sections
MORE

രാമായണ സന്ദേശം - തിളങ്ങുന്ന മാതൃഭാവം

HIGHLIGHTS
  • അച്ഛനും അമ്മയും തുല്യരാണെന്ന സന്ദേശവും കൗസല്യ നൽകുന്നുണ്ട്
ramayana-message
SHARE

കൗസല്യ എന്നു കേട്ടാൽ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക, 

‘കൗസല്യാസുപ്രജാ രാമ 

പൂർവാ സന്ധ്യാ പ്രവർത്തതേ...’ എന്ന സുപ്രഭാതത്തിന്റെ മന്ത്രധ്വനിയാണ്. 

‘കൗസല്യയുടെ നന്മകനായ രാമാ, പ്രഭാതമായി, എഴുന്നേൽക്കൂ’ എന്ന ആ വരികൾ ആദികാവ്യത്തിന്റെ ബാലകാണ്ഡത്തിൽ വിശ്വാമിത്ര മഹർഷിയെക്കൊണ്ടു വാല്മീകി മാമുനി പറയിക്കുന്നതാണ്. 

ശ്രീരാമദേവന്റെ മാതാവായ കൗസല്യ ആദർശമാതൃത്വത്തിന്റെ പ്രതീകം കൂടിയാണ്. സ്വന്തം മകനായ രാമനും സപത്നിമാരുടെ മക്കളായ ലക്ഷ്മണ–ഭരത–ശത്രുഘ്നകുമാരന്മാരും ആ മാതൃഭാവത്തിനു മുന്നിൽ തുല്യർ. സാക്ഷാൽ ജഗദീശ്വരനാണു തന്റെ ഉദരത്തിൽ പിറന്നതെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളിൽ കൗസല്യയുടെ പ്രാർഥന ഇങ്ങനെ:

‘നമസ്തേ ദേവദേവ, ശംഖചക്രാബ്ജധര

നമസ്തേ വാസുദേവ, മധുസൂദന, ഹരേ...’

അടുത്ത നിമിഷം ആ മാതൃത്വം ഉണരുന്നു. കിളിമകൾ പാടുന്നതിങ്ങനെ:

‘ലാളനാശ്ലേഷാദ്യനുരൂപമായിരിപ്പോരു

ബാലഭാവത്തെ മമ കാട്ടേണം ദയാനിധേ...’ എന്ന്. 

‘ഈശ്വരനെയല്ല, എനിക്കു വേണ്ടതു ലാളിച്ചുവളർത്താൻ എന്റെ കുഞ്ഞിനെയാണ്’ എന്നായിരുന്നു ആ അമ്മയുടെ വാക്കുകൾ.

അച്ഛനും അമ്മയും തുല്യരാണെന്ന സന്ദേശവും കൗസല്യ നൽകുന്നുണ്ട്. വനത്തിലേക്കു പോകാനൊരുങ്ങി യാത്ര ചോദിക്കാനെത്തുന്ന മകനോട് ആ അമ്മ പറയുന്നതിങ്ങനെ:

‘താതനും ഞാനുമൊക്കും ഗുരുത്വം കൊണ്ടു

ഭേദം നിനക്കു ചെറ്റില്ലെന്നു നിർണയം.’

മാതൃഭാവത്തിനു പോലും അർഥഭേദം വന്നുകൊണ്ടിരിക്കുന്ന ആധുനികകാലത്തിനുള്ള ശക്തമായ സന്ദേശമാണു കൗസല്യയെന്ന ആദർശമാതൃത്വം.  

English Summary : Ramayana Message about Kowsalya Devi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA