sections
MORE

കർക്കടകത്തിൽ ഈ നാളുകാർ ദോഷപരിഹാരം അനുഷ്ഠിക്കണം

HIGHLIGHTS
  • കർക്കടകത്തിൽ ഓരോ നാളുകാരും അനുഷ്ഠിക്കേണ്ടവ
osha-remedy-in-karkidakam
Photo Credits : anupvn84 / Shutterstock.com
SHARE

ഗുണവർധനവിനും അനുകൂല ഫലത്തിനും ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

മേടക്കൂർ ( അശ്വതി , ഭരണി, കാർത്തിക1/4)

ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ  ഭജനം നടത്തുക. ബുധനാഴ്ചകളിൽ  ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക. കൂടാതെ  തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള  മാല ചാർത്തിച്ച് മലർ നിവേദ്യം നിവേദ്യം നടത്തിക്കുക . ജന്മനാളിൽ ശിവന് ജലധാര നടത്തിക്കുക .

ഇടവക്കൂർ ( കാർത്തിക3/4 , രോഹിണി , മകയിരം1/2)

ദോഷശമനത്തിനായി ഗണപതി  ഭജനം നടത്തുക . നിത്യേന ഉദയത്തിൽ  വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ  സ്മരിച്ച്  പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക. ഒപ്പം ശാസ്താഭജനം നടത്തുക. ശാസ്താ  അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശനിയാഴ്ചകളിൽ നീരാജ്ഞനം കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക .

മിഥുനക്കൂർ ( മകയിരം1/2 , തിരുവാതിര , പുണർതം 3/4) 

ഗുണവർധനവിനും ദോഷശമനത്തിനുമായി  ഭദ്രകാളിഭജനം നടത്തുക. വിളക്ക് കൊളുത്തി  ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക . സാധിക്കുന്നവർ ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം  നടത്തിക്കുക. കൂടാതെ  ഭജനം നടത്തുക.    ഭവനത്തിൽ ലളിതാ സഹസ്രനാമ പാരായണം നടത്തുക.  കൂടാതെ  നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഉപാസിക്കുക.

കർക്കടകക്കൂർ  ( പുണർതം1/4 , പൂയം , ആയില്യം)

ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ  ഭജനം നടത്തുക . സാധിച്ചാൽ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണാമൂർത്തി  സങ്കൽപ്പത്തിൽ നെയ്‌വിളക്ക് കത്തിക്കുക . അതിനു കഴിയാത്തവർ സ്വഭവനത്തിൽ നെയ്‌വിളക്ക് കത്തിച്ച് ദക്ഷിണാമൂർത്തിയെ ഭജിക്കുക. വ്യാഴാഴ്ചകളിൽ  വ്രതമെടുക്കുക. വിഷ്ണു  അഷ്ടോത്തര ജപം നടത്തുക. സാധിക്കുന്നവർ ജന്മ നാളിൽ വിഷ്ണുവിങ്കൽ പാൽപ്പായസം നിവേദിക്കുക.

ചിങ്ങക്കൂർ (മകം , പൂരം , ഉത്രം1/4 ) 

ദോഷശമനത്തിനായി സുബ്രഹ്മണ്യ  ഭജനം നടത്തുക. നിത്യേന അഷ്ടോത്തരം ജപിക്കുക  കൂടാതെ  . ജന്മനാളിൽ നാളിൽ സുബ്രഹ്മണ്യന് തൃമധുരം നിവേദിക്കുക. ഒപ്പം   ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം  നടത്തുക.

കന്നിക്കൂർ ( ഉത്രം3/4 , അത്തം, ചിത്തിര 1/2) 

ദോഷ ശമനത്തിനായി നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക. കൂടാതെ  മഹാവിഷ്ണു ഭജനം നടത്തുക.  വ്യാഴാഴ്ചകളിൽ   ഭവനത്തിൽ നെയ്‌വിളക്ക് കൊളുത്തി പ്രാർഥിക്കുക .

തുലാക്കൂർ ( ചിത്തിര 1/2, ചോതി , വിശാഖം 3/4)

ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക.  നിത്യേന ഭവനത്തിൽ ഭാഗവതം ദശമ സ്കന്ധം അൽപ്പനേരം പാരായണം  ചെയ്യുക. കൂടാതെ  ധർമ്മ ശാസ്താവിനെ ഭജിക്കുക. നിത്യേന വൈകുന്നേരങ്ങളിൽ ശാസ്താ അഷ്ടോത്തര ജപം നടത്തുക .

വൃശ്ചികക്കൂർ ( വിശാഖം1/4 , അനിഴം , തൃക്കേട്ട ) 

ദോഷശമനത്തിനായി ദേവീ ജനം നടത്തുക  . നിത്യേന ഭവനത്തിൽ വൈകിട്ടു ലളിതാ സഹസ്രനാമപാരായണം  നടത്തുക .  ഇതിനൊപ്പം  ശിവഭജനം നടത്തുക.  ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശിവങ്കൽ എള്ളെണ്ണ വിളക്കിൽ ഒഴിപ്പിച്ചു പ്രാർഥിക്കുക 

ധനുക്കൂർ ( മൂലം , പൂരാടം , ഉത്രാടം1/4)

ഗുണവർധനവിനും ദോഷശമനത്തിനുമായി ശാസ്താ  ഭജനം നടത്തുക.   അഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക . ശനിയാഴ്ചകളിൽ നീരാജനം കത്തിച്ചുതൊഴുത്തു പ്രാർഥിക്കുക . കൂടാതെ ശ്രീകൃഷ്ണ   ഭജനം നടത്തുക. ബുധനാഴ്ചകളിൽ  ശ്രീകൃഷ്ണ സ്വാമിക്ക് വെണ്ണ, കദളിപ്പഴം  ഇവ നിവേദിക്കുക . നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക

മകരക്കൂർ ( ഉത്രാടം3/4 , തിരുവോണം , അവിട്ടം1/2 )

ദോഷ ശമനത്തിനായി ദേവീ ഭജനം നടത്തുക.    ദേവീ ക്ഷേത്ര ദർശനം നടത്തി പഞ്ചാദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ ലഘു മന്ത്ര ജപത്താൽ ദേവിയെ ഭജിക്കുക . 

ഒപ്പം നിത്യേന ഉദയത്തിൽ  വീട്ടിൽ വിളക്കു കൊളുത്തി ഗണപതിയെ  സ്മരിച്ച്  പ്രാർഥിക്കുക. ജന്മനാളിൽ ഗണപതിഹോമം കഴിപ്പിക്കുക.

കുംഭക്കൂർ ( അവിട്ടം1/2 , ചതയം , പൂരുരുട്ടാതി 3/4) 

ദോഷശമനത്തിനായി വിഷ്ണു  ഭജനം നടത്തുക. ഭവനത്തിൽ ഭാഗവതപാരായണം സ്വയം ചെയ്യുക . സാധിക്കുന്നവർ ജന്മനാളിൽ വിഷ്ണുക്ഷേത്രത്തിൽ ക്ഷേത്രത്തിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക. കൂടാതെ   ഭദ്രകാളി ഭജനം നടത്തുക.  ഭദ്രകാളി സഹസ്രനാമം പാരായണം  ചെയ്യുകയോ  ശ്രദ്ധയോടെ കേൾക്കുകയോ ചെയ്യുക.

മീനക്കൂർ ( പൂരുരുട്ടാതി1/4 , ഉത്രട്ടാതി ,  രേവതി ) 

ദോഷ ശമനത്തിനും  ഗുണവർധനവിനുമായി  ഹനുമദ്  ഭജനം നടത്തുക . ജന്മനാളിൽ   ഹനുമാൻ സ്വാമിയേ വണങ്ങി അവൽ  നിവേദ്യം നടത്തുക ഒപ്പം പഴുത്തു  തുടങ്ങിയ ഞാലിപ്പൂവൻ കായ നിവേദിക്കുക. വീട്ടിൽ രാമായണം സുന്ദര കാണ്ഡം നിത്യേന പാരായണം ചെയ്യുക. ഇതിനൊപ്പം സുബ്രഹ്മണ്യസ്വാമിയെ  ഭജിക്കുക. ചൊവ്വാഴ്ചകളിൽ   സുബ്രഹ്മണ്യ സ്വാമിക്ക് തൃമധുരം നിവേദിക്കുക.  നിത്യേന ഭവനത്തിൽ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുക.

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Dosha Remedy in Karkidakam 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA