ADVERTISEMENT

കണ്ണൂർ ജില്ലയിൽ പരശുരാമനാൽ പ്രതിഷ്ഠിതമായ ക്ഷേത്രമാണു പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ‘പയ്യന്നൂർ പെരുമാൾ’ എന്ന പേരിൽ ദേവനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ താരകാസുരവധത്തിനു ശേഷമുള്ള ഉഗ്രമൂർത്തീഭാവത്തിലാണു പ്രതിഷ്ഠ. ആറടി ഉയരമുള്ള കൃഷ്ണശിലയിൽ തീർത്ത സുബ്രഹ്മണ്യന്റെ പൂർണമായ വിഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രവുമാണ്. നിന്നുകൊണ്ടാണ് ഇവിടെ പൂജകൾ നടത്തുന്നത്. മൂന്നര ഏക്കർ സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തമിഴ്നാട്ടിലെ പഴനി, കർണാടകയിലെ സുബ്രഹ്മണ്യം, കേരളത്തിലെ പയ്യന്നൂർ എന്നീ ക്ഷേത്രങ്ങളിൽ ഒരു ദിവസമാണു പ്രതിഷ്ഠ നടന്നത് എന്നു പറയപ്പെടുന്നു. അതിനാൽ കേരളത്തിലെ പഴനിയായിട്ടാണ് ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നത്.

കേരളത്തിൽ പരശുരാമ പ്രതിഷ്ഠയുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗണപതി, അയ്യപ്പൻ, ദേവി, ഭൂതത്താർ എന്നീ ഉപദേവന്മാരും ഉണ്ട്. കർക്കടക മാസത്തിൽ എല്ലാ ക്ഷേത്രങ്ങളിലും ഗണപതിഹോമം നടക്കാറുണ്ടെങ്കിലും ഈ ക്ഷേത്രത്തിൽ അതു പതിവില്ല. ഗണപതി പ്രതിഷ്ഠയുണ്ടെങ്കിലും ഗണപതിഹോമം ഇവിടെ നടത്താറില്ല.

Payyannur-Subramanya-Temple-02

പരശുരാമപ്രതിഷ്ഠ ഉള്ളതുകൊണ്ടാണു ഗണപതി ഹോമം നടത്താത്തത് എന്നാണു പഴമക്കാർ പറയുന്നത്. ഈ ക്ഷേത്രത്തിൽ മറ്റു ഹോമങ്ങളും നടക്കാറില്ല. കർക്കടക സംക്രമം തൊഴാൻ വൻതോതിൽ ഭക്തജനങ്ങൾ എത്തുന്ന ക്ഷേത്രം കൂടിയാണിത്.

കൊടിമരമോ  കൊടിയേറ്റു ചടങ്ങോ കരിമരുന്നു പ്രയോഗമോ ഈ ക്ഷേത്രത്തിൽ ഇല്ല. വെള്ള നിവേദ്യവും നെയ്പായസവും ആണു നിവേദ്യം.  തണ്ണീരമൃത്, നെയ്യപ്പം , നിവേദ്യച്ചോറ് എന്നിങ്ങനെയുള്ള പ്രസാദങ്ങൾ രോഗശമനത്തിന് ഉത്തമം എന്നു വിശ്വസിക്കപ്പെടുന്നു. വൃശ്ചികത്തിലെ ഷഷ്ഠി, ചിങ്ങത്തിലെ തൃപ്പുത്തരി എന്നിവ ഈ ക്ഷേത്രത്തിൽ വിശേഷമാണ്.

English Summary : Significance of Payyannur Subramanya Temple

മനോരമ ഓൺലൈനിൽ നിങ്ങളുടെ അടുത്തുള്ള ക്ഷേത്രത്തെക്കുറിച്ചും അവിടുത്തെ ആചാരങ്ങളെയും വഴിപാടുകളെയും കുറിച്ച് പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പേരും ചിത്രങ്ങളും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com