ADVERTISEMENT

ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

 മേടക്കൂർ ( അശ്വതി, ഭരണി കാർത്തിക1/4 ) 

 

ഗുണദോഷ  സമ്മിശ്രമായ ഫലങ്ങൾ അനുഭവത്തിൽ വരും. ദോഷ പരിഹാരത്തിനായി  ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം  നടത്തുക

 

 

ഇടവക്കൂർ ( കാർത്തിക1/4 , രോഹിണി , മകയിരം1/2)

 

പൊതുവെ പ്രതികൂലമായി തുടങ്ങി അനുകൂലമാകുന്ന മാസമാണ്. ദോഷശമനത്തിനും ഗുണവർധ നവിനുമായി മഹാവിഷ്ണു ഭജനം നടത്തുക .   വ്യാഴാഴ്ചകളിൽ   ഭവനത്തിൽ നെയ്‌വിളക്ക് കൊളുത്തി പ്രാർഥി ക്കുക . 

 

മിഥുനക്കൂർ ( മകയിരം 1/2, തിരുവാതിര , പുണർതം 3/4) 

 

പ്രതികൂലമായി തുടങ്ങി ക്രമേണ അനുകൂലഫലങ്ങൾ അനുഭവത്തിൽ വരുന്ന മാസമാണ്. ദോഷ ശമനത്തിനായി നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക .

കർക്കടകക്കൂർ ( പുണർതം1/4 , പൂയം, ആയില്യം ) 

 

ഗുണദോഷ സമ്മിശ്ര ഫലം നൽകുന്ന മാസമാണ്. ദോഷ ശമനത്തിനും ഗുണവർധനവിനുമായി ധർമ്മ ശാസ്താവിനെ ഭജിക്കുക. നിത്യേന വൈകുന്നേരങ്ങളിൽ ശാസ്താ അഷ്ടോത്തര ജപം നടത്തുക .

 

ചിങ്ങക്കൂർ ( മകം പൂരം ഉത്രം 1/4 ) 

ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക.  നിത്യേന ഭവനത്തിൽ ഭാഗവതം ദശമി സ്കന്ധം അൽപ്പനേരം പാരായണം  ചെയ്യുക.

കന്നിക്കൂർ ( ഉത്രം 3/4, അത്തം, ചിത്തിര 1/2)  

പൊതുവെ മാനസിക സംഘർഷം അധികരിച്ചു നിൽക്കുന്ന മാസമാണ്. ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം നടത്തുക.  ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശിവങ്കൽ എള്ളെണ്ണ വിളക്കിൽ ഒഴിപ്പിച്ചു പ്രാർഥിക്കുക 

തുലാക്കൂർ ( ചിത്തിര1/2 , ചോതി , വിശാഖം 3/4)

ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക  . നിത്യേന ഭവനത്തിൽ വൈകിട്ടു ലളിതാ സഹസ്രനാമപാരായണം  നടത്തുക .

 

വൃശ്ചികക്കൂർ ( വിശാഖം 1/4 , അനിഴം, തൃക്കേട്ട  ) 

ദോഷശമനത്തിനായി ശ്രീകൃഷ്ണ   ഭജനം നടത്തുക. ബുധനാഴ്ചകളിൽ  ശ്രീകൃഷ്ണ സ്വാമിക്ക് വെണ്ണ, കദളിപ്പഴം  ഇവ നിവേദിക്കുക . നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക.

ധനുക്കൂർ ( മൂലം , പൂരാടം , ഉത്രാടം 1/4)    

അനുകൂല ഫലങ്ങൾ അധികരിക്കുന്ന മാസമാണ് .ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താ   ഭജനം നടത്തുക.   അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശനിയാഴ്ചകളിൽ നീരാജനം കത്തിച്ചുതൊഴുതു  പ്രാർഥിക്കുക .

 

മകരക്കൂർ (ഉത്രാടം ¾ തിരുവോണം , അവിട്ടം1/2 ) 

 

ദോഷശമനത്തിനായി ഗണപതി  ഭജനം നടത്തുക  . നിത്യേന ഉദയത്തിൽ  വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ  സ്മരിച്ച്  പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

 

കുംഭക്കൂർ ( അവിട്ടം 1/2, ചതയം , പൂരുരുട്ടാതി ¾ )  

 

ദോഷ ശമനത്തിനായി ദേവീ ഭജനം നടത്തുക.    ദേവീ ക്ഷേത്ര ദർശനം നടത്തി പഞ്ചാദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഭജിക്കുക . 

 

മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി ) 

 

ഗുണവർധവിനും ദോഷശമനത്തിനുമായി  ഭദ്രകാളി ഭജനം നടത്തുക , ഭദ്രകാളി സഹസ്രനാമം പാരായണം  ചെയ്യുകയോ  ശ്രദ്ധയോടെ കേൾക്കുകയോ ചെയ്യുക.

English Summary : Dosha Remedy in Midhunam Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com