sections
MORE

പ്രതിസന്ധികളിൽ നിന്ന് മോചനം ലഭിക്കാൻ ഈ ക്ഷേത്രദർശനം

HIGHLIGHTS
  • ഈ ക്ഷേത്രത്തിലെ കുളത്തിലാണ് ഗജേന്ദ്രമോക്ഷം നടന്നതത്രേ
chakrapani-temple-01
SHARE

പ്രതിസന്ധികൾ നിങ്ങളുടെ കാലിൽ മുതലയെ പോലെ കടിക്കുമ്പോൾ ചക്രപാണിയായ മഹാവിഷ്ണു രക്ഷകനായി എത്തും എന്നാണ് വിശ്വാസം. കാസർകോട് ജില്ലയുടെ തെക്കേ അറ്റത്താണ് തൃക്കരിപ്പൂർ ശ്രീ ചക്രപാണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .

chakrapani-temple-02

വിഷ്ണു ഭഗവാൻ ഗജേന്ദ്രന് മോക്ഷം നൽകിയത് ഇവിടെ ആണെന്ന് വിശ്വസിക്കപ്പെടുന്നു. കുളിക്കാനായി താമരക്കുളത്തിൽ (ചിറയിൽ) ഇറങ്ങിയ ആനകളിൽ ഒന്നിന്റെ കാലിൽ മുതല കടിച്ചു പിടിച്ചു. കരയ്ക്ക് കയറാൻ കഴിയാതെ വിഷമിച്ച ആന, കുളത്തിലെ താമരപ്പൂവ് പറിച്ച് എടുത്തുയർത്തി ഭഗവാനോട് പ്രാർഥിച്ചു. അപ്പോൾ ഗരുഡന്റെ പുറത്ത് ലക്ഷ്മീസമേതനായി എത്തിയ മഹാവിഷ്ണു മുതലയുടെ തല സുദർശനചക്രം കൊണ്ട് അറുത്ത് ആനയെ രക്ഷിച്ചു .

ഈ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ നടത്തുന്ന ഭക്തരെ ഭഗവാൻ കൈവിടില്ലെന്നാണു വിശ്വാസം.ഈ ക്ഷേത്രത്തിലെ കുളത്തിലാണ് (പത്മതീർത്ഥം)  ഗജേന്ദ്രമോക്ഷം നടന്നതത്രേ.അഗസ്ത്യമുനിയുടെ ശാപം കിട്ടിയ 'ഇന്ദ്രദ്യുമ്നൻ 'എന്ന ഒരു പാണ്ഡ്യ രാജാവ് ആനയായി എന്നും ദേവശാപമേറ്റ 'ഹുഹു' എന്ന ഗന്ധർവൻ  മുതലയായി എന്നുമാണ് ഐതിഹ്യം.അവർക്ക് അപ്പോൾ തന്നെ മോക്ഷവും ലഭിച്ചു.

chakrapani-temple-03

ഇവിടെ ഉപദേവന്മാരായി മഹാഗണപതിയും വനശാസ്താവും ദുർഗയുമാണ്. ചതുർബാഹു വിഗ്രഹം ഇവിടെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണ് .

അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ 5 കിലോ മീറ്റർ ദൂരെ കണ്ണൂർ ജില്ലയിലെ പയ്യന്നൂരാണ്. കരിയുടെ (ആനയുടെ) ഊര് ആണ് ശ്രീകരിപുരവും പിന്നെ തൃക്കരിപ്പൂരും ആയതത്രേ.

chakrapani-temple-06


മീനമാസത്തിൽ 7 ദിവസം നീണ്ട ഉത്സവം. ചതയത്തിന് കൊടി കയറി രോഹിണി നാളിൽ  അവസാനിക്കുന്നു. എല്ലാ മാസവും തിരുവോണനാളിൽ അന്നദാനം നടക്കുന്നു. കന്നിമാസത്തിലെ തിരുവോണം വിശേഷമാണ്.തിരുവോണം ഊട്ട് നടത്തിയാൽ സന്താനഭാഗ്യം ഉണ്ടാകും എന്നാണ് വിശ്വാസം.

chakrapani-temple-05

നിറ, പുത്തരി, പാൽ പായസം, ചുറ്റുവിളക്ക് എന്നിവ വിശേഷ വഴിപാടുകളാണ്. വില്വമംഗലം സ്വാമി മോക്ഷം ലഭിക്കുന്നതിനായി  ഗുരുവായൂരപ്പൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവിടെ ഭജനമിരുന്നിട്ടുണ്ട് എന്നു കരുതപ്പെടുന്നു.

chakrapani-temple-04

രാവിലെ 4 30ന് നട തുറന്നു ഉച്ചപ്പൂജയോടെ 11 മണിക്ക് നടക്കും. വൈകിട്ട് 5.30 ന് നട തുറന്ന് അത്താഴപ്പൂജ കഴിഞ്ഞ് 8 ന് നട അടയ്ക്കും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട്. 

Temple Ph:04672212600 / 9446652294


ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421 English Summary : Significance of  Trikaripur Chakrapani Temple

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA