sections
MORE

ചിങ്ങത്തിൽ ഓരോ നാളുകാരും അനുഷ്ഠിക്കേണ്ടവ

HIGHLIGHTS
  • ചിങ്ങത്തിൽ ഈ നാളുകാർ ദോഷപരിഹാരമനുഷ്ഠിക്കണം
Oil-Lamp-Photo-Credit-nik_nadal
Photo Credit : nik_nadal / Shutterstock.com
SHARE

മേടക്കൂർ ( അശ്വതി , ഭരണി, കാർത്തിക 1/4)

അനുകൂല ഫലങ്ങൾ അധികരിച്ചു നിൽക്കുന്ന കാലമാണ് .ദോഷശമനത്തിനും ഗുണവർധനവിനുമായി നിത്യേന വിഷ്ണു   ഭജനം നടത്തുക. സാധിക്കുന്നവർ വിഷ്ണു  ക്ഷേത്രദർശനം നടത്തി അവിൽ , പഴം, പാൽപ്പായസം  ഇവ നിവേദിക്കുക . സ്വഭാവനത്തിൽ  ഇരുന്ന് വിഷ്ണു സഹസ്രനാമ  ജപം നടത്തുക .

ഇടവക്കൂർ ( കാർത്തിക 3/4, രോഹിണി, മകയിരം 1/2)

അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ഗുണവർധനവിനും ദോഷ ശമനത്തിനുമായി  മഹാലക്ഷ്മീ  ഭജനം നടത്തുക . നിത്യേന  സ്വഭവനത്തിൽ വിളക്ക്  കൊളുത്തി അഷ്ടലക്ഷ്മീ സ്തോത്രം ജപിക്കുക.

മിഥുനക്കൂർ ( മകയിരം1/2 , തിരുവാതിര , പുണർതം 3/4)

ഗുണദോഷ സമ്മിശ്രമായ കാലമാണ്.ഗുണവർധനവിനും ദോഷശമനത്തിനുമായി പരമശിവ  ഭജനം . ജന്മനാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ഒപ്പം ഹനുമാൻ സ്വാമിക്ക് വെണ്ണ നിവേദ്യം നടത്തുക .

കർക്കടകക്കൂർ ( പുണർതം1/4, പൂയം , ആയില്യം)

ഗുണദോഷ സമ്മിശ്രമായ മാസമാണ്. ഗുണവർധനവിനും ദോഷ ശമനത്തിനായി ഗണപതി , സുബ്രഹ്മണ്യൻ എന്നിവരെ ഭജിക്കുക. വെള്ളിയാഴ്ചകളിൽ ഗണപതിയെ ദർശിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്കു  കൊളുത്തി ഗണപതി അഷ്ടോത്തരജപം നടത്തുക. ഒപ്പം മാസത്തിലെ ചൊവ്വാഴ്ചകളിൽ വ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യ ഭജനം നടത്തുക . 

ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം1/4 ) 

ധനപരമായി അനുകൂല സമയമല്ല . ദോഷശമനത്തിനും ഗുണവർധനവിനുമായി ധർമ്മ ശാസ്താവിനെ ഭജിക്കുക  ശനിയാഴ്ചകളിൽ   ശാസ്താ ക്ഷേത്ര ദർശനം നടത്തിപ്രാർഥിക്കുക. കൂടാതെ അർഹിക്കുന്ന സാധു ജനങ്ങൾക്ക് അന്നം , വസ്ത്രം ഇവ ദാനം ചെയ്യുക . 

കന്നിക്കൂർ ( ഉത്രം3/4 , അത്തം, ചിത്തിര 1/2 )

ദോഷശമനത്തിനും ഗുണവർധനവിനുമായി ദേവീ  ഭജനം നടത്തുക  . തിങ്കളാഴ്ചകളിൽ  ദേവീ ക്ഷേത്ര ദർശനം നടത്തി മാല , വിളക്കിന്  എണ്ണ  ഇവ നൽകുക ,   നിത്യേന ഭവനത്തിൽ ദേവീ മാഹാത്മ്യം പാരായണം  ചെയ്യുക . 

തുലാക്കൂർ (ചിത്തിര 1/2 , ചോതി , വിശാഖം 3/4)

ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ   ഭജനം നടത്തുക. ബുധനാഴ്ചകളിൽ  ശ്രീകൃഷ്ണ  ക്ഷേത്രദർശനം നടത്തി വെണ്ണ, കദളിപ്പഴം  ഇവ നിവേദിക്കുക . നിത്യേന ഭവനത്തിൽ ശ്രീകൃഷ്ണ ഭജനം നടത്തുക.

വൃശ്ചികം ( വിശാഖം 1/4, അനിഴം , തൃക്കേട്ട ) 

ദോഷപരിഹാരത്തിനായി നിത്യേന ഭവനത്തിൽ ഗണപതി ഭജനം നടത്തുക. മാസത്തിൽ ഒരു തവണ ക്ഷേത്രത്തിൽ ഗണപതി ഹോമം നടത്തിക്കുക. 

ധനുക്കൂർ ( മൂലം , പൂരാടം , ഉത്രാടം 1/4 ) 

ദോഷ പരിഹാരത്തിനായി ശിവ ക്ഷേത്ര ദർശനം നടത്തി മൃത്യുംജയ  പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.  നിത്യേന ഭവനത്തിൽ വിളക്ക് കൊളുത്തി നമ ശിവായ മന്ത്ര ജപം നടത്തുക 

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം , അവിട്ടം 1/2)

ദോഷ ശമനത്തിനും  ഗുണവർധന വിനുമായി  ദേവീ ഭജനം നടത്തുക . ജന്മ നാളിൽ   ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ  മന്ത്ര പുഷ്പാഞ്ജലി  നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക .

കുംഭക്കൂർ ( അവിട്ടം 1/2, ചതയം , പൂരുരുട്ടാതി ¾ ) 

ജന്മ നാളിൽ   ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ  മന്ത്ര പുഷ്പാഞ്ജലി  നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക .

മീനക്കൂർ ( പൂരുരുട്ടാതി1/4 , ഉത്രട്ടാതി , രേവതി )

ഗുണവർധനവിനും ദോഷശമനത്തിനുമായിശിവ  ഭജിക്കുക. നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ശ്രീകൃഷ്ണ  സ്വാമിക്ക് തുളസി   മാല  ചാർത്തിച്ച് വെണ്ണ നിവേദ്യം നടത്തുക .

English Summary : Dosha Remedy in Chingam 1197

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA