sections
MORE

രാമായണ സന്ദേശം - അതിജീവനത്തിന്റെ ഹനൂമാൻ മാതൃക

HIGHLIGHTS
  • രാമായണത്തിൽ ഹനൂമാൻ പ്രതീക്ഷയും ആശ്വാസവുമാകുന്ന സന്ദർഭങ്ങൾ
ramayana-message-hanuman
SHARE

സാന്ത്വനത്തിനും പ്രത്യാശയ്ക്കുമായി രാമായണം നമുക്കു കാണിച്ചുതരുന്ന  പ്രധാന കഥാപാത്രം ഹനൂമാൻ തന്നെയാകും.  രാമായണത്തിൽ അദ്ദേഹം പ്രതീക്ഷയും ആശ്വാസവുമാകുന്ന സന്ദർഭങ്ങൾ പലതുണ്ടല്ലോ? 

ഹനൂമാൻ രാമലക്ഷ്മണൻമാരെ  പരിചയപ്പെടുന്നതു തന്നെ  രാവണൻ അപഹരിച്ച സീതയെ അവർ അന്വേഷിച്ചു നടക്കുന്നതിനിടെയാണ്..  ‘ഭയപ്പെടണ്ട, ഞങ്ങൾ കണ്ടുപിടിച്ചുതരാം’ എന്ന് ആദ്യമായി ശ്രീരാമനും ലക്ഷ്മണനും പ്രതീക്ഷയും ആശ്വാസവും പകർന്നുനൽകിയത് അദ്ദേഹമാണ്. സീതാദേവി ലങ്കയിലുണ്ടാകാമെന്ന  വിവരം ലഭിക്കുന്നതാണു രണ്ടാം സന്ദർഭം.  ആരാണ് അങ്ങോട്ടു പോകാൻ  തയാറാകുക എന്നതായി ചോദ്യം?  ‘ഭയം വേണ്ട. ഞാൻ പോയി അന്വേഷിച്ചു വരാം’ എന്ന ഉറപ്പു നൽകിയതും സീതയെ അന്വേഷിച്ചു സമുദ്രതരണം ചെയ്തു ലങ്കയിലെത്തിയതും ഹനൂമാനായിരുന്നു.. അവിടെ അദ്ദേഹം സീതയെ കാണുന്നതും തുടർന്നു നടത്തിയ ലങ്കാദഹനവും നമുക്കറിയാം. തിരിച്ചുവന്നു സീതയുടെ വിവരങ്ങളറിയിച്ചു ശ്രീരാമനെ സമാധാനിപ്പിക്കുന്നു. രാമലക്ഷ്മണന്മാർക്കു സൈന്യസമേതം കടൽ താണ്ടാൻ ചിറകെട്ടലിനു നേതൃത്വം നൽകിയതും ആഞ്ജനേയൻതന്നെ. 

നാലാമതൊരു സന്ദർഭംകൂടിയുണ്ട്.  രാമ–രാവണയുദ്ധം തുടങ്ങിക്കഴിഞ്ഞപ്പോൾ  നാഗാസ്ത്രമുപയോഗിച്ചു രാവണപുത്രൻ ഇന്ദ്രജിത് ലക്ഷ്മണനെ വധിക്കുന്നു. പുനർജീവനത്തിനു ഹിമാലയത്തിൽനിന്നു മൃതസഞ്ജീവനിയെത്തിക്കണം.  ആരു പോകുമെന്ന ചോദ്യത്തിനും ഹനൂമാൻ ഉത്തരമായി. ഏതാണ് ഔഷധമെന്നു തിരിച്ചറിയാതെ  മലയൊന്നാകെ പിഴുതു പറന്നെത്തുന്ന ഹനൂമാന്റെ ചിത്രം മറക്കാവുന്നതല്ലല്ലോ? 

ഏറ്റവും ദുഷ്കരമായ ഘട്ടങ്ങളിൽ, നിവൃത്തിയില്ലെന്നു ദൈവാവതാരത്തിനുപോലും തോന്നിയ സന്ദർഭങ്ങളിലാണു  ഹനൂമാൻ ശക്തിയും പ്രതീക്ഷയും ആശ്വാസവുമാകുന്നത്. ഇൗ മഹാമാരിക്കാലം  അതിജീവിക്കാമെന്ന പ്രത്യാശയാകുന്നതും അത്തരം രാമായണ സന്ദർഭങ്ങൾതന്നെ. 

English Summary : Ramayana Message by K L Mohana Varma

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA