ADVERTISEMENT

മകരം രാശിയിൽ  തിരുവോണം നക്ഷത്രത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്ന  ശനി 2021 മേയ്  23 നു   വക്രഗതിയിൽ പ്രവേശിച്ചു. 141 ദിവസമാണ് ശനി വക്രഗതിയിൽ തുടരുക . ഇതനുസരിച്ച്‌ ഒക്ടോബർ 11 വരെയാണ് ശനിയുടെ വക്രഗതി . ഈ കാലഘട്ടത്തിൽ ദോഷഫലങ്ങൾ കുറയ്ക്കാൻ ശനീശ്വര പ്രീതി വരുത്തേണ്ടത് അനിവാര്യമാണ് . പ്രത്യേകിച്ചും തിരുവോണം , തിരുവാതിര , ഉത്തൃട്ടാതി ,പൂയം , വിശാഖം ആദ്യപകുതി ,പൂരാടം , ഭരണി , പൂരം , തൃക്കേട്ട , ആയില്യം എന്നീ നക്ഷത്രജാതർ. 

 

 ശനീശ്വരന്റെ   108 നാമങ്ങൾ വർണിക്കുന്ന നാമാവലിയാണ് ശനി അഷ്ടോത്തരശത നാമാവലി. ചുരുക്കത്തിൽ ശനി അഷ്ടോത്തരം എന്നും പറയും. ഓരോ നാമവും  'ഓം' ശബ്ദത്തിൽ തുടങ്ങി ' നമഃ' ശബ്ദത്തിൽ അവസാനിക്കുന്നു. ഇങ്ങനെ  108 ഭഗവൽ നാമങ്ങൾ ഭക്തിയോടെ ജപിക്കുന്നത് എല്ലാവിധ ദോഷങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം.

പ്രഭാതത്തിലോ പ്രദോഷത്തിലോ നിലവിളക്കിനു മുന്നിലിരുന്നുള്ള ശനി അഷ്ടോത്തരജപം അതീവ ഫലദായകമാണ്. സകല ഗ്രഹപ്പിഴ ദോഷങ്ങളും നീങ്ങി കുടുംബൈശ്വര്യം, രോഗദുരിതശാന്തി, അഭീഷ്ടസിദ്ധി എന്നിവ ലഭിക്കാൻ ഈ അഷ്ടോത്തരജപം ഉത്തമമത്രേ. ജപിക്കുമ്പോൾ ദേവതയുടെ രൂപം മനസ്സിൽ ധ്യാനിക്കണം. 

ശനീശ്വര അഷ്ടോത്തര ശതനാമാവലി

 

ഓം ശനൈശ്ചരായ നമഃ

ഓം ശാന്തായ നമഃ

ഓം സര്‍വാഭീഷ്ടപ്രദായിനേ നമഃ

ഓം ശരണ്യായ നമഃ

ഓം വരേണ്യായ നമഃ

ഓം സര്‍വേശായ നമഃ

ഓം സൌമ്യായ നമഃ

ഓം സുരവന്ദ്യായ നമഃ

ഓം സുരലോകവിഹാരിണേ നമഃ

ഓം സുഖാസനോപവിഷ്ടായ നമഃ

ഓം സുന്ദരായ നമഃ

ഓം ഘനായ നമഃ

ഓം ഘനരൂപായ നമഃ

ഓം ഘനാഭരണധാരിണേ നമഃ

ഓം ഘനസാരവിലേപായ നമഃ

ഓം ഖദ്യോതായ നമഃ

ഓം മന്ദായ നമഃ

ഓം മന്ദചേഷ്ടായ നമഃ

ഓം മഹനീയഗുണാത്മനേ നമഃ

ഓം മര്‍ത്ത്യപാവനപാദായ നമഃ

ഓം മഹേശായ നമഃ

ഓം ഛായാപുത്രായ നമഃ

ഓം ശര്‍വായ നമഃ

ഓം ശതതൂണീരധാരിണേ നമഃ

ഓം ചരസ്ഥിരസ്വഭാവായ നമഃ

ഓം അചഞ്ചലായ നമഃ

ഓം നീലവര്‍ണായ നമഃ

ഓം നിത്യായ നമഃ

ഓം നീലാഞ്ജനനിഭായ നമഃ

ഓം നീലാംബരവിഭൂഷായ നമഃ

ഓം നിശ്ചലായ നമഃ

ഓം വേദ്യായ നമഃ

ഓം വിധിരൂപായ നമഃ

ഓം വിരോധാധാരഭൂമയേ നമഃ

ഓം വേദാസ്പദസ്വഭാവായ നമഃ

ഓം വജ്രദേഹായ നമഃ

ഓം വൈരാഗ്യദായ നമഃ

ഓം വീരായ നമഃ

ഓം വീതരോഗഭയായ നമഃ

ഓം വിപത്പരമ്പരേശായ നമഃ

ഓം വിശ്വവന്ദ്യായ നമഃ

ഓം ഗൃധ്രവാഹായ നമഃ

ഓം ഗൂഢായ നമഃ

ഓം കൂര്‍മ്മാംഗായ നമഃ

ഓം കുരൂപിണേ നമഃ

ഓം കുത്സിതായ നമഃ

ഓം ഗുണാഢ്യായ നമഃ

ഓം ഗോചരായ നമഃ

ഓം അവിദ്യാമൂലനാശായ നമഃ

ഓം വിദ്യാവിദ്യസ്വരൂപിണേ നമഃ

ഓം ആയുഷ്യകാരണായ നമഃ

ഓം ആപദുദ്ധര്‍ത്രേ നമഃ

ഓം വിഷ്ണുഭക്തായ നമഃ

ഓം വശിനേ നമഃ

ഓം വിവിധാഗമവേദിനേ നമഃ

ഓം വിധിസ്തുത്യായ നമഃ

ഓം വന്ദ്യായ നമഃ

ഓം വിരൂപാക്ഷായ നമഃ

ഓം വരിഷ്ഠായ നമഃ

ഓം ഗരിഷ്ഠായ നമഃ

ഓം വജ്രാങ്കുശധരായ നമഃ

ഓം വരദാഭയഹസ്തായ നമ

ഓം വാമനായ നമഃ

ഓം ജ്യേഷ്ഠാപത്നീസമേതായ നമഃ

ഓം ശ്രേഷ്ഠായ നമഃ

ഓം മിതഭാഷിണേ നമഃ

ഓം കഷ്ടൌഘനാശകര്‍ത്രേ നമഃ

ഓം പുഷ്ടിദായ നമഃ

ഓം സ്തുത്യായ നമഃ

ഓം സ്തോത്രഗമ്യായ നമഃ

ഓം ഭക്തിവശ്യായ നമഃ

ഓം ഭാനവേ നമഃ

ഓം ഭാനുപുത്രായ നമഃ

ഓം ഭവ്യായ നമഃ

ഓം പാവനായ നമഃ

ഓം ധനുര്‍മണ്ഡലസംസ്ഥായ നമഃ

ഓം ധനദായ നമഃ

ഓം ധനുഷ്മതേ നമഃ

ഓം തനുപ്രകാശദേഹായ നമഃ

ഓം താമസായ നമഃ

ഓം അശേഷജനവന്ദ്യായ നമഃ

ഓം വിശേഷഫലദായിനേ നമഃ

ഓം വശീകൃതജനേശായ നമഃ

ഓം പശൂനാംപതയേ നമഃ

ഓം ഖേചരായ നമഃ

ഓം ഖഗേശായ നമഃ

ഓം ഘനനീലാംബരായ നമഃ

ഓം കാഠിന്യമാനസായ നമഃ

ഓം ആര്യഗണസ്തുത്യായ നമഃ

ഓം നീലച്ഛത്രായ നമഃ

ഓം നിത്യായ നമഃ

ഓം നിര്‍ഗുണായ നമഃ

ഓം ഗുണാത്മനേ നമഃ

ഓം നിരാമയായ നമഃ

ഓം നിന്ദ്യായ നമഃ

ഓം വന്ദനീയായ നമഃ

ഓം ധീരായ നമഃ

ഓം ദിവ്യദേഹായ നമഃ

ഓം ദീനാര്‍ത്തിഹരണായ നമഃ

ഓം ദൈന്യനാശകരായ നമഃ

ഓം ആര്യഗണ്യായ നമഃ

ഓം ക്രൂരായ നമഃ

ഓം ക്രൂരചേഷ്ടായ നമഃ

ഓം കാമക്രോധകരായ നമഃ

ഓം കളത്രപുത്രശത്രുത്വകാരണായ നമഃ

ഓം പരിപോഷിതഭക്തായ നമഃ

ഓം പരഭീതിഹരായ നമഃ

ഓം ഭക്തസംഘമനോഽഭീഷ്ടഫലദായ നമഃ

 

ഇതി ശനി അഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com