sections
MORE

ഊർജസ്വലതയുടെ മന്ത്രം ഉപദേശിച്ച് അഗസ്ത്യൻ

HIGHLIGHTS
  • ദക്ഷിണേന്ത്യയുടെ മഹർഷിയാണ് അഗസ്ത്യൻ
Agastya-muni
SHARE

തന്നെ മറികടക്കാൻ ആർക്കും കഴിയില്ലെന്ന വിന്ധ്യപർവതത്തിന്റെ അഹങ്കാരം പണ്ടൊരു മഹാമുനി തകർത്തുകളഞ്ഞു. അഗസ്ത്യനായിരുന്നു ആ മഹർഷി. ആ പേരു തന്നെ കിട്ടിയതങ്ങനെയാണ്. അഗം എന്നാൽ പർവതം. അഗസ്ത്യൻ എന്നാൽ പർവതത്തെ സ്തംഭിപ്പിച്ചവൻ! 

രാമായണത്തിൽ മഹർഷിമാർ ഒട്ടേറെയുണ്ടെങ്കിലും ഏറെ വിശേഷപ്പെട്ട സ്ഥാനമാണ് അഗസ്ത്യനുള്ളത്. 

വസിഷ്ഠൻ, വിശ്വാമിത്രൻ, ഭരദ്വാജൻ തുടങ്ങിയവർ ഉത്തരേന്ത്യൻ മഹർഷിമാരായിട്ടാണ് അറിയപ്പെടുന്നതെങ്കിൽ ദക്ഷിണേന്ത്യയുടെ മഹർഷിയാണ് അഗസ്ത്യൻ. 

അയോധ്യയിൽ ശ്രീരാമപട്ടാഭിഷേകത്തിനു ശേഷം ഭാരതത്തിലെ ഋഷിമണ്ഡലം മുഴുവൻ ശ്രീരാമമഹാരാജാവിനെ കാണാൻ വന്നിരുന്നു. അതിൽ ദക്ഷിണഭാരതത്തിന്റെ പ്രതിനിധിയായിരുന്നു അഗസ്ത്യനെന്നു വാല്മീകി പറയുന്നു. രാമായണത്തിൽ മാത്രമല്ല, മഹാഭാരതത്തിലും പുരാണങ്ങളിലുമെല്ലാം അഗസ്ത്യമഹർഷിയുണ്ട്. 

രാമകഥയിൽ വനവാസത്തിന്റെ ആദ്യനാളുകളിലാണു ശ്രീരാമദേവനും മറ്റും അഗസ്ത്യമഹർഷിയെ ആദ്യമായി കാണുന്നത്. വനവാസത്തിനിടെ തന്റെ ആശ്രമത്തിലെത്തിയ ശ്രീരാമദേവനു താമസിക്കാൻ നല്ല ഇടമായി പഞ്ചവടിയെപ്പറ്റി പറഞ്ഞുകൊടുക്കുന്നത് അഗസ്ത്യനാണ്.    

ഒടുവിൽ, രാമരാവണ യുദ്ധത്തിനിടയിലും അഗസ്ത്യൻ പ്രത്യക്ഷപ്പെടുന്നു. കനത്ത പോരു നടക്കുന്നതിനിടയിൽ ശ്രീരാമദേവന്റെ തേരിലേക്ക് അഗസ്ത്യൻ ആകാശത്തു നിന്നു വന്നിറങ്ങുകയായിരുന്നു. 

‘അഭ്യുദയം നിനക്കു വരുത്തുവാ–

നിപ്പോഴിവിടേക്കു വന്നിതു ഞാനെടോ!’ എന്നാണ് അഗസ്ത്യൻ പറയുന്നത്. യുദ്ധത്തിൽ വിജയിക്കുന്നതിനായി ശ്രീരാമദേവന് ആദിത്യഹൃദയമന്ത്രം ഉപദേശിക്കുക കൂടി ചെയ്യുന്നു മാമുനി. 

‘സന്താപനാശകരായ നമോനമഃ

അന്ധകാരാന്തകരായ നമോനമഃ

ചിന്താമണേ ചിദാനന്ദായ തേ നമഃ

നീഹാരനാശകരായ നമോനമഃ...’

എന്നു തുടങ്ങുന്ന ആദിത്യഹൃദയമന്ത്രം ഊർജത്തിന്റെ ഉറവിടമാണ്. സൂര്യദേവനാണ് ഈ പ്രപഞ്ചത്തിന്റെ ഊർജമെന്ന സനാതനസത്യമാണ് അഗസ്ത്യമഹർഷി ആദിത്യഹൃദയമന്ത്രത്തിലൂടെ ലോകത്തിന് ഉപദേശിക്കുന്നത്. അധർമത്തിനെതിരായ പോരാട്ടത്തിൽ ധർമത്തിന്റെ വിജയത്തിനുള്ള ആ മന്ത്രമാണ് ഇന്നും ലോകത്തിന്റെ ആവശ്യം.  

English Summary : Ramakadhamrutham Series 17 Agastya Muni

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA