ADVERTISEMENT

സർപ്പസാന്നിധ്യമുള്ള പറമ്പുകളിൽ വീടു വച്ചു താമസിക്കുന്നവരും സർപ്പക്കാവിന് അടുത്തു താമസിക്കുന്നവരും വർഷത്തിലൊരിക്കലെങ്കിലും സർപ്പത്തിനു നൂറും പാലും വഴിപാടു നടത്തണം. സർപ്പദോഷം ഉണ്ടാകാതിരിക്കാനും. സർപ്പകോപത്തിനു ശമനം ഉണ്ടാകാനും സർപ്പപ്രീതി ലഭിക്കാനും യഥാശക്തി വഴിപാടുകൾ നടത്തുക നമ്മുടെ ആചാരമാണ്. 

പാമ്പുമേക്കാട്ടു മനയിലും വെട്ടിക്കോട് ക്ഷേത്രത്തിലും പെരളശ്ശേരിയിലും അനന്തേശ്വരത്തും അനന്തൻകാട്ടിലും മാത്രമല്ല ഉപദേവന്മാരായി നാഗരാജാവും നാഗയക്ഷിയും അനന്തനും മറ്റും ഉള്ള തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ ക്ഷേത്രങ്ങളിലും ആയില്യത്തിന് വിശേഷവിധിയായി ആരാധനകൾ നടക്കുന്നു. മിക്ക ക്ഷേത്രങ്ങളിലും  കന്നിമാസആയില്യത്തിനും  മണ്ണാറശാല പോലുള്ള  ചിലയിടങ്ങളിൽ തുലാമാസ ആയില്യത്തിനുമാണു പ്രാധാന്യം. 

സന്താനഭാഗ്യത്തിന് ഉരുളി കമഴ്ത്തുന്നത് ഉൾപ്പെടെയുള്ള വഴിപാടുകൾ ഭക്തർ നടത്തുന്നു. ത്വക്ക് രോഗങ്ങളുടെ ശമനത്തിനു വേണ്ടിയും സർപ്പപ്രീതി വരുത്തുന്നു. പാൽപായസം, കദളിപ്പഴം, കരിക്ക്, പനിനീര് അവിൽ, മഞ്ഞൾപ്പൊടി തുടങ്ങിയവ വഴിപാടായി നടത്തുന്നു. വർഷ ത്തിലൊരിക്കൽ ഇതു നടത്തിയാൽ ദോഷങ്ങൾ ഉണ്ടാകില്ല എന്നാണു വിശ്വാസം. 

സർപ്പക്കാവ് നശിപ്പിക്കുകയും സർപ്പത്തെ കൊല്ലുകയും മറ്റും ചെയ്താൽ സർപ്പബലി പോലുള്ള പരിഹാരങ്ങളാണു പ്രതിവിധി. പാമ്പിന്റെ രൂപവും പുറ്റും മുട്ടയും കഴിവനുസരിച്ച് സ്വർണത്തിലോ ചെമ്പിലോ വെള്ളിയിലോ വാങ്ങി സമർപ്പിക്കുന്നതു നല്ലതാണ്.

സർപ്പംപാട്ടും കളമെഴുതി സർപ്പം തുള്ളലും ഒക്കെ സർപ്പാരാധനയുടെ ഭാഗമാണ്. 

രാഹു, കേതു ദശകളിലുടെ കടന്നുപോകുന്നവർ സർപ്പക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തുന്നതു ദോഷങ്ങൾ ലഘൂകരിക്കാൻ സഹായിക്കും. ഒപ്പം ഗുണഫലങ്ങൾ കൂടുകയും ചെയ്യും. 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421

English Summary : Importance of Kanni Ayilyam 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com