sections
MORE

നിൽക്കേണ്ടത് ധർമത്തിന്റെ പക്ഷത്ത്

HIGHLIGHTS
  • വിഭീഷണൻ രാമായണത്തിലെ ഉജ്വലകഥാപാത്രങ്ങളിലൊരാളാണ്
vibheeshana-ramayanam
SHARE

സ്വന്തം പക്ഷം അധർമത്തിന്റേതാണെന്നു തിരിച്ചറിഞ്ഞാൽ കൂടെയുള്ളവരെ തിരുത്താൻ പരമാവധി ശ്രമിക്കാം. പക്ഷേ, അതിനു കഴിയുന്നില്ലെങ്കിലോ? സ്വന്തം പക്ഷം വിട്ടു ധർമത്തിന്റെ പക്ഷം ചേരുക തന്നെ. രാവണപക്ഷം വിട്ടു ശ്രീരാമദേവന്റെ പക്ഷത്തെത്തിയ വിഭീഷണൻ രാമായണത്തിലെ ഉജ്വലകഥാപാത്രങ്ങളിലൊരാളാണ്.

രാക്ഷസകുലത്തിൽ ജനിച്ചെങ്കിലും പരമസാത്വികൻ. അഹങ്കാരത്തിന്റെ പ്രതിരൂപമായ രാവണന്റെ സഹോദരനെങ്കിലും ശ്രീരാമദേവന്റെ പരമഭക്തൻ. വിഭീഷണനെ വേറിട്ടുനിർത്തുന്നത് ഈ വിശേഷവ്യക്തിത്വം തന്നെ. 

തട്ടിക്കൊണ്ടുപോന്ന സീതാദേവിയെ ഉടൻ തിരികെ നൽകി യുദ്ധം ഒഴിവാക്കാൻ വിഭീഷണൻ പല തവണ രാവണനോടു പറയുന്നുണ്ട്. 

'അന്നന്നസുരരെയൊക്കെയൊടുക്കുവാൻ

മന്നിലവതരിച്ചീടും ജഗന്മയൻ

ഇന്നു ദശരഥപുത്രനായ് വന്നിതു

നിന്നെയൊടുക്കുവാനെന്നറിഞ്ഞീടു നീ.'

എന്നു പോലും വിഭീഷണൻ മുന്നറിയിപ്പു നൽകുന്നു. പക്ഷേ, ജ്യേഷ്ഠനായ രാവണൻ അതൊന്നും ചെവിക്കൊള്ളുന്നില്ല.

‘ഇനിയും ഇത്തരം വർത്തമാനം പറഞ്ഞാൽ നിന്നെ കൊന്നുകളയും’ എന്നായിരുന്നു രാവണന്റെ ഭീഷണി.

ഒടുവിൽ വിഭീഷണൻ ആ നിർണായക തീരുമാനമെടുക്കുകയാണ്. ധർമത്തിന്റെ പക്ഷത്തേക്കു കൂറുമാറുക എന്നതു തന്നെ ആ ഉറച്ച തീരുമാനം. 

'ശ്രീരാമദേവപാദാംഭോജമെന്നി മ-

റ്റാരും ശരണമെനിക്കില്ല കേവലം' എന്നു വിഭീഷണൻ പ്രഖ്യാപിക്കുകയും ചെയ്തു. 

ശ്രീരാമദേവനാകട്ടെ, രാവണവധത്തിനു ശേഷം വിഭീഷണനെത്തന്നെ ലങ്കാധിപതിയായി വാഴിച്ചു.  

അധർമത്തിന്റെയും അനീതിയുടെയും പക്ഷത്തല്ല, ധർമത്തിന്റെയും നീതിയുടെയും പക്ഷത്താണു നിൽക്കേണ്ടതെന്നാണ് വിഭീഷണൻ നമ്മോടു പറയുന്നത്. 

English Summary : Ramakadhamrutham Series 16 / Vibishana

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA