sections
MORE

ഇക്കൊല്ലത്തെ ഗുരുപൂർണിമ അതിവിശേഷം , ഇങ്ങനെ അനുഷ്ഠിച്ചാൽ

HIGHLIGHTS
  • ഗുരുപൂർണിമ 2021 ജൂലൈ 23 വെള്ളിയാഴ്ച വരുന്നു.
Guru-Purnima
Photo Credit : Photo craze / Shutterstock.com
SHARE

ഇക്കൊല്ലത്തെ  ഗുരുപൂർണിമ 2021 ജൂലൈ 23 വെള്ളിയാഴ്ച വരുന്നു . അന്ന് തന്നെയാണ് ശകവർഷത്തിലെ ശ്രാവണമാസ ആരംഭവും . മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ . മാതാവും പിതാവും കഴിഞ്ഞാൽ സ്ഥാനം ഗുരുവിനാണ്.    ഈ സവിശേഷ ദിനത്തിൽ വേദവ്യാസനെ ഭജിക്കുന്നത് സവിശേഷ ഫലദായകമാണ്. കൂടാതെ അറിവുപകർന്ന് തരുന്ന ഗുരുക്കന്മാരുടെ അനുഗ്രഹം തേടാൻ ഉത്തമ ദിനവും ആണ് .രാവിലെ കുളിച്ച്‌ നിലവിളക്ക് കൊളുത്തി  വേദവ്യാസ മന്ത്രമായ 'വ്യംവേദവ്യാസായ  നമഃ ' നൂറ്റെട്ട് തവണ ജപിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും .

മഹാദേവനെ ദക്ഷിണാമൂർത്തീ ഭാവത്തിലും ഭജിക്കാവുന്നതാണ് . ആദിഗുരുവായ ദക്ഷിണാമൂർത്തിയെ സ്തുതിക്കുന്ന മന്ത്രം ഈ ദിനത്തിൽ ഭക്തിയോടെ ജപിക്കുന്നത് അഭീഷ്ട ഫലദായകമാണ്. ഭഗവാൻ ശ്രീപരമേശ്വരന്റെ ജ്ഞാനരൂപഭാവമാണ് ദക്ഷിണാമൂര്‍ത്തി. അറിവുകൾ എല്ലാം ഗ്രഹിച്ചിട്ടും പൂർണത നേടിയില്ല എന്നു വ്യസനിക്കുന്ന ഋഷിമാർക്കു മുന്നിൽ യുവഭാവത്തിൽ ഭഗവാൻ ശിവൻ അവതരിക്കുകയും ചിന്മുദ്രയോടുകൂടി ആൽവൃക്ഷച്ചുവട്ടിലിരുന്നു മൗനത്തിലൂടെ ശിഷ്യരുടെ സംശയങ്ങളെല്ലാം  ദുരീകരിക്കുകയും ചെയ്തു. ഭഗവാന്റെ ചിന്മുദ്ര ബ്രഹ്മജ്ഞാനത്തെ സൂചിപ്പിക്കുന്നു. സതീവിയോഗത്താൽ തപസ്സനുഷ്ഠിച്ച ശിവഭഗവാന്റെ മൂർത്തിഭേദമാണ്  ദക്ഷിണാമൂർത്തി എന്നും വിശ്വാസമുണ്ട്.

ഭക്തർക്കെല്ലാം സർവജ്ഞാനം ചൊരിയുന്ന ദക്ഷിണാമൂർത്തിയെ സങ്കല്പിച്ചുകൊണ്ടുള്ള ഗുരുപൂജ അത്യുത്തമമാണ് . ബ്രാഹ്മമുഹൂർത്തത്തിൽ ഭഗവാന്റെ മൂലമന്ത്രം 'ഓം ദം ദക്ഷിണാമൂർത്തയേ നമഃ' 108 തവണ ജപിക്കുന്നത് ഓർമശക്തി നിലനിർത്തും .

English Summary : Importance of Gurupurnima 2021 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA