sections
MORE

ആത്മീയതയുടെ തേജസ്സുമായി കൊടുംകാട്ടിൽ ഈ തപസ്വനി

HIGHLIGHTS
  • സുഖഭോഗങ്ങൾ നേടിയെടുക്കാൻ എന്തിനും മടിക്കാത്ത ശൂർപ്പണഖമാർ ഇന്നുമിവിടെയുണ്ട്
Swayamprabha
SHARE

കൊടുംകാടിന്റെ ഏകാന്തതയിൽ സംയമനത്തിന്റെ ആൾരൂപമായി തേജസ്സുറ്റ തപസ്വിനി. രാമായണത്തിലെ തികച്ചും വ്യത്യസ്തമായ കഥാപാത്രമാണു സ്വയംപ്രഭ. സീതാദേവിയെ അന്വേഷിച്ചു നടക്കുന്ന ഹനുമാന്റെ നേതൃത്വത്തിലുള്ള വാനരസംഘമാണു വനമധ്യത്തിൽ ഈ തപസ്വിനിയെ ആദ്യം കണ്ടുമുട്ടുന്നത്. 

എങ്ങനെ ഈ കൊടുംകാട്ടിൽ തേജസ്വിനിയായൊരു തപസ്വിനി എത്തിയെന്നായിരുന്നു വാനരന്മാരുടെ സംശയം. അവരാകട്ടെ, വാനരന്മാരെ വേണ്ടവിധം സൽക്കരിച്ചിരുത്തി കഥയെല്ലാം പറഞ്ഞുകൊടുത്തു.

ഒടുവിൽ, ശ്രീരാമദേവന്റെയും ലക്ഷ്മണന്റെയും സമീപമെത്തി. വർഷങ്ങളായി അങ്ങയെ ധ്യാനിച്ചിരിക്കുന്ന സ്വയംപ്രഭയാണു താനെന്നു പരിചയപ്പെടുത്തുകയും ചെയ്തു.

തന്റെ ഭക്തയാണിതെന്നു മനസ്സിലാക്കിയ ശ്രീരാമദേവൻ സ്വയംപ്രഭയോടു പറഞ്ഞു:

‘സന്തുഷ്ടനായേനഹം തവ ഭക്തി കൊ–

ണ്ടെന്തൊന്നു മാനസേ കാംക്ഷിതം ചൊല്ലു നീ?’

നിനക്കെന്താണു വേണ്ടതെന്നു ചോദിച്ചുകൊള്ളൂ എന്ന ശ്രീരാമദേവന്റെ വാക്കുകൾക്കു സ്വയംപ്രഭയുടെ മറുപടി ഇങ്ങനെയായിരുന്നു:

‘രാമരാമേതി ജപിക്കായ് വരേണമേ

രാമപാദേ രമിക്കേണമെന്മാനസം...

മറ്റെനിക്കേതുമേ വേണ്ടാ വരം വിഭോ

പറ്റായ്ക ദുസ്സംഗമുള്ളിലൊരിക്കലും.’

‘ഈശ്വരനെ പ്രാർഥിച്ച് എന്നും ഈശ്വരനിൽ മനസ്സു സമർപ്പിക്കാൻ എനിക്കു കഴിയണം. മറ്റൊരു വരവും എനിക്കു വേണ്ട’ എന്നാണു സ്വയംപ്രഭ പറയുന്നത്. 

രാമകഥ തന്നെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന ശൂർപ്പണഖ എന്ന കഥാപാത്രത്തിനു നേരെ വിപരീതമാണു സ്വയംപ്രഭ. ഭൗതികമായ സുഖഭോഗങ്ങൾക്കായി എന്തിനും മടിക്കാത്ത ശൂർപ്പണഖ! എന്നാൽ, ഭൗതികമായ സുഖഭോഗങ്ങളൊന്നും തനിക്കു വേണ്ടെന്നു പ്രഖ്യാപിച്ച് ഈശ്വരസാമീപ്യം മാത്രം ആഗ്രഹിക്കുന്ന സ്വയംപ്രഭ!

സ്വന്തം സുഖഭോഗങ്ങൾ നേടിയെടുക്കാൻ എന്തിനും മടിക്കാത്ത ശൂർപ്പണഖമാർ ഇന്നുമിവിടെയുണ്ട്. അതുകൊണ്ടുതന്നെ, സ്ത്രീത്വത്തിന്റെ യഥാർഥ തേജസ്സുമായി വരുന്ന സ്വയംപ്രഭ എന്ന കഥാപാത്രത്തിനു പ്രസക്തിയേറെ.

English Summary : Ramakadhamrutham Series 18 / Swayam Prabha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA