ADVERTISEMENT

പുതിയ ഒരു അധ്യയന വർഷം ആരംഭിക്കാൻ പോവുകയാണല്ലോ? പല രക്ഷിതാക്കൾക്കും തങ്ങളുടെ മക്കൾ നല്ല രീതിയിൽ പഠിച്ച്  മിടുക്കരായി വളരാൻ എന്താണ് ഇനിയും ചെയ്യേണ്ടത് എന്ന ചിന്തയായിരിക്കും.

 

ജ്യോതിഷം അനുസരിച്ച് അതിന് ചില പരിഹാരങ്ങൾ ചെയ്‌തു കഴിഞ്ഞാൽ ഫലം ഉണ്ടാവുന്നതായിട്ടാണ് കണ്ടു വരുന്നത്. 

 

സരസ്വതീ ക്ഷേത്രങ്ങളിലോ  മൂകാംബിക ക്ഷേത്രങ്ങത്തിലോ ദർശനം നടത്തുകയും അവിടെ നിന്നും ലഭിക്കുന്ന തൃമധുരവും കഷായവും കഴിക്കുകയും വേണം. ദേവീക്ഷേത്രങ്ങളിൽ യഥാശക്തി വഴിപാടുകൾ നടത്തുകയും ചെയ്യുന്നത് പഠനപുരോഗതിക്ക് നല്ലതാണ്.

നവഗ്രഹ പ്രതിഷ്ഠയുള്ളിടത്ത് ബുധനും ചന്ദ്രനും പതിവായി അർച്ചന നടത്തുക. സാരസ്വതഘൃതം  (ഒരു ആയുർവേദ മരുന്ന്) കഴിക്കുകയും വേണം. മരതക രത്നവും ചന്ദ്രകാന്തവും ധരിക്കുക. പഠനമുറിയിൽ ഒരു ഗ്ലോബ് വെക്കുക. ജാതകപ്രകാരം രണ്ടാം ഭാവാധിപനായിട്ടുള്ള ഗ്രഹത്തിന് ബലം കുറവുണ്ടെങ്കിൽ അതിന് പരിഹാരം ചെയ്യുകയും വേണം. 

 

ബുധനാണ് വിദ്യാകാരകനായ ഗ്രഹം. ബുധന് ബലം കുറവുണ്ടെങ്കിൽ മരതകം ധരിക്കുന്നത് പഠന പുരോഗതിക്ക് ഗുണകരമാണ്. അതുപോലെ മനസ്സിന്റെ കാരകൻ ആയിട്ടുള്ള ചന്ദ്രനെ പ്രതിനിധീകരിക്കുന്ന ചന്ദ്രകാന്തമോ മുത്തോ ധരിക്കുന്നത് പഠിച്ച കാര്യങ്ങൾ ഓർത്തിരിക്കാൻ സഹായിക്കുകയും ചെയ്യും. പഠിക്കുമ്പോൾ കിഴക്കോട്ട് തിരിഞ്ഞ് ഇരുന്ന് പഠിക്കുന്നതാണ് ഉത്തമം. പരീക്ഷ ദിവസങ്ങളിൽ തേനോ, മിഠായിയോ കഴിക്കുന്നത് പഠിച്ച വിഷയങ്ങൾ ഓർത്തിരിക്കാൻ സഹായിക്കുമെന്നും പറയപ്പെടുന്നു. മരുന്നും മന്ത്രവും എന്ന പോലെ നന്നായി പഠിക്കുകയും പ്രാർഥിക്കുകയും പരിഹാരങ്ങൾ ചെയ്യുകയും ചെയ്‌താൽ  ആഗ്രഹിക്കുന്ന പോലെ മികച്ച വിജയം നേടാൻ സാധിക്കും. 

 

പരിഹാരങ്ങൾ ചെയ്യുന്നത് രക്ഷിതാക്കളോടൊപ്പം കുട്ടികളുടെയും ആത്മവിശ്വാസം വർധിപ്പിക്കാനും സഹായിക്കും. അത് അവരെ ഉന്നത വിജയത്തിലേക്ക് നയിക്കുകയും ചെയ്യും.

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com