ കഥ പ്രസിദ്ധമാണ്. ചില ചരിത്രരേഖകളിൽ വാത രോഗം മാറ്റുന്ന ക്ഷേത്രം എന്നാണ് ഗുരുവായൂർ അറിയപ്പെടുന്നത്.

 

3. ഗോകുല നാഥനായാണ് വാകചാർത്തിന്റെ സമയത്ത് ദർശനം  നടത്തുന്നത്. ഈ സമയത്തു തൊഴുതാൽ ശാന്തിയും സമാധാനവും കൈവരിക്കുന്നു.

 

4. ശംഖാഭിഷേക സമയത്തു സന്താനഗോപാലനാണ്. ധനാഭിവൃദ്ധിയാണ് ഫലം. 

 

5.ഉണ്ണിക്കണ്ണനായാണ് ബാലാലങ്കാര സമയത്തു ഭഗവാന്റെ ദർശനം. സന്താനങ്ങൾക്കുള്ള ദുരിതം മാറ്റുന്നതിനു ഉത്തമമാണ് ഈ  സമയത്തെ ദർശനം.

 

6. അഭിഷേക സമയത്തു യശോദാബാലനാണ്. ശത്രുദോഷം മാറ്റുന്നു. കൂടാതെ ശ്രീഭൂതബലിദർശനം സന്താന ലാഭത്തിനു ശ്രേഷ്ഠമാണ്. 

 

7. വനമാലാകൃഷ്ണനായാണ് നവകാഭിഷേക നേരത്ത് ദർശനം. നേത്ര രോഗം മാറുകയും സർവ്വരക്ഷയുമാണ് ഫലസിദ്ധി. പന്തീരടി പൂജ ദുഃഖങ്ങൾ മാറുന്നതിനും സർവ്വമുക്തിയും നേടിത്തരുന്നു. 

 

8. ഉച്ച സമയത്തും സർവ്വാലങ്കാര ഭൂഷണനായാണ് ഭഗവാന്റെ ദർശനം. ജ്ഞാനവൈരാഗ്യപ്രാപ്‌തിയാണ് ഫലം. 

 

9. സന്ധ്യാസമയത്തു സർവ്വമംഗള ദായകനാണ്. കുടുംബ ഐശ്വര്യമാണ് ഉണ്ടാകുന്നത് എന്നു പറയുന്നു. 

 

10. മോഹന രൂപനായാണ് ദീപാരാധനസമയത്തു ഭഗവാൻ ദർശനം നൽകുന്നത്. ദീർഘ ദാമ്പത്യ പൊരുത്തമാണ് ഫലം.

 

11. അത്താഴപൂജക്ക് വൃന്ദാവനചരനാണ്. രോഗശമനമാണ് ദർശനഫലം. 

 

12. തൃപ്പുകസമയത്തു  ശേഷ ശയനനായാണ് ദർശനം  നടത്തുന്നത്. മോക്ഷപ്രാപ്‌തിയാണ് ദർശനഫലമായി കാണുന്നത്. 

 

മൂന്നു നേരത്തെ ശീവേലി എഴുന്നെള്ളത്തിനും അനുഗമിക്കുകയാണെങ്കിൽ സർവ്വപാപനാശനവും ഭഗവാനെ പ്രദക്ഷിണം വയ്ക്കുന്നത് പൂർവ്വജന്മത്തിലെ പാപങ്ങൾ മാറുമെന്നും പറയുന്നു. 

English Summary : How to Worship Guruvayoorappan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com