ADVERTISEMENT

സൂര്യനെ ആരാധിക്കുന്ന പതിവു പണ്ടു മുതലേ ഭാരതത്തിലുണ്ട്. പ്രത്യക്ഷദൈവവും പ്രപഞ്ചത്തിന്റെ ഊർജസോത്രസ്സുമായ സൂര്യഭഗവാനെ വിഗ്രഹരൂപത്തിൽ പ്രതിഷ്ഠിച്ച്‌ ആരാധിക്കുന്ന കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണു കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്കടുത്ത്  ഇരവിമംഗലത്ത് സ്ഥിതിചെയ്യുന്ന ആദിത്യപുരം സൂര്യക്ഷേത്രം.

Adhithyapuram-Temple-03

മറ്റു പല ക്ഷേത്രങ്ങളിലും സൂര്യഭഗവാനെ ഉപദേവതയായി പ്രതിഷ്ഠിച്ചിട്ടുണ്ട് എന്നാൽ തപസ്സിരിക്കുന്ന രീതിയിൽ സൂര്യഭഗവാൻ മുഖ്യപ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രമാണിത് എന്ന പ്രത്യേകതയുണ്ട്.

Adhithyapuram-Temple-02

മരങ്ങാട് മനയിലെ കാരണവര്‍ സൂര്യനെ തപസ്സു ചെയ്തു പ്രസാദിപ്പിക്കുകയും വരമായി ലഭിച്ച വിഗ്രഹത്തെ പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണു പറയപ്പെടുന്നത്. ഈ മനയിലെ പരമ്പരകൾ തന്നെ ക്ഷേത്രത്തിലെ പൂജാദികർമങ്ങൾ നിർവഹിക്കണമെന്നാണു വ്യവസ്ഥ.

Adhithyapuram-Temple-04

പടിഞ്ഞാറോട്ടു ദർശനമായി വട്ടശ്രീകോവിലിൽ ചതുർബാഹുവായി പത്മാസനത്തിൽ തപസ്സിരിക്കുന്ന രൂപത്തിലാണു പ്രതിഷ്ഠ. രണ്ടു കൈകളിൽ ശംഖം, ചക്രം എന്നിവയുണ്ട്. മറ്റു രണ്ടു കൈകൾ തപോമുദ്രയിലാണ്. ആദിത്യക്ഷേത്രമെങ്കിലും ഇവിടെ നവഗ്രഹ പ്രതിഷ്ഠയില്ല.

Adhithyapuram-Temple-05

രക്തചന്ദനമാണ് ഇവിടെ പ്രസാദമായി നൽകി വരുന്നത്. ത്വക്ക് രോഗശമനത്തിന്  ഇവിടത്തെ രക്തചന്ദന പ്രസാദം വിശേഷമാണ്. 

സൂര്യ ഭഗവാനു പ്രധാനമായ ഞായറാഴ്ചകൾ ഇവിടെ പ്രധാനമാണ്. സന്താനശ്രേയസ്സിനും  രോഗശാന്തിക്കും സമർപ്പിക്കുന്ന സവിശേഷ വഴിപാടാണു  കാവടി എടുക്കൽ.

Adhithyapuram-Temple-06

മേടം, വൃശ്ചികം മാസങ്ങളിലെ അവസാനത്തെ ഞായറാഴ്ചയാണ് ഇവിടെ കാവടി സമർപ്പണം നടക്കുന്നത്. മേടമാസത്തിലെ കാവടിക്കാണു കൂടുതൽ പ്രാധാന്യം. 

English Summary : Significance of Adithyapuram Sun Temple 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com