sections
MORE

രാമായണ സന്ദേശം - അരുത്, ദുഃഖിക്കരുത്

HIGHLIGHTS
  • മനുഷ്യരെ സംബന്ധിച്ചു മരണം അവസാനമല്ല
ramayanam-massage
SHARE

അധ്യാത്മരാമായണത്തിലുടനീളം മനുഷ്യാസ്തിത്വ സംബന്ധിയായ അനേകം ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനമായത്, 'ദുഃഖേന കിം ഫലം' എന്നതാണ്. ദുഃഖിക്കുന്നത് കൊണ്ട് എന്തു ഫലം എന്നർഥം. ഭരതൻ രണ്ടു സന്ദർഭത്തിൽ ഈ ചോദ്യം കേൾക്കുന്നു. രണ്ടും പിതാവ് ദശരഥന്റെ ചരമഗതിയെത്തുടർന്നാണ്. കേകയരാജ്യത്തായിരുന്ന ഭരതൻ അയോധ്യയിൽ തിരിച്ചെത്തിയശേഷം കൈകേയിയിൽ  നിന്നാണു താതവിയോഗം അറിയുന്നത്. ഉടൻ നിലത്തു വീണു വിലപിക്കുകയായി. എഴുന്നേൽപിച്ചു കണ്ണീർ തുടച്ചു കൈകേയി മകനെ ആശ്വസിപ്പിക്കുന്നതു 'ദുഃഖേന കിം ഫലം ' എന്നു ചോദിച്ചാണ്. പിന്നീട് വസിഷ്ഠ മുനിയും അതു തന്നെ ചോദിക്കുന്നു. ഒപ്പം സനാതനമായ  ഒരു സത്യം ബോധ്യപ്പെടുത്താനും തുനിയുന്നു. ജന്മമുണ്ടെങ്കിൽ മരണവും നിശ്ചയമാണ്. ഇളകുന്ന ഇലയുടെ അറ്റത്തുള്ള നീർത്തുള്ളി വീഴാതിരിക്കില്ല. 

മനുഷ്യരെ സംബന്ധിച്ചു മരണം അവസാനമല്ല. ദേഹികൾ ജീർണവസ്ത്രങ്ങളുപേക്ഷിച്ചു പൂർണ ശോഭയാർന്ന നവ വസ്ത്രങ്ങൾ കൊള്ളുന്നതു പോലെ ജീർണ ദേഹങ്ങളുപേക്ഷിക്കുകയും ശോഭായമാനമായ നവദേഹങ്ങൾ സ്വീകരിക്കുകയും ചെയ്യുകയാണെന്നതിനാൽ ഖേദം വേണ്ട. ആത്മാവിനു ജനനവും മരണവുമില്ല. ഈ തത്വം മനസ്സിലാക്കി ദുഃഖം വെടിഞ്ഞു കർമങ്ങൾ തുടരാനാണു വസിഷ്ഠൻ ഭരതനെ ഉപദേശിക്കുന്നത്. നമുക്ക് ചുറ്റിലും മഹാമാരിയുടെ വിളയാട്ടമാണ്. മരണങ്ങൾ ഏറെയുണ്ടായി. വിനാശകാരിയായ രോഗാണുവിന്റെ പിടിയിൽ നിന്നു ലോകം എന്നാണു മുക്തമാവുകയെന്നു നിശ്ചയമില്ല. ഈ പ്രതിസന്ധിയിലും വിഷാദചിത്തരാകാതെ കർമങ്ങൾ തുടരുക തന്നെ വേണമെന്നാണു രാമായണം നമുക്കു തരുന്ന സന്ദേശം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA