ADVERTISEMENT

സാമ്പത്തിക സ്ഥിതിയും വാസ്തുവും തമ്മിൽ ബന്ധം ഉണ്ടോ ? കേൾക്കുമ്പോൾ തമാശയായി തോന്നും എങ്കിലും വാസ്തുവും ഒരു ഘടകമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാസ്തു ദോഷം മൂലമുള്ള ധനനഷ്ടം ഒഴിവാക്കാം. വീടിനുള്ളിൽ വരുത്തുന്ന ചില ചെറിയ മാറ്റങ്ങളിലും അൽപം ശ്രദ്ധിച്ചാൽ ജീവിതത്തിൽ പോസിറ്റീവ് ഊർജം നിറയുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.  അലങ്കാര വസ്തുക്കൾ മുതൽ വീട്ടിലെ ദൈനംദിന ഉപയോഗത്തിനുള്ള വസ്തുക്കൾ വരെ വീട്ടിലെ പോസിറ്റീവ് ഊർജത്തെ സ്വാധീനിക്കുന്നുണ്ട്.

 

 

 

1.മത്സ്യക്കുഞ്ഞുങ്ങൾ നീന്തിത്തുടിക്കുന്ന അക്വേറിയം സ്വീകരണമുറിയിൽ വയ്ക്കാം.  സ്വീകരണ മുറിയുടെ കിഴക്ക്, വടക്ക് കിഴക്ക്, വടക്ക് ദിക്കുകളില്‍ അക്വേറിയം വയ്ക്കുന്നതാണ് നല്ലത്.

 

2.സുഗന്ധമുള്ള പൂക്കളോ വെള്ളമോ നിറഞ്ഞ ഫ്ലവർവേസ് തുടങ്ങിയവ സ്വീകരണമുറിയിൽ വയ്ക്കുക സാമ്പത്തിക സ്ഥിരത കൈവരാൻ മാത്രമല്ല വീട്ടിൽ സമാധാനം നിറയാനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. ഫ്ലവർവേസ് വീടിന്റെ വാതിലിനരികിൽ സൂക്ഷിക്കുന്നതാണ് നല്ലത്.  എല്ലാ ദിവസവും ഫ്ലവർവേസിലെ വെള്ളവും പൂക്കളും മാറ്റാൻ ശ്രദ്ധിക്കണമെന്നു മാത്രം.

 

3.വീട്ടിലൊരു ബുദ്ധപ്രതിമ സൂക്ഷിച്ചാൽ അത് ശാന്തിയും സമാധാനവും വീട്ടിൽ നിറയ്ക്കുമെന്നും ഒരു വിശ്വാസമുണ്ട്. സ്വീകരണമുറിയിലോ പൂന്തോട്ടത്തിലോ അടുക്കളയിലോ ബുദ്ധപ്രതിമ സ്ഥാപിക്കാം. ബുദ്ധപ്രതിമയുടെ വലുപ്പം എത്രയും കൂടുന്നുവോ അത്രകണ്ട് പോസിറ്റീവ് ഊർജം വീട്ടിൽ നിറയുമെന്നാണ് വിശ്വാസം.

 

 

4.വീടിനു പുറത്ത് തൂക്കുന്ന വിൻഡ് ചൈമുകൾ വീട്ടിലേക്ക് സമ്പത്തു കൊണ്ടുവരുമെന്നാണ് വിശ്വാസം. 

 

 

5.ചില പെയിന്റിങ്ങുകളും വീട്ടിൽ ഭാഗ്യം കൊണ്ടുവരുമെന്നും പറയാറുണ്ട്. വെള്ളച്ചാട്ടം, ഒഴുകുന്ന നദി, ഗോൾഡ് ഫിഷ് ഇത്തരത്തിലുള്ള പെയിന്റിങ്ങുകൾ സമ്പത്തുകൊണ്ടു വരുമെന്നും വിശ്വാസമുണ്ട്. 

 

6. ഇൻഡോർ പ്ലാന്റുകൾ വളർത്താൻ താൽപര്യമുണ്ടെങ്കിൽ മണിപ്ലാന്റ് തിരഞ്ഞെടുക്കാം. ഇത് വീട്ടിൽ അഭിവൃദ്ധിയും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. പച്ച നിറത്തിലുള്ള കുപ്പിയിലോ ഫ്ലവർവേസിലോ വീടിന്റെ വടക്കുഭാഗത്തായി മണിപ്ലാന്റ് വളർത്തിയാൽ അത് സമ്പത്ത് വർധിക്കാനും ജോലിസ്ഥലത്ത് പുതിയ അവസരങ്ങൾക്കും വഴിയൊരുക്കുമെന്നും ഒരു വിശ്വാസമുണ്ട്. ലക്കി ബാംബൂ വളർത്തുന്നതും, കാടിന്റെയും പച്ചപ്പിന്റെയും പെയിന്റിങ്  വീട്ടിൽ സൂക്ഷിക്കുന്നതും വീട്ടിൽ അഭിവൃദ്ധി നിറയാൻ സഹായിക്കുമെന്നും വിശ്വാസമുണ്ട്.

English Summary : Vasthu Remedies for Financial Problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com