ADVERTISEMENT

ലോകം മുഴുവൻ കഠിനമായ പ്രതിസന്ധി കാലഘട്ടത്തിൽ കൂടി കടന്നു പൊയ്‌ക്കോണ്ടിരിക്കുകയാണല്ലോ ? മനസ്സർപ്പിച്ചുള്ള ഈശ്വരഭജനത്തിലൂടെയല്ലാതെ ഈ ദുരിതകാലം മറികടക്കുവാൻ കഴിയില്ല . ജൂൺ മാസത്തിൽ ഓരോ നാളുകാരും  അനുഷ്ഠിക്കേണ്ട പരിഹാരങ്ങൾ ചേർക്കുന്നു : 

 

അശ്വതി: 

 

ദോഷശമനത്തിനായി  ഭവനത്തിൽ വിഷ്ണു  ഭജനം നടത്തുക. ഭവനത്തിൽ ഭഗവതപാരായണം സ്വയംചെയ്യക. ജന്മനാളിൽ ഒരുനേരം ഉപവസിച്ച് ലക്ഷ്മീ നാരായണ മൂർത്തിയെ വീട്ടിലിരുന്നു ഭജിക്കുക . 

 

ഭരണി : 

സ്വഭാവനത്തിലിരുന്ന് സുബ്രമണ്യസ്വാമിയെ  ഭജിക്കുക. ചൊവ്വാഴ്ച്ചകളിൽ വീട്ടിൽ നിലവിളക്കിനു മുൻപിൽ  സുബ്രഹ്മണ്യ സ്വാമിക്ക്  തൃമധുരം നിവേദിച്ച്  പ്രാർഥിക്കുക . നിത്യേന ഭവനത്തിൽ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുക.

 

കാർത്തിക: 

 

ശനിയുടെയും  രാഹുവിന്റേയും ദോഷം അനുഭവിക്കുന്ന കാലമാണ് .   ഹനുമദ്  ഭജനം നടത്തുക . ജന്മനാളിൽ   ഹനുമാൻ സ്വാമിയേ വണങ്ങി അവൽ  നിവേദ്യം നടത്തുക ഒപ്പം പഴുത്തു  തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. വീട്ടിൽ രാമായണം സുന്ദര കാണ്ഡം നിത്യേന പാരായണം ചെയ്യുക.

 

 

രോഹിണി: 

 

രാഹു കേതു ദോഷങ്ങൾ അനുഭവത്തിൽ വരുന്ന കാലമാണ് . ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവ ഭജനം നടത്തുക . ശിവനെ കിരാതമൂർത്തിയായി സങ്കൽപ്പിച്ച് നിത്യേന പ്രാർഥിക്കുക . ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക . 

 

 

മകയിരം: 

 

നിത്യേന  ശ്രീകൃഷ്ണ   ഭജനം നടത്തുക.  നിത്യേന ഭവനത്തിൽ നാരായണീയ പാരായണം നടത്തുക.

 

തിരുവാതിര: 

 

ശനി അഷ്ടമത്തിൽ സഞ്ചരിക്കുന്ന കാലമാണ് . ഭവനത്തിൽ  ശാസ്താ ഭജനം നടത്തുക. നിത്യേന   അഷ്ടോത്തരം ജപിക്കുക  . ക്ഷേത്രത്തിൽ നീരാജനം   കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക .

 

പുണർതം: 

ദോഷശമനത്തിനായി ഗണപതി  ഭജനം നടത്തുക  . നിത്യേന ഉദയത്തിൽ  വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ  സ്മരിച്ച്  പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിക്ക് കൽക്കണ്ടം നെയ്യ് ഇവ സമർപ്പിച്ചു പ്രാർഥിക്കുക. 

 

പൂയം:  

ദോഷ ശമനത്തിനായി ദേവീ ഭജനം നടത്തുക.  ദേവീമാഹാത്മ്യത്തിലെ പതിനൊന്നാം അദ്ധ്യായം  നിത്യേന വീട്ടിൽ പാരായണം  ചെയ്യുക.    

 

ആയില്യം: 

 

എതിരാളികളിൽ നിന്നുള്ള ശല്യം വർധിക്കാവുന്ന കാലമാണ് . ഭവനത്തിൽ വിളക്ക്  കൊളുത്തി   ഭദ്രകാളി അഷ്ടകം പാരായണം  ചെയ്യുക.

 

മകം: 

 

ചെറിയ ആരോഗ്യ വിഷമതകൾ നേരിടാവുന്ന കാലമാണ് . നിത്യേന  ശിവ  ഭജനം നടത്തുക . വീട്ടിൽ നെയ്‌വിളക്ക് കത്തിച്ച്  ദക്ഷിണാമൂർത്തി സങ്കൽപ്പത്തിൽ പ്രാർഥിക്കുക . 

 

പൂരം:  

ധനപരമായ വിഷമതകൾ അലട്ടുന്ന കാലമാണ് .  മഹാവിഷ്ണു  ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ  വ്രതമെടുക്കുക. വിഷ്ണു  അഷ്ടോത്തര ജപം നടത്തുക. ജന്മനാളിൽ  വിഷ്ണു സഹസ്രനാമം പാരായണം ചെയ്യുക. 

 

ഉത്രം: 

 മാനസികമായ വിഷമതകൾ അധികരിക്കുന്ന കാലമാണ് . നിത്യേന സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുക.  കൂടാതെ  . കൂടാതെ ജന്മ  നാളിൽ ഒരുനേരം ഉപവസിച്ച് സുബ്രഹ്മണ്യ  ഭജനം നടത്തുക. 

 

അത്തം: 

ദോഷ പരിഹാരത്തിനായി ശിവനെ  ഭജിക്കുക .  നിത്യേന കാലത്ത്  മൃത്യുംജയ  മന്ത്രം ശിവാഷ്ടോത്തര ജപം ഇവ  നടത്തുക.

 

ചിത്തിര:     

 

ആരോഗ്യ വിഷമതകൾ അലട്ടാവുന്ന കാലമാണ് ദോഷശമനത്തിനായി ധർമ്മ ശാസ്താവിനെ ഭജിക്കുക  . നിത്യേന  ശാസ്താ അഷ്ടോത്തര ജപം നടത്തുക . 

 

ചോതി: 

 

ശിരസ്സുമായി ബന്ധപ്പെട്ട ആരോഗ്യ വിഷമതകൾ ഉണ്ടാവാം . വീട്ടിൽ   ദേവീ ഭജനം നടത്തുക . ജന്മ നാളിൽ   വീട്ടിൽ നിലവിളക്കു കൊളുത്തി മഹിഷാസുരമർദിനീ സ്തോത്രം പറയണം ചെയ്യുക. 

 

വിശാഖം: 

 

ധനപരമായ വിഷമതകൾ അനുഭവിക്കുന്ന കാലമാണ് .  മഹാഗണപതി ഭജനം നടത്തുക. നിത്യേന ഭവനത്തിൽ  ഗണപതി അഷ്ടോത്തര ജപം നടത്തുക . 

 

 അനിഴം: 

 

വാത ജന്യ രോഗ ബാധ അലട്ടാവുന്ന കാലമാണ് . ദോഷശമനത്തിനായി ഹനുമദ്  ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ  ഹനുമാൻസ്വാമിക്ക് സങ്കൽപ്പിച്ച് സമർപ്പിച്ച  അവിൽ , പഴം  ഒരുനേരം കഴിക്കുക മത്സ്യ മാംസം പാടില്ല . 

 

തൃക്കേട്ട:  

 

വീഴ്ച , പരിക്ക് ഇവയ്ക്കുള്ള സാധ്യതെ നിലനിൽക്കുന്നു . നിത്യേന  വിഷ്ണു  ഭജനം നടത്തുക.  അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . വ്യാഴാഴ്ചകളിൽ നെയ്‌വിളക്ക്  കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക .

 

മൂലം: 

 

കാര്യ പ്രതിബന്ധം നിലനിൽക്കുന്നു . ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക  . നിത്യേന ലളിതാസഹസ്രനാമ ധ്യാന ഭാവത്തിൽ ദേവിയെ സ്മരിച്ച്  ഭാവത്തിൽ നെയ്‌വിളക്ക് കൊളുത്തി പ്രാർഥിക്കുക .

 

 

പൂരാടം:

 

 സാമ്പത്തിക വിഷമതകൾ അധികരിക്കാവുന്ന  കാലമാണ് . ദോഷ ശമനത്തിനായി മഹാലക്ഷ്മീ   ഭജനം നടത്തുക. വെള്ളിയാഴ്‌ചകളിൽ നെയ്‌വിളക്ക് കത്തിച്ച് മഹാലക്ഷ്മീ അഷ്ടോത്തര ജപം നടത്തുക .  ഒപ്പം ഗണപതി അഷ്ടോത്തരജപം നടത്തുന്നത് ഗുണഫലങ്ങൾ പെട്ടെന്നു ലഭിക്കുന്നതിന് ഉപകരിക്കും . 

 

 

ഉത്രാടം:

 

 ശ്വാസകോശ സംബന്ധിയായ അലർജി പിടിപെടാവുന്ന കാലമാണ് . നിത്യേന ശിവനെ   ഭജിക്കുക. അഘോരമന്ത്രം ജപിപ്പിച്ച ഭസ്മം ധരിക്കുന്നത്  വളരെ ഗുണകരമാണ് . 

 

തിരുവോണം: 

 

കാര്യപ്രതിബന്ധം നേരിടാവുന്ന കാലമാണ് . നിത്യേന ശബരിമല ശാസ്താവിനെ ഭജിക്കുക . 

ശനിയാഴ്‌ചകളിൽ  വ്രതമെടുത്ത് ശാസ്താ അഷ്ടോത്തര ജപം നടത്തുക . 

 

 

അവിട്ടം: 

 

അവിചാരിത പണച്ചെലവ് നേരിടാം . ദോഷശമനത്തിനായി ദുർഗ്ഗാ ഭജനം നടത്തുക . നിത്യേന ദുർഗാ അഷ്ടോത്തര ജപം നടത്തുക . 

 

ചതയം: 

 

തൊഴിൽ പരമായ തടസ്സം നേരിടാം . ദോഷശമനത്തിനായി  ദേവീ ഭജനം നടത്തുക. ഭവനത്തിൽ ദേവീ നാമ ജപം നടത്തുക . ജന്മനാളിൽ ദേവീ ക്ഷേത്രത്തിൽ ജയാ ദുർഗ്ഗാ മന്ത്ര പുഷ്‌പാഞ്‌ജലി നടത്തുക.

 

പൂരുരുട്ടാതി: 

 

ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക .   വ്യാഴാഴ്ചകളിൽ   വിഷ്ണു ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നെയ്‌വിളക്ക് കൊളുത്തുന്നതും തുളസിമാല ചാർത്തിക്കുന്നതും ഉത്തമം.

 

ഉത്രട്ടാതി: 

 

ദോഷശമനത്തിനായി ലക്ഷ്മീ വിനായക സങ്കൽപ്പത്തിൽ ഭജിക്കുക. ജന്മ നാളിൽ  ക്ഷേത്രത്തിൽ ദർശനം നടത്തി ഗണപതി ഹോമം നടത്തിക്കുക. നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക . 

 

രേവതി: 

 

ഗുണവർധനവിനായി ശ്രീകൃഷ്ണ ഭജനം നടത്തുക. വ്യാഴാഴ്ചകളിൽഒരു നേരം ഉപവസിച്ച്  ശ്രീകൃഷ്‌ണസ്വാമിക്ക് വെണ്ണ ,അവൽ ഇവ നിവേദിക്കുകയും ഉപവാസം അവസാനിപ്പിക്കുമ്പോൾ അത് ഭക്ഷിക്കുകയും ചെയ്യുക . 

English Summary : Dosha Remedy in June 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com