ADVERTISEMENT

നരസിംഹ മൂർത്തീ ഭാവത്തിലുള്ള വിഷ്ണുവിന്റെ പ്രതിഷ്ഠയാണ് കണ്ണൂർ ജില്ലയിലെ മട്ടന്നൂർ ചാലയിൽ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രത്യേകത.

നൂറ്റാണ്ടുകൾക്ക് മുൻപ് ഋഷീശ്വരൻമാർ പർണശാലകൾ കെട്ടി തപസ് ചെയ്ത ഭൂമിയിൽ പ്രതിഷ്ഠ നടത്തിയ ഭഗവാനെ കാണാൻ പർണ‘ശാല’യും അന്വേഷിച്ചാണ് ആളുകൾ എത്തിയിരുന്നത്. ശാലയിൽ എന്നത് വാമൊഴിയിൽ ചാലയിൽ എന്നായി തീർന്നു. മകരം 24 മുതൽ 3 ദിവസം നീണ്ടു നിൽക്കുന്നതാണ് പ്രധാന ഉത്സവം.

കിഴക്ക് ദർശനത്തോടു കൂടിയ നരസിംഹ മൂർത്തീ ഭാവത്തിൽ വിഷ്ണു മുഖ്യപ്രതിഷ്ഠ. കുടുംബസമേതം ഭഗവാനെ തൊഴാൻ എത്തിയാൽ മനസ്സിലെ ഭയം ഇല്ലാകും എന്നാണ് വിശ്വാസം. ഉപദേവൻമാരായി‍ അയ്യപ്പൻ, ഭഗവതി, ജ്ഞാനദേവനായ ദക്ഷിണാ മൂർത്തി, ഗണപതി, ബ്രഹ്മരക്ഷസ്, നാഗം എന്നിവരും കുടികൊള്ളുന്നു.

നിത്യ നൈവേദ്യമുള്ള അപൂർവം രക്ഷസ് പ്രതിഷ്ഠയാണ് ഇവിടെ. ദമ്പതി രക്ഷസ് എന്നും വിശ്വാസമുണ്ട്. ദാമ്പത്യ പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും തീർക്കുന്നതിന് ദിനം പ്രതി ആളുകൾ എത്തുന്നുണ്ട്. 

കല്ലൂർ കണ്ണമ്പേത്ത് ഇല്ലത്ത് ഊരാള ക്ഷേത്രങ്ങളിലെ 4 ക്ഷേത്രങ്ങളിൽ ഒന്നാണിത്. നിത്യപൂജ മുടങ്ങുന്ന ഘട്ടത്തിൽ 1980 മുതൽ ക്ഷേത്ര സമിതി ഏറ്റെടുത്തു. അതിന് ശേഷമാണ് അയ്യപ്പൻ, ദക്ഷിണാ മൂർത്തി, ഭഗവതി പ്രതിഷ്ഠ നടക്കുന്നത്. 

English Summary : Chala Maha Vishnu Temple Mattannur Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com