sections
MORE

പുണർതം നാളുകാരുടെ പൊതുസ്വഭാവം ഇതോ?

HIGHLIGHTS
  • ഇക്കൂട്ടർക്ക് മാതാവിനോട് വളരെ മമത കാണും.
Punartham
SHARE

 പുണർതത്തിന്റെ നക്ഷത്രാധിപൻ ഗുരുവാണ്. അതുകൊണ്ടു തന്നെ ഇവർ ബുദ്ധിശാലികളും വിശാല മനസ്കരും സൗമ്യതയും ഉളളവരും ആയിരിക്കും. എല്ലാ കാര്യങ്ങളെക്കുറിച്ചും വളരെ ആലോചിച്ച് അഭിപ്രായം  രൂപീകരിച്ചശേഷമേ പ്രവർത്തനം തുടങ്ങുകയുളളൂ. ഓരോ കാര്യത്തിന്റെയും നന്മതിന്മകളെ തിരിച്ചറിയാൻ കഴിവുളള ഇവർ അന്യരുടെ കാര്യങ്ങളിൽ ഇടപെടാറില്ല. ധാർമ്മികമായും മതപരമായും ഉളള കാര്യങ്ങളിൽ താല്പര്യം കാണിക്കും. ബാല്യകാലത്തിൽ ക്ലേശം  അനുഭവിക്കുമെങ്കിലും ഭാവിയിൽ ഇവർ ഉന്നതിയിൽ എത്തും. അധ്യാപകവൃത്തിയിൽ ഇവർ ശോഭിക്കാറുണ്ട്. പുണർതം നക്ഷത്രം മിഥുനകൂറുകാരും കര്‍ക്കിടക കൂറുകാരും വ്യത്യസ്തമായ സ്വഭാവത്തിനുടമകളായിരിക്കും. കർക്കിടകത്തിൽ ജനിച്ചവർ സരളസ്വഭാവക്കാരായിരിക്കും. മാതൃസ്വഭാവവും കല്പനാസ്വഭാവവും ഇവരിൽ മുന്നിട്ടു നിൽക്കും. സൗന്ദര്യപ്രിയരും സൗന്ദര്യാരാധകരുമായിരിക്കും. ജലസംബന്ധമായ കാര്യങ്ങളിലും, കലകളിലും, താല്പര്യം കാണിക്കും.  ഔഷധശാസ്ത്രത്തിൽ താല്പര്യം കാണും. പാലും പാലുല്പന്നങ്ങളുമായി ബന്ധമുളള തൊഴിലിലും ഏർപ്പെടാം. യാത്രയിൽ വളരെ താല്പര്യം കാണിക്കും. ക്ലേശം സഹിക്കാനുളള കഴിവ് ഇവരിൽ കുറഞ്ഞിരിക്കും. സ്വന്തം വീട് വിട്ട് നില്ക്കാൻ ഇവർക്കാഗ്രഹമില്ല. ഗൃഹാതുരത്വം ആധിയാവും. ബുധന്റെയും വ്യാഴത്തിന്റെയും സ്വാധീനം മിഥുനകൂറുകാരിൽ കാണും. ആകർഷകമായ ശരീരവും സത്യസന്ധമായ പ്രവൃത്തിയും വശ്യമായ സംഭാഷണവും മറ്റുളളവരുടെ ഇംഗിതമറിഞ്ഞ് പ്രവർത്തിക്കാനുളള കഴിവും ഇവരെ മറ്റുളളവർക്ക് പ്രിയമുളളവരാക്കി മാറ്റുന്നു.

ഭഗവാൻ ശ്രീരാമചന്ദ്രന്റെ ജന്മനക്ഷത്രമെന്ന് പ്രസിദ്ധം. ഇവർ കാര്യങ്ങളെ ബുദ്ധിപൂർവ്വം ഗ്രഹിച്ച്  എല്ലാവശവും ചിന്തിച്ച് പ്രവൃത്തിയിൽ കൊണ്ടുവരുന്നവരാണ്. ഒരു കാര്യത്തിലും എടുത്തുചാട്ടം കാണിക്കുകയില്ല. വാക്ശക്തിയും വിചാരശക്തിയുമുളള ഇവരെ വാഗ്വാദത്തിൽ എതിർത്തു തോല്പിക്കുക ബുദ്ധിമുട്ടാണ്. ഇവർ ധനപരമായി ഇടത്തരക്കാരായിരിക്കും. ധനാധിപനായ ചന്ദ്രന്റെ  പന്ത്രണ്ടിലെ  സ്ഥിതി ഒരു കാരണമാണ്. പുത്രാനുകൂല്യം കുറവായിരിക്കും. പല വിഷയങ്ങളിലും ഇവർ അറിവു നേടുമെങ്കിലും ഒന്നിലും പൂര്‍ണ്ണത നേടാൻ ഇവർക്കാകില്ല.  ആരോടും സ്ഥായിയായ സ്നേഹം കാണിക്കാറില്ല. പക്ഷേ ആരെയും പിണക്കുകയും ഇല്ല. മാതാവിനോട് വളരെ മമത കാണും. വിവാഹ ജീവിതത്തിൽ പൂർണ്ണത അനുഭവപ്പെടാറില്ല. ആധാരം എഴുത്ത്, ഓഡിറ്റ്, ലേഖകൻ, അധ്യാപനം, നിയമം ഇവയിൽ ശോഭിക്കും. പുണർതം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ പുണ്യകാര്യങ്ങളിൽ തല്പരരും അഹന്ത ഇല്ലാത്തവരും നല്ല സ്വഭാവവും ഗാർഹിക കാര്യങ്ങളിൽ തല്പരരും ഭർതൃസാമീപ്യത്തോടു കൂടിയവരും ആയിരിക്കും. 

ആരോഗ്യം പൊതുവേ മെച്ചമായിരിക്കും. പക്ഷെ ആരോഗ്യത്തെപ്പറ്റി ആകുലപ്പെടുന്ന സ്വഭാവം ഉണ്ടാകും. ദിനചര്യകൾ പാലിക്കാനും ഔഷധങ്ങൾ യഥാസമയം കഴിക്കാനും പഥ്യം ആചരിക്കാനും പ്രത്യേകം ശ്രദ്ധിക്കും. ബാല്യകാലം മെച്ചമായ ആരോഗ്യവും കുടുംബസുഖവും ഉണ്ടാവും. പത്ത്് വയസുമുതൽ ഇരുപത്തിനാല് വരെ ഗുണദോഷ സമ്മിശ്രഫലമാണ്. ഈ കാലത്ത് ആരോഗ്യക്കുറവ്, മനഃക്ലേശം, ധനനഷ്ടം, യാത്രാ ക്ലേശം, അപകടങ്ങൾ തുടങ്ങിയവ ഉണ്ടാകും. 50 നു ശേഷം സന്തുഷ്ട കരമായ ജീവിതം നയിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA