sections
MORE

വിനായക ചതുർഥി ; ഒരു തവണയെങ്കിലും ഈ മന്ത്രം ജപിച്ചാൽ

HIGHLIGHTS
  • ഈ മന്ത്രം ചതുർഥി ദിനത്തിൽ ജപിച്ചാൽ ഇഷ്ടകാര്യലബ്ധി , വിഘ്നനിവാരണം ,പാപമോചനം എന്നിവയാണ് ഫലം
Lord Ganesha
SHARE

അറിവിന്റെയും ശാസ്ത്രത്തിന്റേയും  ദേവനാണ് ഗണപതി ഭഗവാൻ. നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെന്നും  വിശ്വാസമുണ്ട്. ഗണേശപ്രീതിക്കായി അനേകം മന്ത്രങ്ങൾ ഉണ്ടെങ്കിലും വിനായകചതുർഥി ദിനത്തിൽ ഏറ്റവും പ്രധാനം 'ഗണേശ ദ്വാദശ മന്ത്രം' ജപിക്കുന്നതാണ്. പന്ത്രണ്ട് മന്ത്രങ്ങൾ ചേർന്നതാണിത്. ഈ മന്ത്രം ചതുർഥി ദിനത്തിൽ ജപിച്ചാൽ ഇഷ്ടകാര്യലബ്ധി , വിഘ്നനിവാരണം, പാപമോചനം എന്നിവയാണ് ഫലം.108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്‌. സർവാഭീഷ്ട സിദ്ധിക്കായും കേതുർദോഷ ശാന്തിക്കായും നിത്യവും ജപിക്കുന്നത് അത്യുത്തമം.

ഗണേശ ദ്വാദശ മന്ത്രം

ഓം വക്രതുണ്ഡായ നമ:

ഓം ഏകദന്തായ നമ:

ഓം കൃഷ്ണപിംഗാക്ഷായ നമ:

ഓം ഗജവക്ത്രായ നമ:

ഓം ലംബോധരായ നമ:

ഓം വികടായ നമ:

ഓം വിഘ്നരാജായ നമ:

ഓം ധ്രൂമ്രവര്‍ണ്ണായ നമ:

ഓം ഫാലചന്ദ്രായ നമ:

ഓം വിനായകായ നമ:

ഓം ഗണപതയേ നമ:

ഓം ഗജാനനായ നമ:

English Summary : Important Manthram In Vinayaka Chathurthi Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ASTRO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA