sections
MORE

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ...

HIGHLIGHTS
  • വ്യാഴം പിഴച്ചാല്‍ സര്‍വ്വതും പിഴച്ചു എന്നാണല്ലോ പറയപ്പെടുന്നത്
  • വ്യാഴ ദോഷശമനത്തിനും അനുകൂലഫലത്തിനും അനുഷ്ഠിക്കേണ്ടവ
lord-jupiter-photo-credit-astro-ved-com
Photo Credit : AstroVed.com / Shutterstock.com
SHARE

സർവേശ്വരകാരകനായ വ്യാഴം രാശി മാറിയിരിക്കുകയാണ് . 2021 സെപ്റ്റംബർ 15 വരെ വ്യാഴം കുംഭം രാശിയിലായിരിക്കും. തുടർന്ന്  വക്രമടഞ്ഞു വീണ്ടും മകരം രാശിയിൽ വരും. ഈ രാശി മാറ്റം പതിവിൽ നിന്ന് വിരുദ്ധമായി അതിചാരം എന്ന പ്രതിഭാസത്തിലാണ്. വ്യാഴം പിഴച്ചാല്‍ സര്‍വ്വതും പിഴച്ചു എന്നാണല്ലോ  പറയപ്പെടുന്നത്. വ്യാഴ ദോഷശമനത്തിനും അനുകൂലഫലത്തിനും   ഓരോ നാളുകാരും അനുഷ്ഠിക്കേണ്ടവ

അശ്വതി   : 

ഗുണവർധനവിനും ദോഷ ശമനത്തിനുമായി  ശിവ  ഭജനം നടത്തുക . ശിവ  ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണാമൂർത്തി ഭാവത്തിൽ  സങ്കൽപ്പിച്ചു നെയ്‌വിളക്ക് കത്തിക്കുക  

ഭരണി  : 

ഗുണവർധനയ്ക്കും ദോഷശമനത്തിനുമായി മഹാവിഷ്ണു  ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ  വ്രതമെടുക്കുക. വിഷ്ണു  അഷ്ടോത്തര ജപം നടത്തുക. വിഷ്ണുവിന് ജന്മ നാളിൽ പാൽപ്പായസം നിവേദിക്കുക.

കാർത്തിക  : 

ദോഷശമനത്തിനായി സുബ്രഹ്മണ്യ  ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക  കൂടാതെ നാളിൽ സുബ്രഹ്മണ്യ  ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തിക്കുക

രോഹിണി  :

ദോഷ പരിഹാരത്തിനായി ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുംജയ  പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.

മകയിരം  : 

ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമ്മ ശാസ്താവിനെ ഭജിക്കുക.  ശനിയാഴ്‌ചകളിൽ   ശാസ്താ ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക

തിരുവാതിര   : 

ദോഷ ശമനത്തിനും  ഗുണവർധനവിനുമായി  ദേവീ ഭജനം നടത്തുക . ജന്മ നാളിൽ   ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ  മന്ത്ര പുഷ്‌പാഞ്‌ജലി  നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക .

പുണർതം  : 

ദോഷ ശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വെള്ളിയാഴ്‌ചകളിൽ ഗണപതിക്ക് കദളിപ്പഴനിവേദ്യം നടത്തിക്കുക

പൂയം   : 

ദോഷ ശമനത്തിനായി ശ്രീകൃഷ്ണ  ഭജനം നടത്തുക. സാധിക്കുന്ന ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ ഭഗവാനെ   ദർശിച്ച്  പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു  കൊളുത്തി ജപം നടത്തുക .

ആയില്യം   : 

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം നടത്തുക . ജന്മ നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ഒപ്പം ദേവീ ക്ഷേത്രത്തിൽ ചുവന്ന പുഷ്പങ്ങളാൽ  അർച്ചന നടത്തിക്കുക.

മകം : 

ഗുണവർധനവിനും ദോഷ ശമനത്തിനുമായി  ശാസ്താ  ഭജനം നടത്തുക . ശാസ്‌താവിങ്കൽ  ദർശനം നടത്തി   എള്ളു പായസ നിവേദ്യം,  പുഷ്പാഞ്ജലി  ഇവ നടത്തിക്കുക 

പൂരം   : 

ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി സുബ്രഹ്മണ്യ  ഭജനം നടത്തുക. ചൊവ്വാഴ്ചകളിൽ   വ്രതമെടുത്ത്  സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുക.

ഉത്രം  :  

ദോഷശമനത്തിനായി വിഷ്ണു  ഭജനം നടത്തുക. ഭവനത്തിൽ ഭാഗവതപാരായണം സ്വയം ചെയ്യുക. ജന്മനാളിൽ വിഷ്ണു ക്ഷേത്രത്തിൽ  ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.

അത്തം  : 

ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ്  ഭജനം നടത്തുക. ശനിയാഴ്‌ചകളിൽ  ഹനുമദ്  ക്ഷേത്രദർശനം നടത്തി അവൽ,  പഴം ഇവ നിവേദിക്കുക . ക്ഷേത്രത്തിൽ ഇരുന്ന്  ജപം നടത്തുക .

ചിത്തിര  : 

ദോഷ ശമനത്തിനും  ഗുണവർധനവിനുമായി  ഹനുമദ്  ഭജനം നടത്തുക . ജന്മനാളിൽ  ഹനുമാൻ സ്വാമിയെ വണങ്ങി അവൽ  നിവേദ്യം നടത്തുക ഒപ്പം പഴുത്തു  തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. ഭവനത്തിൽ  രാമായണം സുന്ദരകാണ്ഡം നിത്യേന പാരായണം ചെയ്യുക.

ചോതി  : 

 ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവ ഭജനം നടത്തുക . തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള  മാല ചാർത്തിച്ച് മലർ നിവേദ്യം നിവേദ്യം നടത്തിക്കുക.

വിശാഖം   :  

ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ  ഭജനം നടത്തുക. ബുധനാഴ്ചകളിൽ  ശ്രീകൃഷ്ണ  ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം  ഇവ നിവേദിക്കുക . നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക.

അനിഴം  : 

ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താ ഭജനം നടത്തുക. അദ്ദേഹത്തിന്റെ  അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശനിയാഴ്ചകളിൽ നീരാജനം കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക .

തൃക്കേട്ട   : 

ദോഷശമനത്തിനായി ഗണപതി  ഭജനം നടത്തുക. നിത്യേന ഉദയത്തിൽ  വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ  സ്മരിച്ച്  പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

മൂലം  : 

ദോഷ ശമനത്തിനായി ദേവീ ഭജനം നടത്തുക. ദേവീ ക്ഷേത്ര ദർശനം നടത്തി പഞ്ചാദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തിച്ച്  പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഉപാസിക്കുക.

പൂരാടം  : 

ഗുണവർധനവിനും ദോഷശമനത്തിനുമായി  ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക . ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം  നടത്തിക്കുക.

ഉത്രാടം   : 

ദോഷപരിഹാരത്തിനായിനാളിൽ  ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവനടത്തിച്ച്  തൊഴുതു പ്രാർഥിക്കുക . സാധിക്കുന്നവർ ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം  നടത്തുക

തിരുവോണം   : 

ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക . വ്യാഴാഴ്ചകളിൽ   വിഷ്ണു ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നെയ്‌വിളക്ക് കൊളുത്തുന്നതും തുളസിമാല ചാർത്തിക്കുന്നതും ഉത്തമം.

അവിട്ടം: 

ജന്മ നാളിൽ  ക്ഷേത്രത്തിൽ ദർശനം നടത്തി ഗണപതി ഹോമം നടത്തിക്കുക. നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക . 

ചതയം  : 

ദോഷ ശമനത്തിനും ഗുണവർധനവിനുമായി ധർമ്മ ശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളിൽ ശാസ്താവിങ്കൽ  നീരാജനം കത്തിക്കുക . എള്ള് പായസനിവേദ്യം നടത്തിക്കുന്നതും ഉത്തമം.

പൂരുരുട്ടാതി  : 

ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്‌ണസ്വാമിക്ക് വെണ്ണ ,അവൽ ഇവ നിവേദിക്കുക

ഉത്രട്ടാതി  : 

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ   ഭജനം നടത്തുക.  ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശിവങ്കൽ എള്ളെണ്ണ വിളക്കിൽ ഒഴിപ്പിച്ചു  പ്രാർഥിക്കുക  യഥാശക്തി അന്നദാനം നടത്തുക.

രേവതി  : 

ദോഷശമനത്തിനായി വിഷ്ണു  ഭജനം നടത്തുക. നിത്യേന ഭവനത്തിൽ വിഷ്ണു ഭജനം നടത്തുക. സാധുജനത്തിന് അന്നദാനം നടത്തുകയും വേണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA