sections
MORE

ഭക്തി നിറച്ച് രാമായണ പാരായണം, വിഡിയോയുമായി ഉത്തരാ ഉണ്ണി

HIGHLIGHTS
  • സീതാസ്വയംവരം താളത്തിൽ ചൊല്ലി ഉത്തരാ ഉണ്ണി
uthara-unni-ramayanam-reading
SHARE

കർക്കടത്തിലെ രാമായണ പാരായണം സോഷ്യൽ മീഡിയായിലൂടെ പങ്കുവച്ച് നടിയും നർത്തകിയുമായ ഉത്തരാ ഉണ്ണി. കൗസല്യാ സ്തുതി, സീതാ സ്വയംവരം എന്നീ ഭാഗങ്ങൾ വളരെ താളാത്മകമായാണ് ഉത്തര ജപിക്കുന്നത്. ഭഗവൽ സ്വരൂപത്തിനടുത്ത് കത്തിച്ചുവച്ചിരിക്കുന്ന നെയ്‌വിളക്കിനു മുന്നിലിരുന്നുള്ള ജപം ഏവരിലും ഭക്തി നിറയ്ക്കുന്നതാണ്. 

നടി ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നയന്‍ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.

ബി.എസ് സി  വിഷ്വൽ കമ്മ്യൂണിക്കേഷൻ , ബി.എഫ്.എ ഭരതനാട്യം ,എം.എ. കമ്മ്യൂണിക്കേഷൻ , എം.എ. ഭരതനാട്യം എന്നീ ഡിഗ്രികൾ കരസ്ഥമാക്കിയ ഉത്തര UNESCO International Dance Council ൽ അംഗത്വം നേടിയ ഭരതനാട്യം നർത്തകി കൂടിയാണ് ഉത്തര.

2021 ഏപ്രിൽ 05 നായിരുന്നു നടിയുടെ വിവാഹം. ഇന്ത്യ ,സിങ്കപ്പൂർ എന്നിവിടങ്ങളിലായി UTIZ Global Ventures Pvt Ltd എന്ന  ബിസിനസ്സ് സ്ഥാപനം നടത്തി വരുന്ന നിതേഷ് നായരാണ് ഭർത്താവ്.

English Summary : Actress Utthara Unni Reading Ramayanam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA