ADVERTISEMENT

ഭവനത്തിലെ ഐശ്വര്യം അടുക്കളയിൽ നിന്നാണ് ആരംഭിക്കേണ്ടത് . ഭക്ഷണം പാകം ചെയ്യുമ്പോൾ ആസ്വദിച്ചു ചെയ്യണമെന്നാണ് ആചാര്യമതം. ഏറ്റവും സജീവമായ അടുക്കളയിൽ ഏറ്റവും  പ്രധാനം അടുക്കും ചിട്ടയുമാണ്. പാചകം ആരംഭിക്കുന്നതിനു മുന്നേ ചില ചിട്ടകൾ പാലിക്കുന്നത് അനുകൂല ഊർജം നിറയ്ക്കും എന്നാണ് പറയപ്പെടുന്നത്. കല്ലുപ്പ് എല്ലാത്തരം പ്രതിക്കൂല ഊർജത്തെ തടയുകയും ലക്ഷ്മീ പ്രീതികരവുമാണല്ലോ . രാവിലെ ഒരു സ്ഫടിക ഗ്ലാസിൽ ഒരു സ്പൂണ് കല്ലുപ്പ് ഇട്ട് അതിൽ നിറച്ച്‌  ശുദ്ധജലം ഒഴിച്ചു അടുക്കളയുടെ വടക്കു കിഴക്കു മൂലയിൽ വയ്ക്കുക. പിറ്റേന്ന് മാറ്റി പുതിയ കല്ലുപ്പ് നിറയ്ക്കാൻ മറക്കുകയും അരുത്. അടുക്കളയിൽ ഉള്ള പ്രതികൂല ഊർജത്തെ ഒരു പരിധിവരെ തടയാൻ ഈ മാർഗത്തിലൂടെ സാധിക്കും.

ഇന്നു മിക്ക വീടുകളിലും വിറകടുപ്പ്  കത്തിക്കാത്തതിനാൽ അടുക്കളയുടെ തെക്കു കിഴക്കു ഭാഗത്തായി ചകിരിത്തൊണ്ടിൽ ഒരു കർപ്പൂരം കത്തിച്ചു അതിൽ ചെറിയ നാളികേരക്കൊത്ത് , നെയ് , ശർക്കര എന്നിവ നേദിക്കുക. ഈ ചടങ്ങു ഗണേശപ്രീതികരവും ഭവനത്തിൽ അനുകൂല ഊർജം നിറയ്ക്കാനും ഉത്തമമത്രേ.

അടുക്കളയിൽ നിന്ന് ആ ഭവനത്തിലെ അംഗങ്ങളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ സാധിക്കും എന്ന് പറയപ്പെടുന്നു. 

പാചകം പോലെ പ്രധാനമാണ് വൃത്തിയാക്കലും . അടുക്കളയെ ഒരു പ്രദർശന ഇടം ആക്കാതെ  എപ്പോഴും ഉപയോഗിക്കുന്ന പാത്രങ്ങൾ മാത്രം വയ്ക്കുക. പൊടിയും മാറാലയും പിടിക്കാതെ  പാത്രങ്ങളും ഷെൽഫുകളും മറ്റും സംരക്ഷിക്കുക. 

English Summary : Kitchen Habit for Good Luck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com