ADVERTISEMENT

കിളികൾ പൊതുവേ വളരെ സുരക്ഷിതമായ സ്ഥലത്താണു കൂടു കൂട്ടുന്നത് .എന്നാൽ അപൂർവമായി ചില കിളികൾ മനുഷ്യർ താമസിക്കുന്ന വീടുകളിലും കൂടു കൂട്ടുന്നു. അത്യപൂർമായിട്ടാണ് നാരായണക്കിളി ഒരു വീട്ടിൽ കൂടു കൂട്ടുക. അങ്ങനെ സംഭവിച്ചാൽ ആ വീട്ടിൽ ഐശ്വര്യം ഉണ്ടാകും. അധികം താമസിയാതെ ആ വീട്ടിൽ സന്തതികൾ പിറക്കുമെന്നുമാണു വിശ്വാസം. ഫെങ്ഷൂയിയിലും കിളി കൂടു കൂട്ടുന്നതു ഭാഗ്യം നൽകുമെന്നു പറയുന്നു. 

മുട്ടയിടാൻ വേണ്ടി ഉണ്ടാക്കുന്ന ഈ കൂട് ഒരു കാരണവശാലും നശിപ്പിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ, ചെയ്യുന്ന അതു നാശത്തിനു കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് കൂടു വിട്ടു കിളികൾ പോകുന്നതു വരെ അതവിടെ നിലനിർത്താനായി ആ വീട്ടുകാർ ശ്രമിക്കുകയും ചെയ്യും. ചിലപ്പോൾ ഒരു കൂട്ടം കൂടുകൾ ഒന്നിച്ചും കാണപ്പെടാറുണ്ട്. 

മീവൽ പക്ഷി എന്നും നാരായണകിളി എന്നും അറിയപ്പെടുന്ന ഈ കിളികൾ 50 മുതൽ 65 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കുന്നു. ഇവ മിന്നൽ പോലെയാണു പറന്നുവരുന്നതും പോകുന്നതും .രാവിലെ ആറ് മണിയോടെ പുറത്തു പോകുന്ന കിളികൾ വൈകിട്ട് ആറരയോടെ കൂട്ടിൽ ചേക്കേറുന്നു. അതിനാൽ ഇതിന്റെ ചിത്രം ലഭിക്കുക ദുർലഭമാണ്. ചെളി വായിലിട്ട് ഉമിനീരും ചേർത്ത് ഉരുട്ടി ഉണ്ടയാക്കിയാണ് ഇവ കൂടൊരുക്കുന്നത് . 

'നാളികേരത്തിന്റെ നാട്ടിലെനിക്കൊരു 

നാഴിയിടങ്ങഴി മണ്ണുണ്ട്. 

അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു...'

എന്നു തുടങ്ങുന്ന ഗാനം ഏതൊരു മലയാളിയിലാണു ഗൃഹാതുരത്വം ഉണർത്താത്തത്? 

മീവൽ എന്ന വാക്കിന്റെ അർഥം ദൈവത്തിന്റെ സമ്മാനം എന്നാണ്. നാരായണ എന്നാൽ പരമമായ ദൈവം എന്നർഥം. സ്വാളോ ബേഡുകളുടെ ഗണത്തിൽ പെടുന്ന കിളിയാണിത്. 

Narayana-kili-nest
നാരായണക്കിളി കൂട്

അതിനാൽ ഇതു വീട്ടിൽ വരുന്നതു ദൈവത്തിന്റെ സമ്മാനവുമായിട്ടാണ് എന്നു നമുക്കു കരുതാം. അപൂർവം ചില വീടുകളിൽ ഈയിടെ ഇതു കൂടൊരുക്കിയത് വാർത്തയായിരുന്നു. സാധാരണ ഒരു കൂടു മാത്രമാണുണ്ടാകുക. എന്നാൽ അപൂർവമായി ഒരു കൂട്ടം കൂടുകളും ഉണ്ടാകാറുണ്ട്. ഒരു കൂജ നെടുകെ മുറിച്ച ഭാഗം പോലെ ഇരിക്കും ഒറ്റ നോട്ടത്തിൽ ഇത്. കൂടിന് ഏതാണ്ട് ഒരു അടിയിൽ അധികം നീളം ഉണ്ടാകും. ഒരു മാസത്തിലേറെ സമയമെടുത്താണു കിളി കൂട് ഒരുക്കുന്നത്.

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421

English Summary : Good Luck Bird Nest Your House 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com