ADVERTISEMENT

ഓരോ നക്ഷത്രക്കാർക്കും ഓരോ ഉപാസനാ മൂർത്തിയുണ്ട് . നിത്യവും ഈ ദേവതയെ  ഭജിക്കുന്നത്തിലൂടെ ദുരിതങ്ങൾ നീങ്ങുമെന്നാണ് വിശ്വാസം .

ഭരണി , കാർത്തിക , മകയിരം , പൂരം , ചിത്തിര, അവിട്ടം  എന്നീ  നക്ഷത്രജാതർ നിത്യവും ദേവിയെ ഭജിക്കുന്നത് ഉത്തമമാണ് . ഇതിൽ മകയിരം , ചിത്തിര , അവിട്ടം  നക്ഷത്രജാതർ ദേവിയെ  ഭദ്രകാളീ ഭാവത്തിൽ  പ്രാർഥിക്കുന്നതാണ് നന്ന് . മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളുടെ ആധിപത്യം ചൊവ്വയ്ക്ക് ആയതിനാല്‍ ഈ നക്ഷത്രജാതർ എല്ലാ ദശാകാലത്തും ദേവീ പ്രീതി വരുത്തണം

ദേവീ ഭജനത്തിനു ഏറ്റവും ഉത്തമ മാർഗമാണ് ലളിതാസഹസ്രനാമജപം . ദേവിയുടെ ആയിരം നാമങ്ങൾ അർഥം മനസ്സിലാക്കി ജപിക്കുന്നത് അത്യുത്തമം . നിത്യവും ജപിക്കാൻ സാധിക്കാത്തവർ ചൊവ്വ , വെള്ളി , പൗർണമി ദിനങ്ങളിൽ ജപിക്കാൻ ശ്രമിക്കുക . നിത്യവും ലളിതാസഹസ്രനാമ ധ്യാനം മാത്രമായി ജപിക്കുന്നതും  സത് ഫലം നൽകും .

ദേവീ പ്രീതിക്ക് മറ്റൊരു മാർഗമാണ് പൗർണമീവ്രതാനുഷ്ഠാനം. എല്ലാമാസത്തിലെയും പൗർണമി അഥവാ വെളുത്തവാവ് ദിനത്തിൽ ഒരിക്കലോടെ വ്രതം അനുഷ്ഠിച്ചു ദേവിയെ പ്രാർഥിക്കുക.  

English Summary : These Stars do not Avoid Devi Pooja

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com